Movie prime

‘ലീഡ്’ പാഠ്യപദ്ധതിയുമായി മ്യു സിഗ്മയും ടാപ് മിയും

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ബിഗ് ഡാറ്റ അനലിറ്റിക്സ്, ഡിസിഷൻ സയൻസസ് കമ്പനിയായ മ്യു സിഗ്മയും ഇന്ത്യയിലെ മുൻനിര ബിസിനസ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നായ ടി എ പൈ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും (ടാപ് മി) സംയുക്തമായി മ്യു സിഗ്മ – ടാപ് മി എൽ.ഇ.എ.ഡി (എൽ. ഇ .എ . ഡി) പ്രോഗ്രാമിന് തുടക്കം കുറിച്ചു. അനലിറ്റിക്സും ഡിസിഷൻ സയൻസും അഭ്യസിപ്പിച്ച് ലീഡർഷിപ്പിൽ പി.ജി സർട്ടിഫിക്കറ്റ് നൽകുന്ന രാജ്യത്തെ ആദ്യത്തെ മാനേജ്മെന്റ് പ്രോഗ്രാമിനാണ് ഇതോടെ ആരംഭമായിരിക്കുന്നത്. വ്യാപാര മേഖലയിലെ ഭാവികാല വെല്ലുവിളികളെ തരണം More
 

കൊച്ചി: ലോകത്തെ ഏറ്റവും വലിയ ബിഗ് ഡാറ്റ അനലിറ്റിക്സ്, ഡിസിഷൻ സയൻസസ് കമ്പനിയായ മ്യു സിഗ്മയും ഇന്ത്യയിലെ മുൻനിര ബിസിനസ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഒന്നായ ടി എ പൈ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടും (ടാപ് മി) സംയുക്തമായി മ്യു സിഗ്മ – ടാപ് മി എൽ.ഇ.എ.ഡി (എൽ. ഇ .എ . ഡി) പ്രോഗ്രാമിന് തുടക്കം കുറിച്ചു. അനലിറ്റിക്സും ഡിസിഷൻ സയൻസും അഭ്യസിപ്പിച്ച് ലീഡർഷിപ്പിൽ പി.ജി സർട്ടിഫിക്കറ്റ് നൽകുന്ന രാജ്യത്തെ ആദ്യത്തെ മാനേജ്മെന്റ് പ്രോഗ്രാമിനാണ് ഇതോടെ ആരംഭമായിരിക്കുന്നത്.

വ്യാപാര മേഖലയിലെ ഭാവികാല വെല്ലുവിളികളെ തരണം ചെയ്യാനും പ്രശ്ന പരിഹാരം അനായാസമാക്കാനും തക്ക ശേഷിയുള്ള പഠന മനോഭാവം ഉൾക്കൊള്ളുന്ന ‘ലീഡർ ‘ മാരെ വളർത്തിയെടുക്കലാണ് മ്യു സിഗ്മ – ടാപ് മി ലീഡ് പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്.

ബിരുദ പഠനം വിജയകരമായി പൂർത്തിയാക്കുന്ന, കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുളള വിദ്യാർഥികൾക്ക് അപ്രന്റിസ് ലീഡർ (എ എൽ )ട്രെയ്നിയായി പ്രവർത്തിക്കാൻ അവസരം നല്കും. അനലിറ്റിക്സ് രംഗത്ത് ആഗോള നേതൃപദവി വരെ കരസ്ഥമാക്കാനുള്ള സാഹചര്യമാണ് ഇതുവഴി ഒരുക്കുന്നത്. ഒരു വർഷത്തിനുള്ളിൽ സമ്പൂർണ്ണ അപ്രന്റീസ് ലീഡർ പദവിയിലേക്കും ഉയരാനാവും.

പ്രോഗ്രാമിന്റെ സവിശേഷതകൾ ഇവയാണ്:

* പതിനൊന്നു മാസമാണ് കാലാവധി. ടാപ് മി സർവകലാശാലയിലും മ്യു സിഗ്മ കാമ്പസിലും പരിശീലനം നല്കും.
* ടാപ് മിയിലെ വിദഗ്‌ധരായ അധ്യാപകർ മാനേജ്‌മെന്റ്, ബിസിനസ് കമ്മ്യൂണിക്കേഷൻ, ഡിസൈൻ തിങ്കിങ്, ബിഹേവിയറൽ സയൻസ്, ലീഡർഷിപ് എന്നിവയിൽ ഉന്നത പരിശീലനം നൽകും.

