Movie prime

ചെറുകിട സംരംഭകര്‍ക്ക് വൈദ്യുത മേഖലയില്‍ പ്രത്യേക ഇളവുകള്‍ നല്‍കും: മന്ത്രി എം എം മണി

മെട്രോ എം.എസ്.എം.ഇ. അവാര്ഡുകള് വിതരണം ചെയ്തു ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്ഥാന സര്ക്കാര് നയമെന്നും അതിന് വേണ്ടി ചെറുകിട സംരംഭകര്ക്ക് വൈദ്യുതമേഖലയില് പ്രത്യേക ഇളവുകള് നല്കുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി എം,എം.മണി പറഞ്ഞു. തിരുവനന്തപുരത്ത് മെട്രോ എം.എസ്.എം.ഇ. അവാര്ഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ നാല് വര്ഷത്തിനിടയില്സംസ്ഥാനത്ത് ഉണ്ടായ എല്ലാ ദുരന്തങ്ങളും വൈദ്യുതി വകുപ്പ് തരണം ചെയ്ത് വന്നതാണ്. കൊവിഡിന്റെ പശ്ചാത്തലത്തില് പൊതുജനങ്ങള്ക്ക് ആദ്യഘട്ടത്തില് 500 കോടി രൂപയുടെ സൗജന്യം നല്കിയ വൈദ്യുതി വകുപ്പ് സിനിമ More
 
ചെറുകിട സംരംഭകര്‍ക്ക് വൈദ്യുത മേഖലയില്‍ പ്രത്യേക ഇളവുകള്‍ നല്‍കും: മന്ത്രി എം എം മണി
മെട്രോ എം.എസ്.എം.ഇ. അവാര്‍ഡുകള്‍ വിതരണം ചെയ്തു

ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് സംസ്ഥാന സര്‍ക്കാര്‍ നയമെന്നും അതിന് വേണ്ടി ചെറുകിട സംരംഭകര്‍ക്ക് വൈദ്യുതമേഖലയില്‍ പ്രത്യേക ഇളവുകള്‍ നല്‍കുമെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി എം,എം.മണി പറഞ്ഞു. തിരുവനന്തപുരത്ത് മെട്രോ എം.എസ്.എം.ഇ. അവാര്‍ഡ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍സംസ്ഥാനത്ത് ഉണ്ടായ എല്ലാ ദുരന്തങ്ങളും വൈദ്യുതി വകുപ്പ് തരണം ചെയ്ത് വന്നതാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ 500 കോടി രൂപയുടെ സൗജന്യം നല്‍കിയ വൈദ്യുതി വകുപ്പ് സിനിമ മേഖലയിലെ പ്രതിസന്ധി മറികടക്കാന്‍ 5 കോടി രൂപയാണ് ഇളവ് നല്‍കിയത്. അതുകൊണ്ട് സംസ്ഥാനത്ത് ചെറുകിട സംരംഭങ്ങള്‍ നിലനില്‍ക്കേണ്ടത് സാധാരണക്കാരന്റെ ജീവിതത്തിന് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

മെട്രോ മാര്‍ട്ടിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ്, കേരള ബ്യൂറോ ഫോര്‍ ഇന്‍ഡസ്ട്രിയല്‍ പ്രമോഷന്‍ നാഷണല്‍ സ്മാള്‍ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് എം.എസ്.എം.ഇ. സെമിനാറും ചെറുകിട ഇടത്തരം വ്യവസായ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കായുള്ള എം.എസ്.എം.ഇ അവാര്‍ഡുകളും വിതരണം ചെയ്തത്.

ചടങ്ങില്‍ മെട്രോ യൂത്ത് ഐക്കന്‍ അവാര്‍ഡ് മന്ത്രി എം.എം.മണിയില്‍ നിന്നും വട്ടിയൂര്‍ക്കാവ് എം.എല്‍.എ. വി.കെ.പ്രശാന്തും ഏറ്റുവാങ്ങി
ടി സി സി ഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മന്ത്രിമാരായ കെ.രാജു, കടന്നപ്പള്ളി രാമചന്ദ്രന്‍, വി.കെ.പ്രശാന്ത് എം.#െല്‍.എ, കെ.ടി.ഡി.സി. ചെയര്‍മാന്‍ എം.വിജയകുമാര്‍, എസ്.ബി.ഐ. ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ്, മെട്രോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ സിജി നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.