Movie prime

മെസഞ്ചറില്‍ കൂടുതല്‍ സുരക്ഷയൊരുക്കി ഫേസ്ബുക്ക്‌

തട്ടിപ്പുകള്ക്കെതിരെയും പ്രായപൂര്ത്തിയാകാത്തവരെയും സംരക്ഷിക്കുന്നതിനായി മെസഞ്ചറില് കൂടുതല് സുരക്ഷയൊരുക്കി ഫേസ്ബുക്ക്. ഇനി മുതല് മെസഞ്ചറില് ഉപയോക്താവിന് സുരക്ഷാ നിര്ദേശമടങ്ങിയ നോട്ടീസ് പോപ് അപ്പ് ചെയ്ത് വരും. ചാറ്റിന്റെ രീതിയനുസരിച്ച് നിര്ദേശങ്ങള് മെസഞ്ചര് തരികയും അതനുസരിച്ച് ഉപയോക്താവിന് തട്ടിപ്പുകാരനെ ബ്ലോക്ക് ചെയ്യാനോ ചാറ്റില് നിന്നും ഒഴിവാകാനോ സാധിക്കും. അതായത് വാട്സപ്പ് പോലെ മെസഞ്ചറും ഏന്ഡ്-ടൂ-ഏന്ഡ് എന്ക്രിപ്ഷന് സുരക്ഷയിലേക്ക് മാറുകയാണ്. ആന്ഡ്രോയിഡില് ഈ പരീക്ഷണം മാര്ച്ചില് ആരംഭിച്ചു. ഐഓഎസില് ഈ ആഴ്ച്ച ഫീച്ചര് ലഭിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിച്ചത്. പ്രായപൂര്ത്തിയാകാത്ത ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി More
 
മെസഞ്ചറില്‍ കൂടുതല്‍ സുരക്ഷയൊരുക്കി ഫേസ്ബുക്ക്‌

തട്ടിപ്പുകള്‍ക്കെതിരെയും പ്രായപൂര്‍ത്തിയാകാത്തവരെയും സംരക്ഷിക്കുന്നതിനായി മെസഞ്ചറില്‍ കൂടുതല്‍ സുരക്ഷയൊരുക്കി ഫേസ്ബുക്ക്‌. ഇനി മുതല്‍ മെസഞ്ചറില്‍ ഉപയോക്താവിന് സുരക്ഷാ നിര്‍ദേശമടങ്ങിയ നോട്ടീസ് പോപ് അപ്പ് ചെയ്ത് വരും.

ചാറ്റിന്‍റെ രീതിയനുസരിച്ച് നിര്‍ദേശങ്ങള്‍ മെസഞ്ചര്‍ തരികയും അതനുസരിച്ച് ഉപയോക്താവിന് തട്ടിപ്പുകാരനെ ബ്ലോക്ക്‌ ചെയ്യാനോ ചാറ്റില്‍ നിന്നും ഒഴിവാകാനോ സാധിക്കും. അതായത് വാട്സപ്പ് പോലെ മെസഞ്ചറും ഏന്‍ഡ്-ടൂ-ഏന്‍ഡ് എന്ക്രിപ്ഷന്‍ സുരക്ഷയിലേക്ക് മാറുകയാണ്. ആന്‍ഡ്രോയിഡില്‍ ഈ പരീക്ഷണം മാര്‍ച്ചില്‍ ആരംഭിച്ചു. ഐഓഎസില്‍ ഈ ആഴ്ച്ച ഫീച്ചര്‍ ലഭിക്കുമെന്നാണ് ഫേസ്ബുക്ക്‌ അറിയിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി ഫേസ്ബുക്ക്‌ മുന്‍പ് തന്നെ മെസഞ്ചറില്‍ ധാരാളം ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരുന്നു. തങ്ങളുടെ ഫ്രണ്ട് ലിസ്റ്റില്‍ ഇല്ലാത്ത മുതിര്‍ന്നവര്‍ക്ക് ഇവരെ മെസഞ്ചറിലൂടെ മെസ്സേജ് ചെയ്യാന്‍ കഴിയില്ല. മാത്രമല്ല പ്രോഗ്രാം ഭാഷയിലൂടെ സ്ഥിരം പ്രശ്നക്കാരെ തിരിച്ചറിഞ്ഞു അവരെ ബ്ലോക്ക്‌ ചെയ്യാനും മെസഞ്ചറിന് കഴിയും.