Movie prime

ഇന്ന് അര ലക്ഷത്തിനടുത്ത് രോഗികൾ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷത്തിലേക്ക്, മരണം മുപ്പതിനായിരം കടന്നു

covid-19 കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ന് രാജ്യത്ത് 49,310 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 12,87,945 ആയി ഉയർന്നു.ഇതിൽ 4,40,135 രോഗികളാണ് ചികിത്സയിലുള്ളത്. 8,17,209 പേർ രോഗമുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 740 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരിച്ചവരുടെ ആകെ എണ്ണം 30,601 ആയി.covid-19 3,47,502 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്നാട്ടിൽ 1,92,964 പേർക്കാണ് ഇതുവരെ രോഗബാധ ഉണ്ടായിട്ടുള്ളത്. More
 
ഇന്ന് അര ലക്ഷത്തിനടുത്ത് രോഗികൾ; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം പതിമൂന്ന് ലക്ഷത്തിലേക്ക്, മരണം മുപ്പതിനായിരം കടന്നു

covid-19

കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ന് രാജ്യത്ത് 49,310 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ടു ചെയ്തു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 12,87,945 ആയി ഉയർന്നു.ഇതിൽ 4,40,135 രോഗികളാണ് ചികിത്സയിലുള്ളത്. 8,17,209 പേർ രോഗമുക്തരായി.കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 740 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ മരിച്ചവരുടെ ആകെ എണ്ണം 30,601 ആയി.covid-19

3,47,502 കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് രോഗബാധിതരുടെ എണ്ണത്തിൽ ഏറ്റവും മുന്നിലുള്ളത്. രണ്ടാം സ്ഥാനത്തുള്ള തമിഴ്‌നാട്ടിൽ 1,92,964 പേർക്കാണ് ഇതുവരെ രോഗബാധ ഉണ്ടായിട്ടുള്ളത്. ഡൽഹിയിൽ 1,27,364 പേർക്ക് രോഗം ബാധിച്ചു.

ഇന്നലെമാത്രം 3,52,801 സാമ്പിളുകൾ പരിശോധിച്ചെന്നും ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 1,54,28,170 ആണെന്നും ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐസിഎംആർ) അറിയിച്ചു.