Movie prime

വല്ലാര്‍പാടത്തെ എംപിഇഡിഎ അക്വാകള്‍ച്ചര്‍ സെന്‍റര്‍ മത്സ്യ കര്‍ഷകര്‍ക്കിടയില്‍ വമ്പന്‍ ഹിറ്റ്

കൊച്ചി: കേന്ദ്രസര്ക്കാര് സ്ഥാപനമായ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി വല്ലാര്പാടത്ത് പ്രവര്ത്തനം തുടങ്ങിയ മള്ട്ടീസ്പീഷീസ് അക്വാകള്ച്ചര് സെന്റര് കര്ഷകരില് മികച്ച പ്രതികരണമുളവാക്കുന്നു. സെന്ററില് നിന്നും എത്തിച്ച കാരച്ചെമ്മീന് കുഞ്ഞുങ്ങള്ക്ക് മികച്ച വളര്ച്ചാനിരക്കാണ് രേഖപ്പെടുത്തുന്നത്. ഏറെ കയറ്റുമതി വിപണി സാധ്യതയുള്ള കാരച്ചെമ്മീന് കുഞ്ഞുങ്ങളെ ഈ വര്ഷം ഫെബ്രുവരി എട്ടാം തിയതിയാണ് കര്ഷകര്ക്ക് കൈമാറിയത്. നൂറു ദിവസം കൊണ്ട് തന്നെ മികച്ച വിളവാണ് ലഭിച്ചതെന്ന് കര്ഷകര് സാക്ഷ്യപ്പെടുത്തുന്നു. കാരച്ചെമ്മീന് കുഞ്ഞുങ്ങളെ ആദ്യമായി വാങ്ങിയ മുന് ഡിജിപി കൂടിയായ ഡോ. ഹോര്മിസ് More
 
വല്ലാര്‍പാടത്തെ എംപിഇഡിഎ അക്വാകള്‍ച്ചര്‍ സെന്‍റര്‍ മത്സ്യ കര്‍ഷകര്‍ക്കിടയില്‍ വമ്പന്‍ ഹിറ്റ്

കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി വല്ലാര്‍പാടത്ത് പ്രവര്‍ത്തനം തുടങ്ങിയ മള്‍ട്ടീസ്പീഷീസ് അക്വാകള്‍ച്ചര്‍ സെന്‍റര്‍ കര്‍ഷകരില്‍ മികച്ച പ്രതികരണമുളവാക്കുന്നു. സെന്‍ററില്‍ നിന്നും എത്തിച്ച കാരച്ചെമ്മീന്‍ കുഞ്ഞുങ്ങള്‍ക്ക് മികച്ച വളര്‍ച്ചാനിരക്കാണ് രേഖപ്പെടുത്തുന്നത്.

ഏറെ കയറ്റുമതി വിപണി സാധ്യതയുള്ള കാരച്ചെമ്മീന്‍ കുഞ്ഞുങ്ങളെ ഈ വര്‍ഷം ഫെബ്രുവരി എട്ടാം തിയതിയാണ് കര്‍ഷകര്‍ക്ക് കൈമാറിയത്. നൂറു ദിവസം കൊണ്ട് തന്നെ മികച്ച വിളവാണ് ലഭിച്ചതെന്ന് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
കാരച്ചെമ്മീന്‍ കുഞ്ഞുങ്ങളെ ആദ്യമായി വാങ്ങിയ മുന്‍ ഡിജിപി കൂടിയായ ഡോ. ഹോര്‍മിസ് തരകന് മികച്ച വിളവാണ് ലഭിച്ചത്.

