Movie prime

മോദിക്ക് പഞ്ചതന്ത്രം കഥയിലെ വവ്വാലിൻ്റെ ഗതി വരുമെന്ന് സുബ്രഹ്മണ്യം സ്വാമി

Modi മോദി സത്യത്തിന്റെ നിമിഷത്തിലെത്തിയെന്ന് സുബ്രഹ്മണ്യം സ്വാമി. ഇന്ത്യ ലോകനേതാവാകുമെന്ന മോദിയുടെ എല്ലാ അവകാശവാദങ്ങളും പഞ്ചറായി. അമേരിക്ക, ജപ്പാൻ, ആസ്ത്രേലിയ കൂട്ടുകെട്ടായ ക്വാഡിനൊപ്പമോ അതോ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്കൻ കൂട്ടായ്മയായ ബ്രിക്സിനൊപ്പമോ എന്ന് ഇന്ത്യയ്ക്കും മോദിക്കും തീരുമാനിക്കേണ്ടി വരും. അല്ലെങ്കിൽ ഇരുകൂട്ടർക്കും വേണ്ടാത്ത, പഞ്ചതന്ത്രം കഥയിൽ ഇരുട്ടിൻ്റെ സന്തതിയായി ഒടുങ്ങേണ്ടി വരുന്ന വവ്വാലിൻ്റെ ഗതി മോദിക്കു വരുമെന്നും ബി ജെ പി നേതാവ് കൂടിയായ സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. Modi ധാരാളം പേർ ട്വീറ്റിനോട് More
 
മോദിക്ക് പഞ്ചതന്ത്രം കഥയിലെ വവ്വാലിൻ്റെ ഗതി വരുമെന്ന് സുബ്രഹ്മണ്യം സ്വാമി

Modi
മോദി സത്യത്തിന്റെ നിമിഷത്തിലെത്തിയെന്ന് സുബ്രഹ്മണ്യം സ്വാമി. ഇന്ത്യ ലോകനേതാവാകുമെന്ന മോദിയുടെ എല്ലാ അവകാശവാദങ്ങളും പഞ്ചറായി. അമേരിക്ക, ജപ്പാൻ, ആസ്ത്രേലിയ കൂട്ടുകെട്ടായ ക്വാഡിനൊപ്പമോ അതോ ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്കൻ കൂട്ടായ്മയായ ബ്രിക്സിനൊപ്പമോ എന്ന് ഇന്ത്യയ്ക്കും മോദിക്കും തീരുമാനിക്കേണ്ടി വരും. അല്ലെങ്കിൽ ഇരുകൂട്ടർക്കും വേണ്ടാത്ത, പഞ്ചതന്ത്രം കഥയിൽ ഇരുട്ടിൻ്റെ സന്തതിയായി ഒടുങ്ങേണ്ടി വരുന്ന വവ്വാലിൻ്റെ ഗതി മോദിക്കു വരുമെന്നും ബി ജെ പി നേതാവ് കൂടിയായ സുബ്രഹ്മണ്യം സ്വാമി ട്വീറ്റ് ചെയ്തു. Modi

ധാരാളം പേർ ട്വീറ്റിനോട് പ്രതികരിക്കുന്നുണ്ട്. സ്വാമിയെ വിമർശിച്ചുള്ള പ്രതികരണങ്ങളാണ് പലതും. ബി ജെ പി ക്കും കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ അപകീർത്തികരമായ പ്രസ്താവനകൾ പുറപ്പെടുവിക്കുന്ന ഒരാൾ ബി ജെ പി യിൽ നാഷണൽ എക്സിക്യൂട്ടീവ് അംഗമായി തുടരുന്നതിലെ വൈരുധ്യമാണ് ചിലർ ചൂണ്ടിക്കാണിക്കുന്നത്.നിലവിൽ
രാജ്യസഭാ എം പി യായ സ്വാമി മുൻ കേന്ദ്രമന്ത്രി കൂടിയാണ്. അടുത്ത കാലത്തായി എൻ ഡി എ സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് സ്വാമി ഉന്നയിക്കുന്നത്.

