Movie prime

മോദി തൻ്റെ മികച്ച സുഹൃത്തെന്ന് ട്രമ്പ്

Modi പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “ഗ്രെയ്റ്റ് ഫ്രൻ്റ് “എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. Modi ഇന്ത്യയിലെ കൊറോണ വൈറസ് സ്ഥിതിഗതികൾ മോദി നല്ല രീതിയിൽ കൈകാര്യം ചെയ്തതായി ട്രമ്പ് പറഞ്ഞു. ഇന്ത്യയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് ആവർത്തിച്ച അദ്ദേഹം, നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ വിഭാഗത്തിൻ്റെ വോട്ട് തനിക്ക് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. “പ്രധാനമന്ത്രി മോദി എന്റെ മികച്ച സുഹൃത്താണ്, വളരെ നല്ല രീതിയിലാണ് അദ്ദേഹം തൻ്റെ More
 
മോദി തൻ്റെ മികച്ച സുഹൃത്തെന്ന് ട്രമ്പ്

Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “ഗ്രെയ്റ്റ് ഫ്രൻ്റ് “എന്ന് വിശേഷിപ്പിച്ച്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്‌. Modi

ഇന്ത്യയിലെ കൊറോണ വൈറസ് സ്ഥിതിഗതികൾ മോദി നല്ല രീതിയിൽ കൈകാര്യം ചെയ്തതായി ട്രമ്പ് പറഞ്ഞു. ഇന്ത്യയുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്ന് ആവർത്തിച്ച അദ്ദേഹം, നവംബറിൽ നടക്കാനിരിക്കുന്ന പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യൻ അമേരിക്കൻ വിഭാഗത്തിൻ്റെ വോട്ട് തനിക്ക് ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

“പ്രധാനമന്ത്രി മോദി എന്റെ മികച്ച സുഹൃത്താണ്, വളരെ നല്ല രീതിയിലാണ് അദ്ദേഹം തൻ്റെ ജോലി ചെയ്യുന്നത് ” – മോദിയെ സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ട്രമ്പ് പറഞ്ഞു. 2019 സെപ്റ്റംബറിൽ ഹ്യൂസ്റ്റണിൽ നടന്ന ‘ഹൗഡി മോഡി’ പരിപാടിയെ അനുസ്മരിച്ച അദ്ദേഹം മോദിക്കുള്ള ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിന്റെ പിന്തുണയാണ് അത് തെളിയിച്ചത് എന്ന് അവകാശപ്പെട്ടു. തങ്ങൾക്ക് ഇന്ത്യയിൽ നിന്ന് വലിയ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. “പ്രധാനമന്ത്രി മോദിയിൽ നിന്ന് ഞങ്ങൾക്ക് വലിയ പിന്തുണയുണ്ട്. ഇന്ത്യൻ-അമേരിക്കൻ വിഭാഗം ട്രമ്പിന് വോട്ടുചെയ്യുമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം പറഞ്ഞു.

മോദി തൻ്റെ മികച്ച സുഹൃത്തെന്ന് ട്രമ്പ്

അവിശ്വസനീയമായ സ്ഥലമെന്ന് ഇന്ത്യയെ വിശേഷിപ്പിച്ച അമേരിക്കൻ പ്രസിഡൻ്റ് കൊറോണ വൈറസ് പ്രതിസന്ധി രാജ്യത്തെ കഠിനമായി ബാധിച്ചുവെന്ന് പറഞ്ഞു. മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിന് തൊട്ടുമുമ്പായിരുന്നു തൻ്റെ ഇന്ത്യാ സന്ദർശനം.
“അവിശ്വസനീയമായ രാജ്യമാണ് ഇന്ത്യ. ശരിക്കും അവിശ്വസനീയമായ സ്ഥലവും അവിശ്വസനീയമായ ആളുകളുമാണ് അവിടെയുള്ളത്. തീർച്ചയായും അത് വലുതുമാണ്,” ഇന്ത്യയെപ്പറ്റി ട്രമ്പ് വാചാലനായി.

ഇന്ത്യ-ചൈന അതിർത്തിയിലെ സംഘർഷങ്ങൾക്ക് അയവു വരുത്താനുള്ള ശ്രമങ്ങളിൽ ഇരുരാജ്യങ്ങളെയും സഹായിക്കാൻ തയ്യാറാണെന്ന നിലപാട് അമേരിക്കൻ പ്രസിഡന്റ് ആവർത്തിച്ചു. യഥാർഥ നിയന്ത്രണ രേഖയിലെ സ്ഥിതിഗതികൾ മോശമാണ് എന്ന പരാമർശമാണ് അദ്ദേഹം നടത്തിയത്.