Movie prime

മോദിയുടെ 5 ട്രില്യൺ ഡോളർ ലക്ഷ്യം അടുത്തെങ്ങും പൂർത്തീകരിക്കില്ലെന്ന് അലുവാലിയ

മോദി സർക്കാർ ലക്ഷ്യമിടുന്ന അഞ്ചു ട്രില്യൺ ഡോളർ വലിപ്പമുള്ള സമ്പദ് വ്യവസ്ഥ 2024-25 വർഷത്തോടെ നേടിയെടുക്കാനാവില്ലെന്ന് മൊണ്ടേക് സിങ്ങ് അലുവാലിയ. ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ആസൂത്രണ കമ്മീഷൻ മുൻ ഡെപ്യൂട്ടി ചെയർമാൻ അഞ്ചു ട്രില്യൺ ഡോളർ വലിപ്പം സമീപ ഭാവിയിലൊന്നും കൈവരിക്കാനാവില്ല എന്ന് അഭിപ്രായപ്പെട്ടത്. 2019-20 സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഒൻപതു ശതമാനത്തിനു മുകളിൽ വളർച്ചയുണ്ടായാലേ 2024-25 ഓടെ ആ ലക്ഷ്യം കൈവരിക്കാനാകൂ. നിലവിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ജി ഡി പി More
 
മോദിയുടെ 5 ട്രില്യൺ ഡോളർ ലക്ഷ്യം അടുത്തെങ്ങും പൂർത്തീകരിക്കില്ലെന്ന്  അലുവാലിയ

മോദി സർക്കാർ ലക്ഷ്യമിടുന്ന അഞ്ചു ട്രില്യൺ ഡോളർ വലിപ്പമുള്ള സമ്പദ് വ്യവസ്ഥ 2024-25 വർഷത്തോടെ നേടിയെടുക്കാനാവില്ലെന്ന് മൊണ്ടേക് സിങ്ങ് അലുവാലിയ. ഒരു ദേശീയ ദിനപത്രത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ആസൂത്രണ കമ്മീഷൻ മുൻ ഡെപ്യൂട്ടി ചെയർമാൻ അഞ്ചു ട്രില്യൺ ഡോളർ വലിപ്പം സമീപ ഭാവിയിലൊന്നും കൈവരിക്കാനാവില്ല എന്ന് അഭിപ്രായപ്പെട്ടത്.

2019-20 സാമ്പത്തിക വർഷത്തിന്റെ തുടക്കം മുതൽ ഒൻപതു ശതമാനത്തിനു മുകളിൽ വളർച്ചയുണ്ടായാലേ 2024-25 ഓടെ ആ ലക്ഷ്യം കൈവരിക്കാനാകൂ. നിലവിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ജി ഡി പി വളർച്ച. ഈ നിരക്ക് വെച്ചുകൊണ്ട് എങ്ങനെയാണ് ആ ലക്ഷ്യം നേടാനാവുക, അലുവാലിയ ചോദിച്ചു. ഏറ്റവും ശുഭ പ്രതീക്ഷ വെച്ചുപുലർത്തിയാൽ പോലും കൂടിവന്നാൽ അഞ്ചോ ആറോ ശതമാനം വളർച്ചയാണ് അടുത്ത സാമ്പത്തിക വർഷം കൈവരിക്കാനാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്വകാര്യ മേഖലക്ക് ഉത്തേജനം നൽകുന്ന തീരുമാനങ്ങളല്ല സർക്കാരിന്റേത്. പണം മുടക്കാൻ തയ്യാറാവുന്ന നിക്ഷേപകർക്ക് വായ്‌പകൾ നല്കാൻ ബാങ്കുകൾ തയ്യാറാവുന്നില്ല. ഇക്കാര്യത്തിൽ അതിരു കവിഞ്ഞ ജാഗ്രതയാണ് അവർ പ്രകടിപ്പിക്കുന്നത്. നികുതി നിയമങ്ങൾ അതീവ സങ്കീർണമാണ്. ഉപഭോഗം വർധിപ്പിക്കാനുള്ള ഒരു നടപടിയും ഇത്തവണത്തെ ബജറ്റിലില്ല. കയറ്റുമതിയിലും പ്രതീക്ഷിക്കുന്ന വളർച്ച നേടിയെടുക്കാനാവില്ല -അദ്ദേഹം പറഞ്ഞു.

സാമ്പത്തിക രംഗത്തെ കണക്കുകൾ സുതാര്യമാക്കുകയാണ് ആദ്യം വേണ്ടത്. ജി ഡി പി വളർച്ചാ കണക്കുകൾ മാത്രമല്ല, നാഷണൽ സാമ്പിൾ സർവ്വേ കണക്കുകൾ പോലും മൂടിവെയ്ക്കുകയാണ്. ഒട്ടും സുതാര്യതയില്ലാത്ത സമീപനമാണിത്. യു പി എ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന എട്ടു ശതമാനത്തിനു മുകളിലുള്ള വളർച്ചയിലേക്ക് സമ്പദ് വ്യവസ്ഥയെ മടക്കിക്കൊണ്ടു വരികയാണ് മോദി സർക്കാർ അടിയന്തിരമായി ചെയ്യേണ്ട കാര്യമെന്ന് അഹ് ലു വാലിയ അഭിപ്രായപ്പെട്ടു. അതിനായി സ്വകാര്യ മൂലധനം പ്രോത്സാഹിപ്പിക്കണം, പൊതുമേഖലാ ബാങ്കുകൾ ശക്തിപ്പെടുത്തണം, ജി എസ് ടി പരിഷ്കരിക്കണം തുടങ്ങിയ നിർദേശങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.