* ക്‌ളാസ് റൂം പഠനത്തോടൊപ്പം സിദ്ധിക്കുന്ന ‘റിയൽ വേൾഡ് ‘ പരിശീലനം ബിരുദപഠനം കഴിഞ്ഞിറങ്ങുന്ന വിദ്യാർഥികളെ യാഥാർഥ ലോക പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും നേരിടാനും പ്രാപ്തരാക്കുന്നു.

* ആഗോള നേതൃത്വം, അനലിറ്റിക്‌സ്, പ്രോബ്ലം സോൾവിങ് എന്നീ മേഖലകളിൽ മ്യു സിഗ്മ നൽകുന്ന അനുഭവവേദ്യ പരിശീലനത്തിലൂടെ ഫോർച്യൂൺ 500 ഉപയോക്താക്കളുമായി ഇടപെടാനും ഡിസിഷൻ സയന്റിസ്റ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനും വിദ്യാർഥികൾക്ക് അവസരം.

* ഉപയോക്തൃ മൂല്യം വർധിപ്പിക്കാനായി യഥാർഥ ലോക പ്രശ്നങ്ങൾക്ക് (റിയൽ വേൾഡ് പ്രോബ്ലംസ്) പരിഹാരം കാണാൻ യഥാർഥ വിവര ശേഖരം (റിയൽ ഡാറ്റ) പ്രയോജനപ്പെടുത്തിയുള്ള തത്സമയ (റിയൽ ടൈം) പരിശീലനം.

* ഫോർച്യൂൺ 500 ഉപയോക്താക്കളുമായുള്ള ഇടപെടൽ ശേഷി വളർത്താനും അതിനാവശ്യമായ നേതൃ പദവി കൈവരിക്കാനും തക്ക നൈപുണ്യവും മനോഘടനയും പരുവപ്പെടുത്തൽ.


“ബിഗ് ഡാറ്റ അനലിറ്റിക്സിന്റെ അനന്തമായ സാധ്യതകൾ കണക്കിലെടുക്കുമ്പോൾ അതിനുവേണ്ട നിക്ഷേപച്ചിലവ് അത്ര വലുതല്ല. അതേസമയം അത് പ്രയോജനപ്പെടുത്തുന്ന കോർപറേറ്റ് സ്ഥാപനങ്ങളുടെ എണ്ണം തീരേ കുറവാണ്”,മ്യു സിഗ്മ സ്ഥാപകനും ചെയർമാനും സി ഇ ഒ യുമായ ധീരജ് രാജാറാം അഭിപ്രായപ്പെട്ടു. ” വിദഗ്‌ധരായ ജീവനക്കാരുടെ കുറവ് തന്നെയാണ് ഈ രംഗത്തെ പ്രധാന പരിമിതി. ഉന്നത ശേഷിയുള്ള മനുഷ്യ വിഭവ സമ്പത്താണ് ഈ മേഖല ആവശ്യപ്പെടുന്നത്. അതിലേക്കുള്ള ശരിയായ ചുവടുവെപ്പാണ് ടാപ് മി യുമായി യോജിച്ച് ഞങ്ങൾ രൂപപ്പെടുത്തിയ ‘ ലീഡ് ‘ പ്രോഗ്രാം. ഭാവിയെ മുന്നിൽ കണ്ടുകൊണ്ട്, സമഗ്രമായ കാഴ്ചപ്പാടോടെ, വ്യവസായമേഖല അതിനുവേണ്ടി തന്നെ രൂപപ്പെടുത്തിയ, ഫ്യൂച്ചർ റെഡി പ്രോഗ്രാമാണിത് “, അദ്ദേഹം വിശദമാക്കി. “ഈ ഡിജിറ്റൽ യുഗത്തിൽ അസാമാന്യ ശേഷിയുള്ള നേതൃത്വമാണ് വ്യവസായ മേഖലകളെ നയിക്കേണ്ടത്. അതിനുതകുന്ന അതീവ ഗുണമേന്മയുള്ള പ്രോഗ്രാമാണ് മ്യു സിഗ്മ- ടാപ് മി ലീഡ് പ്രോഗ്രാം. വൻകിട കോർപറേറ്റ് സ്ഥാപനങ്ങളിലെ തീരുമാനമെടുക്കൽ പ്രക്രിയയിൽ മൗലിക സംഭാവനകൾ നൽകുന്നതും പ്രോബ്ലം സോൾവിങ്ങിലെ നൂതന കല എന്ന് വിളിക്കപ്പെടുന്നതുമായ ഈ പദ്ധതി വൻകിട കോർപറേറ്റ് സ്ഥാപനങ്ങളിൽ നടപ്പിലാക്കുക എന്ന ഒറ്റ ലക്ഷ്യമാണ് മ്യു സിഗ്മക്കുള്ളത്”, അദ്ദേഹം എടുത്ത് പറഞ്ഞു.

