Movie prime

മോദി താജ്മഹലും വിൽക്കുമെന്ന് രാഹുൽഗാന്ധി

ഇന്ത്യൻ ഓയിലും എയർ ഇന്ത്യയും ഹിന്ദുസ്ഥാൻ പെട്രോളിയവും റെയിൽവേയും റെഡ് ഫോർട്ടുമെല്ലാം വിറ്റുതുലക്കുന്ന മോദി ഒരുദിവസം താജ്മഹലും വിൽക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മെയ്ക് ഇൻ ഇന്ത്യ എന്ന ആകർഷകമായ ഒരു മുദ്രാ വാക്യമാണ് അദ്ദേഹത്തിന്റേത്. എന്നാൽ ഒറ്റ ഫാക്റ്ററി യൂണിറ്റുപോലും അദ്ദേഹത്തിന്റെ ഭരണത്തിൽ കെട്ടിപ്പൊക്കുന്നില്ല. ഉള്ളതെല്ലാം എടുത്ത് വിൽക്കുകയാണ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. മതത്തെപ്പറ്റി ഒരു ധാരണയും ഇല്ലാത്ത പാർട്ടിയാണ് ബി ജെ പി എന്ന് കോൺഗ്രസ് മുൻ പ്രസിഡന്റ് More
 
മോദി താജ്മഹലും വിൽക്കുമെന്ന് രാഹുൽഗാന്ധി

ഇന്ത്യൻ ഓയിലും എയർ ഇന്ത്യയും ഹിന്ദുസ്ഥാൻ പെട്രോളിയവും റെയിൽവേയും റെഡ് ഫോർട്ടുമെല്ലാം വിറ്റുതുലക്കുന്ന മോദി ഒരുദിവസം താജ്മഹലും വിൽക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. മെയ്ക് ഇൻ ഇന്ത്യ എന്ന ആകർഷകമായ ഒരു മുദ്രാ വാക്യമാണ് അദ്ദേഹത്തിന്റേത്. എന്നാൽ ഒറ്റ ഫാക്റ്ററി യൂണിറ്റുപോലും അദ്ദേഹത്തിന്റെ ഭരണത്തിൽ കെട്ടിപ്പൊക്കുന്നില്ല. ഉള്ളതെല്ലാം എടുത്ത് വിൽക്കുകയാണ്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

മതത്തെപ്പറ്റി ഒരു ധാരണയും ഇല്ലാത്ത പാർട്ടിയാണ് ബി ജെ പി എന്ന് കോൺഗ്രസ് മുൻ പ്രസിഡന്റ് കുറ്റപ്പെടുത്തി. വിശുദ്ധമായ ഒരു മതഗ്രന്ഥവും അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. മറ്റു ജനവിഭാഗങ്ങളെ അടിച്ചമർത്താൻ ഉദ്ബോധിപ്പിക്കുന്നില്ല. എന്നാൽ കാവിപ്പാർട്ടി മതത്തിന്റെ അടിസ്ഥാനത്തിൽ വിഭാഗീയത സൃഷ്ടിക്കുന്നു. ജനങ്ങൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കുന്നു.

ഫെബ്രുവരി എട്ടിനാണ് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്നു ദിവസത്തിന് ശേഷം ഫലം പ്രഖ്യാപിക്കും.