in ,

ഇതാണ് ‘ഗ്രാഫിക് ഇല്ലസ്ട്രേഷൻ’, മോദിയെ ട്രോളി തരൂരിൻ്റെ ട്വീറ്റ്

Modi
നാൾക്കുനാൾ താഴേക്കു പോകുന്ന രാജ്യത്തിൻ്റെ ജി ഡി പി വളർച്ചയെയും വളർന്നു വരുന്ന മോദിയുടെ താടിയെയും താരതമ്യം ചെയ്ത് ഐ സി യു ട്രോളൻമാർ ഇറക്കിയ രസകരമായ ട്രോൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ട്വിറ്ററിലാണ് തരൂർ മോദിയെ ട്രോളുന്ന ചിത്രം വന്നത്. അടുത്ത കാലത്തായി രൂക്ഷമായ വിമർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തരൂർ ഉന്നയിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയുള്ള അദ്ദേഹത്തിൻ്റെ പ്രതികരണങ്ങൾ ഏറെ ചർച്ച ചെയ്യപ്പെടാറുണ്ട്.Modi

അടിക്കടി വർധിക്കുന്ന ഇന്ധന വില വർധനവിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ നോക്കുകുത്തിയായി നിൽക്കുന്നു എന്നാരോപിച്ച് തിരുവനന്തപുരത്ത്  അടുത്തിടെ പ്രതിപക്ഷ ട്രേഡ് യൂണിയൻ നടത്തിയ ഓട്ടോറിക്ഷ കെട്ടിവലിച്ചുകൊണ്ടുള്ള സമരത്തിൽ തരൂർ പങ്കെടുത്തിരുന്നു. സമരത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്ത തരൂർ അത് ദേശീയ തലത്തിലുള്ള വാർത്തയാക്കി മാറ്റുന്നതിലും വിജയിച്ചു.
ട്രോൾ ട്വീറ്റിനും ധാരാളം പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്. അനുകൂലിച്ചും വിമർശിച്ചുമുള്ള കമൻ്റുകൾ പോസ്റ്റിനടിയിൽ നിറയുകയാണ്. ചിലർ ട്രോളിലെ ജി ഡി പി ചിത്രീകരണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രധാനമന്ത്രിയെ പരിഹസിക്കാൻ തരൂർ തിരഞ്ഞെടുത്തത് ഇൻകറക്റ്റ് ഇല്ലസ്ട്രേഷനാണ്.  രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതിയെ കോവിഡ്കാര്യമായി ബാധിച്ചില്ല. മറ്റു പല രാജ്യങ്ങളിലും സമ്പദ് വ്യവസ്ഥ തകർന്നടിഞ്ഞപ്പോൾ ഇന്ത്യ പിടിച്ചു നിന്നത് മോദിയുടെ കഴിവു മൂലമാണ്. കോൺഗ്രസ് നേതാക്കൾ മോദിയിൽ നിന്ന് ‘റിവൈവൽ സ്കിൽസ് ‘ പഠിക്കേണ്ടിയിരിക്കുന്നു. 

ഇത് 2021 ആണെന്ന് തിരിച്ചറിയൂ തരൂർ എന്നാണ് ഒരു പ്രതികരണം. 2017 മുതൽ 2020 വരെയുള്ള ജി ഡി പി വളർച്ചയുടെ ഗ്രാഫും 2021-ലെ മോദിയെയും താരതമ്യം ചെയ്യുന്നതിലെ ‘വിഡ്ഢിത്തം’ ചിലർ തമാശയാക്കുന്നുണ്ട്. ശശി തരൂർ എപ്പോഴും പിറകിലേക്കാണ് സഞ്ചരിക്കുന്നത് എന്നാണ് പരിഹാസം. അനുകൂലിച്ചുള്ള പ്രതികരണങ്ങളും ധാരാളമുണ്ട്. എൻ ഡി എ സർക്കാർ അധികാരത്തിലേറിയതിനു ശേഷം രാജ്യം കുട്ടിച്ചോറായെന്ന് ചിലർ കുറ്റപ്പെടുത്തുന്നു. സാമ്പത്തിക സ്ഥിതി അങ്ങേയറ്റം വഷളായി. കോർപറേറ്റുകൾ മാത്രമാണ് മോദിയുടെ ഭരണത്തിൽ വളർച്ച പ്രാപിച്ചത്. മോദിയും ക്രോണി കൂട്ടാളികളും വളരുന്നതിനനുസരിച്ച് രാജ്യം തകർന്നടിയുന്നു. 

രാഹുൽ ഗാന്ധിയുടെ കേരളത്തിലെ കടലിൽ ചാട്ടവും പ്രിയങ്കാ ഗാന്ധിയുടെ അസമിലെ തേയില നുള്ളലും ട്രോളാക്കി പ്രതികരിക്കുന്നവരും ഉണ്ട്. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബി ജെ പി യിലേക്ക് ചേക്കേറുകയാണെന്നും കോൺഗ്രസിൻ്റെ ഗ്രാഫ് അടിക്കടി താഴുകയാണെന്നും ചിലർ കളിയാക്കുന്നു. എന്തായാലും തരൂരിൻ്റെ ‘താടി ട്വീറ്റ് ‘ നവ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ടി ആർ പി തട്ടിപ്പ് കേസ്, പാർതോ ദാസ് ഗുപ്തയ്ക്ക് ജാമ്യം

കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് യു എൻ