വിവര സാങ്കേതിക യുഗത്തിൽ വിദഗ്‌ധരായ പ്രൊഫഷണലുകളെ നയിക്കാനും അവർക്കാവശ്യമായ പരിശീലനം നൽകാനും ഡാറ്റ ശാസ്ത്രജ്ഞരും ഗവേഷകരും ആവശ്യമാണ്. അക്കാദമിക് – വ്യവസായ മേഖലകളെ കണ്ണി ചേർത്താണ് ലീഡ് നടപ്പിലാക്കുന്നത്. ക്ലാസ് റൂം പഠനത്തോടൊപ്പം ലഭ്യമാകുന്ന വ്യവസായ മേഖലയിലെ റിയൽ ടൈം പ്രോബ്ലം സോൾവിങ്ങ് വൈദഗ്ധ്യം വിദ്യാർഥികൾക്ക് വൻ മുതൽക്കൂട്ടാകും.

ഇന്നത്തെ വ്യവസായ ലോകത്ത് മാനേജർ, ലീഡർ തുടങ്ങി നേതൃപദവികൾ വഹിക്കാൻ ശേഷിയുള്ളവരെ വികസിപ്പിച്ചെടുക്കുന്നതിന് വളരേ വ്യത്യസ്തമായ സമീപനമാണ് വേണ്ടതെന്ന ധാരണയാണ് തങ്ങൾക്കുള്ളതെന്ന് ടാപ് മി ഡയറക്റ്റർ പ്രൊഫ. മധു വീരരാഘവൻ പറഞ്ഞു. ” മത്സരങ്ങളുടെ സമ്മർദ്ദ ശക്തിയെ നേരിടാനും, മാറിമറിയുന്ന വിപണിയവസ്ഥകളെ അതിജീവിക്കാനും, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ തിരിച്ചറിയാനും, നവീകരണത്തിന്റെ പാതയിൽ നിരന്തരം മുന്നേറാനുമുള്ള ശേഷിയും മികവുമാണ് നവയുഗ ബിസിനസ് നേതൃത്വത്തിൽ നിന്ന് ആവശ്യപ്പെടുന്നത്. ആധുനിക ലോകത്തെ വ്യവസായ വിപ്ലവത്തിന്റെ കേന്ദ്രം ഡാറ്റ അഥവാ വിവര ശേഖരമാണ്. നിർമിത ബുദ്ധിയാണ് അതിന്റെ നട്ടെല്ല്. ടാപ് മി – മ്യു സിഗ്മ പങ്കാളിത്തത്തിലൂടെ രൂപം കൊണ്ട ലീഡ് പ്രോഗ്രാം പുതിയ ലോകത്തെ വ്യവസായ മുന്നേറ്റങ്ങളോട് പൂർണമായും പ്രതിജ്ഞാബദ്ധമാണ്. ടാപ് മി – മ്യു സിഗ്മ പങ്കാളിത്തം ഏവർക്കും മികച്ച പഠനാനുഭവം പകർന്നുനല്കും”, അദ്ദേഹം വ്യക്തമാക്കി.