Movie prime

മണി ഹൈസ്റ്റ് അവസാന സീസൺ പ്രഖ്യാപിച്ചു

money heist ലോകത്ത് എമ്പാടും ആരാധകരുള്ള സീരീസായ മണി ഹൈസ്റ്റിന്റെ അവസാന സീസൺ നെറ്റ്ഫ്ളിക്സ് പ്രഖ്യാപിച്ചു. അഞ്ചാം സീസൺ ആണ് അവസാനത്തേത്. പണക്കൊള്ള പ്രമേയമാക്കി ഇറങ്ങിയ സീരീസിന്റെ നാലാം സീസണിന് വരെ വലിയ സ്വീകരണമാണ് ലോകത്തെമ്പാടും ലഭിച്ചത്.money heist നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പോപ്പുലറായ സീരിസുകളിലൊന്നാണ് മണി ഹൈസ്റ്റ്. സ്പെയിനിലിറങ്ങിയ ലാ കാസെ ഡി പാപ്പേൽ എന്ന ടിവി സീരീസാണ് ലോകത്തെമ്പാടും പ്രേക്ഷകരെ സൃഷ്ടിച്ച മണി ഹെെസ്റ്റ് ആയി മാറിയത്. പ്രൊഫസറും സംഘവും നടത്തുന്ന റോബറിയുടെ കഥ പറയുന്ന More
 
മണി ഹൈസ്റ്റ് അവസാന സീസൺ പ്രഖ്യാപിച്ചു

money heist

ലോകത്ത് എമ്പാടും ആരാധകരുള്ള സീരീസായ മണി ഹൈസ്റ്റിന്‍റെ അവസാന സീസൺ നെറ്റ്ഫ്ളിക്‌സ് പ്രഖ്യാപിച്ചു. അഞ്ചാം സീസൺ ആണ് അവസാനത്തേത്. പണക്കൊള്ള പ്രമേയമാക്കി ഇറങ്ങിയ സീരീസിന്റെ നാലാം സീസണിന് വരെ വലിയ സ്വീകരണമാണ് ലോകത്തെമ്പാടും ലഭിച്ചത്.money heist

നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും പോപ്പുലറായ സീരിസുകളിലൊന്നാണ് മണി ഹൈസ്റ്റ്. സ്‌പെയിനിലിറങ്ങിയ ലാ കാസെ ഡി പാപ്പേൽ എന്ന ടിവി സീരീസാണ് ലോകത്തെമ്പാടും പ്രേക്ഷകരെ സൃഷ്ടിച്ച മണി ഹെെസ്റ്റ് ആയി മാറിയത്. പ്രൊഫസറും സംഘവും നടത്തുന്ന റോബറിയുടെ കഥ പറയുന്ന സീരീസ് ഓരോ നിമിഷവും ഉദ്വേഗം നിറഞ്ഞതാണ്. സീരീസിന്റെ നാലാം ഭാഗം കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. സസ്പെന്‍സ് നിറഞ്ഞ കഥാ സന്ദര്‍ഭങ്ങളും പ്രവചനാതീതമായ കഥാപാത്രങ്ങളുമാണ് മണി ഹൈസ്റ്റ്ന്‍റെ സവിശേഷത. ഒരു എപ്പിസോഡ് മാത്രം കണ്ടാല്‍ മതിയാകും അടുത്തതിലേക്കും അതില്‍ നിന്നും അടുത്തതിലേക്കും സ്വാഭാവികമായും കടക്കും, അത്രമാത്രം ഉദ്വേഗജനകമാണ് മണീ ഹൈസ്റ്റ്.

സീരീസിന്റെ അവസാന സീസൺ ചിത്രീകരണം ഉടൻ തന്നെ സ്‌പെയിനിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ ഡെന്‍മാര്‍ക്കിലും പോര്‍ച്ചുഗലിലും ചിത്രീകരണമുണ്ടാകും. ഒരു വർഷം നീണ്ട പ്രയത്‌നമാണ് സീസണിനായി നടത്തിയതെന്ന് സീരീസിന്റെ ക്രിയേറ്ററായ അലക്‌സ് പിന്ന പറയുന്നു. അവസാനത്തേതായിരിക്കും ഏറ്റവും മികച്ചതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. സീരീസിന്‍റെ അവസാന സീസണിന്റെ പ്രഖ്യാപനം നെറ്റ്ഫ്ളിക്സ് നടത്തിയത് സമൂഹ മാധ്യമങ്ങളിലൂടെയാണ്.

 

View this post on Instagram

 

Do you have your mask ready? You’re going to need it. The heist comes to an end💰#MoneyHeist Part 5 has been confirmed! ✅

A post shared by Netflix India (@netflix_in) on

പ്രഫസറും കൂട്ടരും നടത്തുന്ന പണ കൊള്ളകളാണ് സീരീസിന്റെ പ്രമേയം. ആദ്യത്തെ കൊള്ളയാണ് മൂന്ന് സീസണുകളിൽ പറയുന്നത്. നാലാം സീസണിലായിരുന്നു രണ്ടാം കൊള്ള ആരംഭിച്ചത്. അഞ്ചാം സീസണോട് കൂടി ഈ കൊള്ളയ്ക്കും അവസാനം ഉണ്ടാകും. ഭരണകൂടവുമായി കൊള്ള സംഘം നടത്തുന്ന വിലപേശലും മറ്റുമാണ് സീരീസിനെ ആകർഷകമാക്കുന്നത്.