എന്നാൽ ക്വാഡും ബ്രിക്സും വ്യത്യസ്തങ്ങളായ രണ്ട് ഫോറങ്ങളാണെന്നും അതുകൊണ്ടുതന്നെ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ടി വരുമെന്ന സ്വാമിയുടെ അഭിപ്രായം ശരിയല്ലെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു. രണ്ട് കൂട്ടായ്മകളുടെയും ലക്ഷ്യങ്ങൾ വിഭിന്നമാണ്. ക്വാഡ് പ്രതിരോധ കൂട്ടായ്മയും ബ്രിക്സ് സാമ്പത്തിക കൂട്ടുകെട്ടുമാണ്. അതുകൊണ്ടുതന്നെ ഒരു തെരഞ്ഞെടുപ്പിൻ്റെ ആവശ്യം വരുന്നില്ല. ഒന്നിനെ തള്ളി മറ്റൊന്നിനെ കൊള്ളേണ്ട കാര്യമില്ല. കാര്യങ്ങൾ മനസ്സിലാക്കാതെ വെറുതേ ഒച്ചവെയ്ക്കുകയാണ് സ്വാമി. മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാനായി അദ്ദേഹം വെറുതേ ഓരോന്ന് പറയുകയാണ്.

ബി ജെ പി ഇതുവരെയും സുബ്രഹ്മണ്യം സ്വാമിയെ പുറത്താക്കാത്തതിനു പിന്നിലുള്ള രഹസ്യമെന്താണെന്ന് ചിലർ ആശ്ചര്യപ്പെടുന്നു. നേരിയ തോതിലുള്ള വിമർശനം പോലും സഹിക്കാത്ത പാർട്ടി സ്വാമിയെ സഹിക്കുന്നതിനു പിന്നിലുള്ള രഹസ്യമാണ് ചിലർക്ക് അറിയേണ്ടത്. ബി ജെ പി ക്കും മോദിക്കും എതിരെ നിരന്തരം നെഗറ്റീവ്, സർകാസ്റ്റിക് കമൻ്റുകളിട്ട് പാർട്ടിക്ക് തൊന്തരവുണ്ടാക്കുന്ന സ്വാമി വാസ്തവത്തിൽ നേതൃത്വവുമായുള്ള പ്രശ്നങ്ങൾ പാർട്ടിക്കുള്ളിൽ പറഞ്ഞു തീർക്കുകയാണ് വേണ്ടതെന്ന് അഭിപ്രായം പറയുന്നവരും ഉണ്ട്.
എന്തായാലും ക്വാഡും ബ്രിക്സും പോലെ തന്ത്രപ്രധാനമായ വിഷയങ്ങളിൽ പോലും മോദി സർക്കാർ പുലർത്തുന്ന സമീപനത്തെ രൂക്ഷമായി പരിഹസിക്കുന്ന സ്വാമി പഞ്ചതന്ത്രം കഥയിലെ വവ്വാലിൻ്റെ ഗതി വരുമെന്നാണ് പ്രവചിക്കുന്നത്. മൃഗങ്ങളും പക്ഷികളും ചേരി തിരിഞ്ഞ് പോരടിക്കുമ്പോൾ പക്ഷം കൃത്യമായി പ്രഖ്യാപിക്കാതെ നിലപാട് അടിക്കടി മാറ്റി അതത് കാലത്തെ വിജയികൾക്കൊപ്പം ചേരുന്ന വവ്വാലിൻ്റെ കഥ ഓർമപ്പെടുത്തുന്നത് വഴി വിദേശ നയത്തിലെ പിഴവും പാളിച്ചകളുമാണ് സ്വാമി ചൂണ്ടിക്കാട്ടുന്നത്. തെറ്റായ നയസമീപനങ്ങൾ മൂലം ആഗോളതലത്തിൽ രാജ്യം അപ്രസക്തമായ അവസ്ഥയിൽ എത്തുമെന്നാണ് സ്വാമിയുടെ പ്രവചനം. ReplyReply allForward