90 ദിവസങ്ങള്‍ കൊണ്ട് ശരാശരി 38 ഗ്രാമിന്‍റെ വളര്‍ച്ചയാണ് ലഭിച്ചത്. 50 സെന്‍റില്‍ നിന്നും 260 കിലോഗ്രാം കാരച്ചെമ്മീന്‍ ലഭിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 90,000 കുഞ്ഞുങ്ങളെയാണ് ഇപ്പോള്‍ വളര്‍ത്തുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ലാഭകരമല്ലാതിരുന്ന ചെമ്മീന്‍ കൃഷിയാണ് എം.പി.ഇ.ഡി.എയുടെ മത്സ്യക്കുഞ്ഞുങ്ങളിലൂടെ മെച്ചപ്പെട്ടിരിക്കുന്നത്. വല്ലാര്‍പാടത്തെ എംഎസി മത്സ്യക്കൃഷി മേഖലയ്ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കര്‍ഷകര്‍ നല്‍കുന്ന പ്രതികരണം ആവേശകരമാണെന്ന് എം.പി.ഇ.ഡി.എ ചെയര്‍മാന്‍ കെ എസ് ശ്രീനിവാസ് പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കാരച്ചെമ്മീന്‍ കൃഷി രാജ്യത്തെ മത്സ്യകയറ്റുമതി സാധ്യതകളെ വര്‍ധിപ്പിക്കും. വല്ലാര്‍ാപടത്തു നിന്നും വാങ്ങിയ ചെമ്മീന്‍ കുഞ്ഞുങ്ങളെ വളര്‍ത്തുന്ന ചില ഫാമുകള്‍ സന്ദര്‍ശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വല്ലാര്‍പാടത്തെ എംപിഇഡിഎ അക്വാകള്‍ച്ചര്‍ സെന്‍റര്‍ മത്സ്യ കര്‍ഷകര്‍ക്കിടയില്‍ വമ്പന്‍ ഹിറ്റ്

രോഗരഹിത മത്സ്യക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2018 ഡിസംബര്‍ എട്ടിന് ഉദ്ഘാടനം ചെയ്ത എംഎസി 7.25 ഏക്കറിലാണ് സ്ഥിതി ചെയ്യുന്നത്. 20 ദശലക്ഷം കാരച്ചെമ്മീന്‍ കുഞ്ഞുങ്ങളെ പരിപാലിക്കാന്‍ കഴിയുന്ന ഈ അത്യാധുനിക പ്രജനന കേന്ദ്രത്തില്‍ കാളാഞ്ചി, ആകോലി വറ്റ, ഗിഫ്റ്റ് തിലാപിയ തുടങ്ങിയ മത്സ്യക്കുഞ്ഞുങ്ങളെയും കര്‍ഷകര്‍ക്കായി വളര്‍ത്തുന്നുണ്ട്.

ഉത്തരമലബാര്‍ മുതല്‍ കേരളത്തിന്‍റെ തെക്കേയറ്റം വരെയുള്ള സ്ഥലങ്ങളിലെ മത്സ്യകര്‍ഷകര്‍ എം.പി.ഇ.ഡി.എയുടെ പ്രജനന കേന്ദ്രത്തില്‍ നിന്നുള്ള കുഞ്ഞുങ്ങളെയാണ് ഉപയോഗിക്കുന്നത്.

ഇത്രയധികം വളര്‍ച്ചയുളള മത്സ്യക്കുഞ്ഞുങ്ങളെ തന്‍റെ ഒന്നര ദശാബ്ദത്തെ ചെമ്മീന്‍ കൃഷിക്കിടയില്‍ ലഭിച്ചിട്ടില്ലെന്ന് കുമ്പളങ്ങി സ്വദേശി സി വി മാത്യൂസ് പറഞ്ഞു. 80 ദിവസത്തിനുള്ളില്‍ ശരാശരി 40 ഗ്രാം വളര്‍ച്ചയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

വനാമി ചെമ്മീനിന്‍റെ കടന്നു കയറ്റത്തോടെ നാടന്‍ ഇനമായ കാരച്ചെമ്മീനിന്‍റെ കൃഷി ഏതാണ്ട് നിലച്ചു പോകുന്ന സാഹചര്യത്തിലാാണ് എം.പി.ഇ.ഡി.എ ഇടപെടല്‍ നിര്‍ണായകമായത്. രാജ്യാന്തര വിപണിയില്‍ ഏറെ ആവശ്യക്കാരുള്ള ഈയിനത്തിന് വനാമി ചെമ്മീനേക്കാള്‍ വിലയും അധികം ലഭിക്കും.