Movie prime

വർക്ക് ഔട്ട് വീഡിയോയുമായി മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ

വർക്ക് ഔട്ട് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നടൻ മോഹൻലാൽ. ശരീരത്തെയും മനസ്സിനെയും ആരോഗ്യകരമായി നിലനിർത്തുന്നതിൽ വ്യായാമത്തിനുള്ള പ്രാധാന്യം എടുത്തു പറയുന്ന വരികളോടൊപ്പമാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.എക്സർസൈസ്, ഹെൽത്തി ലൈഫ് സ്റ്റൈൽ എന്നീ ഹാഷ്ടാഗുകളും വീഡിയോക്കൊപ്പമുണ്ട്. ഫിറ്റ്നസ് കാത്തു സൂക്ഷിക്കാനുള്ള പ്രചോദനമാണ് വീഡിയോയിലൂടെ 60 കാരനായ നടൻ നൽകുന്നത്. അടുത്തിടെയാണ് താരം കോവിഡ് വാക്സിൻ്റെ ആദ്യ ഡോസ് എടുത്തത്. അമൃത ഹോസ്പിറ്റലിൽ നിന്ന് കോവിഡ് വാക്സിൻ്റെ ആദ്യ ഷോട്ട് സ്വീകരിച്ച വിവരം ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. More
 
വർക്ക് ഔട്ട് വീഡിയോയുമായി മോഹൻലാൽ ഇൻസ്റ്റഗ്രാമിൽ

വർക്ക് ഔട്ട് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് നടൻ മോഹൻലാൽ.
ശരീരത്തെയും മനസ്സിനെയും ആരോഗ്യകരമായി നിലനിർത്തുന്നതിൽ വ്യായാമത്തിനുള്ള പ്രാധാന്യം എടുത്തു പറയുന്ന വരികളോടൊപ്പമാണ് വീഡിയോ ഷെയർ ചെയ്തിട്ടുള്ളത്.എക്സർസൈസ്, ഹെൽത്തി ലൈഫ് സ്റ്റൈൽ എന്നീ ഹാഷ്‌ടാഗുകളും വീഡിയോക്കൊപ്പമുണ്ട്. ഫിറ്റ്നസ് കാത്തു സൂക്ഷിക്കാനുള്ള പ്രചോദനമാണ് വീഡിയോയിലൂടെ 60 കാരനായ നടൻ നൽകുന്നത്.

അടുത്തിടെയാണ് താരം കോവിഡ് വാക്സിൻ്റെ ആദ്യ ഡോസ് എടുത്തത്. അമൃത ഹോസ്പിറ്റലിൽ നിന്ന് കോവിഡ് വാക്സിൻ്റെ ആദ്യ ഷോട്ട് സ്വീകരിച്ച വിവരം ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
കേന്ദ്ര സർക്കാരിനും വാക്സിൻ കമ്പനികൾക്കും ആശുപത്രികൾ ഉൾപ്പെടെയുള്ള മെഡിക്കൽ കൂട്ടായ്മയ്ക്കും നന്ദി പറഞ്ഞു കൊണ്ടുള്ള പോസ്റ്റും ഇട്ടിരുന്നു.

വീഡിയോയിൽ വെയ്റ്റ് ലിഫ്റ്റിങ്ങ്, ബെഞ്ച് പ്രസ്സ്, ഓവർഹെഡ് പ്രസ്സ്, ബാറ്റ്ലിങ്ങ് റോപ്സ് തുടങ്ങി നിരവധി ഇനങ്ങൾ ചെയ്യുന്ന താരത്തെ കാണാം. ഫിറ്റ്നസിന് താരം നൽകുന്ന പ്രാധാന്യം നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ എടുത്തുകാണിക്കുന്നുണ്ട്.

വർക്ക് ഔട്ട് വീഡിയോ താരത്തിൻ്റെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ വീഡിയോ ഷെയർ ചെയ്യുന്നത്. ഫിറ്റ്നസിനോടുള്ള നടൻ്റെ അർപണബോധം പ്രചോദനം പകരുന്നതാണെന്ന് ഒരു ഇൻസ്റ്റഗ്രാം യൂസർ എഴുതുന്നു. “സൂപ്പർബ് ” എന്നാണ് മിക്കവാറും പേരുടെ പ്രതികരണങ്ങൾ.

ദൃശ്യം രണ്ടാം ഭാഗമാണ് നടൻ്റെ ഒടുവിലായി റിലീസ് ചെയ്ത ചിത്രം. ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കിയ ചിത്രം വലിയ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ്റെ പേരിടാത്ത ചിത്രത്തിലാണ് അദ്ദേഹം ഇപ്പോൾ അഭിനയിക്കുന്നത്. ജീതു ജോസഫിന്റെ റാം എന്ന ചിത്രവും വരാനിരിക്കുന്നുണ്ട്.

 

View this post on Instagram

 

A post shared by Mohanlal (@mohanlal)