Movie prime

മുഗൾ മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ പേരുനല്കി യോഗി ആദിത്യനാഥ്

Mughal Museum ഉത്തർപ്രദേശിലെ ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മുഗൾ മ്യൂസിയത്തിന് ഛത്രപതി ശിവജി മഹാരാജിന്റെ പേരിടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നഗരത്തിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു കൊണ്ടുള്ള യോഗത്തിലാണ് മുഗൾ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്കുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. എങ്ങനെയാണ് നമ്മുടെ നായകന്മാർ മുഗളന്മാരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിധേയത്വ മാനസികാവസ്ഥയെ വെച്ചുപൊറുപ്പിക്കുന്നതെന്തും യുപി സർക്കാർ ഇല്ലാതാക്കുമെന്ന് യോഗി പ്രഖ്യാപിച്ചു.Mughal Museum തന്റെ മൂന്ന് വർഷക്കാലത്തെ ഭരണത്തിനിടയിൽ, അലഹബാദ്(ഇപ്പോൾ പ്രയാഗ് രാജ്) ഉൾപ്പെടെ നിരവധി സ്ഥലങ്ങളുടെ പേര് More
 
മുഗൾ മ്യൂസിയത്തിന് ഛത്രപതി ശിവജിയുടെ  പേരുനല്കി യോഗി ആദിത്യനാഥ്

Mughal Museum

ഉത്തർപ്രദേശിലെ ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മുഗൾ മ്യൂസിയത്തിന് ഛത്രപതി ശിവജി മഹാരാജിന്റെ പേരിടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നഗരത്തിലെ വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്തു കൊണ്ടുള്ള യോഗത്തിലാണ് മുഗൾ മ്യൂസിയത്തിന് ശിവജിയുടെ പേര് നല്കുമെന്ന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. എങ്ങനെയാണ് നമ്മുടെ നായകന്മാർ മുഗളന്മാരാകുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിധേയത്വ മാനസികാവസ്ഥയെ വെച്ചുപൊറുപ്പിക്കുന്നതെന്തും യുപി സർക്കാർ ഇല്ലാതാക്കുമെന്ന് യോഗി പ്രഖ്യാപിച്ചു.Mughal Museum

തന്റെ മൂന്ന് വർഷക്കാലത്തെ ഭരണത്തിനിടയിൽ, അലഹബാദ്(ഇപ്പോൾ പ്രയാഗ് രാജ്) ഉൾപ്പെടെ നിരവധി സ്ഥലങ്ങളുടെ പേര് യോഗി ആദിത്യനാഥ് പുനർനാമകരണം ചെയ്തിട്ടുണ്ട്.

അടിമത്തത്തിന്റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്ന ചിഹ്നങ്ങൾക്ക് ഉത്തർപ്രദേശിൽ സ്ഥാനമില്ലെന്ന് പിന്നീട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

“ആഗ്രയിൽ നിർമാണത്തിലിരിക്കുന്ന മ്യൂസിയം ഛത്രപതി ശിവജി മഹാരാജ് എന്ന പേരിൽ അറിയപ്പെടും. പുതിയ ഉത്തർപ്രദേശിൽ അടിമത്തത്തിന്റെ മാനസികാവസ്ഥ പ്രതിഫലിപ്പിക്കുന്ന അടയാളങ്ങൾക്ക് ഇടമില്ല. ശിവജി മഹാരാജ് നമ്മുടെ വീരനായകനാണ്. ജയ് ഹിന്ദ്, ജയ് ഭാരത്!” എന്നാണ് യോഗിയുടെ ഹിന്ദിയിലുള്ള ട്വീറ്റ്.

അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി സർക്കാർ 2015-ലാണ് മുഗൾ മ്യൂസിയം പദ്ധതിക്ക് അംഗീകാരം നൽകിയത്. ഡൽഹിയിൽ നിന്ന് 210 കിലോമീറ്റർ അകലെയായി മുഗൾ ചകവർത്തി ഷാജഹാൻ നിർമിച്ച താജ്മഹലിനടുത്തുള്ള ആറ് ഏക്കർ സ്ഥലത്താണ് മ്യൂസിയം ഒരുങ്ങുന്നത്. മുഗൾ സംസ്കാരം, പുരാവസ്തുക്കൾ, പെയിന്റിംഗുകൾ, മുഗൾ പാചകരീതികൾ, വസ്ത്രങ്ങൾ, മുഗൾ കാലഘട്ടത്തിലെ ആയുധങ്ങൾ, വെടിക്കോപ്പുകൾ, പെർഫോമിങ്ങ് ആർട് തുടങ്ങി മുഗൾ കാലഘട്ടത്തെ സാംസ്കാരികമായും ചരിത്രപരമായും സമഗ്രമായി അടയാളപ്പെടുത്തുന്ന വിധത്തിലാണ് മ്യൂസിയത്തിൻ്റെ നിർമാണം.

1526 മുതൽ 1540 വരെയും, 1555 മുതൽ1857 വരെയുമുളള കാലഘട്ടങ്ങളിലാണ് മുഗൾ രാജവംശം ഇന്ത്യ ഭരിച്ചത്. താജ്മഹലും ചെങ്കോട്ടയും ഉൾപ്പെടെ ആഗ്രയിലും ഡൽഹിയിലുമുളള ഒട്ടുമിക്ക സ്മാരകങ്ങളും മുഗളന്മാരുടെ സംഭാവനയാണ്.

പതിനാറാം നൂറ്റാണ്ടിലെ യോദ്ധാവായിരുന്ന ഛത്രപതി ശിവജി മുഗളരോട് ജീവിതകാലം മുഴുവൻ പോരാടിയ മറാത്ത നേതാവാണ്. ഭരണത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാതെ യോഗി ആദിത്യനാഥ് ചരിത്രവുമായി കളിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.