Movie prime

അഴിമതിക്കാർക്ക് ബിജെപി യിൽ ഇടമില്ലെന്ന് മോദി, ഹൗസ് ഫുൾ ആയോ എന്ന് പ്രശാന്ത് ഭൂഷൺ

Modi പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു പരാമർശത്തെ പരിഹാസ വിഷയമാക്കി അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. അഴിമതിക്കാർക്ക് ബിജെപി യിൽ ഇടമില്ലെന്ന മോദിയുടെ വാക്കുകളാണ് പ്രശാന്ത് ഭൂഷൺ ആക്ഷേപ ഹാസ്യമായി അവതരിപ്പിക്കുന്നത്. Modi ട്വിറ്ററിലൂടെയാണ് ഭൂഷൻ്റെ പരിഹാസം. ഭൂഷൺ ട്വിറ്ററിൽ പങ്കുവെച്ച ഇമേജിലെ വാക്കുകൾ ഇപ്രകാരമാണ്: പശ്ചിമ ബംഗാൾ റാലിയിൽ മോദി: അഴിമതിക്കാർക്ക് ബിജെപി യിൽ ഇടമില്ല. ആൾക്കൂട്ടത്തിൽ ഉയർന്നു കേട്ട ശബ്ദം: ഹൗസ് ഫുൾ ആയോ? More
 
അഴിമതിക്കാർക്ക് ബിജെപി യിൽ ഇടമില്ലെന്ന് മോദി, ഹൗസ് ഫുൾ ആയോ എന്ന് പ്രശാന്ത് ഭൂഷൺ

Modi
പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കവെ പ്രധാന മന്ത്രി നരേന്ദ്ര മോദി നടത്തിയ ഒരു പരാമർശത്തെ പരിഹാസ വിഷയമാക്കി അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ. അഴിമതിക്കാർക്ക് ബിജെപി യിൽ ഇടമില്ലെന്ന മോദിയുടെ വാക്കുകളാണ് പ്രശാന്ത് ഭൂഷൺ ആക്ഷേപ ഹാസ്യമായി അവതരിപ്പിക്കുന്നത്. Modi

ട്വിറ്ററിലൂടെയാണ് ഭൂഷൻ്റെ പരിഹാസം. ഭൂഷൺ ട്വിറ്ററിൽ പങ്കുവെച്ച ഇമേജിലെ വാക്കുകൾ ഇപ്രകാരമാണ്: പശ്ചിമ ബംഗാൾ റാലിയിൽ മോദി: അഴിമതിക്കാർക്ക് ബിജെപി യിൽ ഇടമില്ല.

ആൾക്കൂട്ടത്തിൽ ഉയർന്നു കേട്ട ശബ്ദം: ഹൗസ് ഫുൾ ആയോ?

നിരവധി പേർ ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. അഴിമതിയുടെ കൂടാരമായി തൃണമൂൽ കോൺഗ്രസ് മാറിയെന്ന് ചിലർ കുറ്റപ്പെടുത്തുന്നു. തൃണമൂലിൻ്റെ അഴിമതി ഭൂഷൺ കാണാതെ പോകുന്നതായ പരാതികളും ഉണ്ട്. തൃണമൂലിൻ്റെ അക്രമ രാഷ്ടീയത്തെ കുറിച്ചും കൊലപാതക രാഷ്ട്രീയത്തെ പറ്റിയും ഭൂഷൺ ഒരക്ഷരം മിണ്ടുന്നില്ല എന്നാണ് ആരോപണം.

കേസുകളിൽ നിന്ന് രക്ഷപ്പെടാൻ തൃണമൂലിലെ അഴിമതിക്കാരെല്ലാം
ബിജെപി കൂടാരത്തിലേക്ക് ചേക്കേറുകയാണെന്നും ബിജെപി യിൽ എത്തുന്ന നിമിഷം മുതൽ അവരെല്ലാം വിശുദ്ധരായി മാറ്റപ്പെടുന്നുണ്ടെന്നുമാണ് ചിലർ ആരോപിക്കുന്നത്.