Movie prime

മുകേഷ് അംബാനി ലോകത്തെ 10 അതിസമ്പന്നരുടെ ക്ലബിൽ

ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 64.5 ബില്യൺ ഡോളറിലെത്തി. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള 10 പേരുടെ ക്ലബ്ബിലെ ഏക ഏഷ്യൻ വ്യവസായിയായി മുകേഷ് അംബാനി മാറി. ഒറാക്കിൾ കോർപ്പറേഷന്റെ ലാറി എലിസൺ, ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്സ് എന്നിവരെ മറികടന്നാണ് പത്തുപേരുടെ ക്ലബ്ബിൽ അദ്ദേഹം ഒമ്പതാം സ്ഥാനത്തെത്തിയത്. ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിലേക്ക് നിക്ഷേപം നടത്തിയതിൽ നിന്നുണ്ടായ വൻനേട്ടമാണ് വളർച്ചയിൽ വഴിത്തിരിവായത്. കൊറോണ More
 
മുകേഷ് അംബാനി ലോകത്തെ 10 അതിസമ്പന്നരുടെ ക്ലബിൽ

ബ്ലൂംബെർഗ് ശതകോടീശ്വരൻ സൂചിക പ്രകാരം റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 64.5 ബില്യൺ ഡോളറിലെത്തി. ഇതോടെ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള 10 പേരുടെ ക്ലബ്ബിലെ ഏക ഏഷ്യൻ വ്യവസായിയായി മുകേഷ് അംബാനി മാറി. ഒറാക്കിൾ കോർപ്പറേഷന്റെ ലാറി എലിസൺ, ഫ്രാൻസിന്റെ ഫ്രാങ്കോയിസ് ബെറ്റൻകോർട്ട് മേയേഴ്സ് എന്നിവരെ മറികടന്നാണ് പത്തുപേരുടെ ക്ലബ്ബിൽ അദ്ദേഹം ഒമ്പതാം സ്ഥാനത്തെത്തിയത്.

ഡിജിറ്റൽ യൂണിറ്റായ ജിയോ പ്ലാറ്റ്ഫോംസ് ലിമിറ്റഡിലേക്ക് നിക്ഷേപം നടത്തിയതിൽ നിന്നുണ്ടായ വൻനേട്ടമാണ് വളർച്ചയിൽ വഴിത്തിരിവായത്.
കൊറോണ വൈറസ് മഹാമാരിയുടെ ആഘാതം പട്ടികയിലെ മറ്റ്
സഹസ്രകോടീശ്വരന്മാർക്ക് തിരിച്ചടിയായപ്പോൾ, അംബാനി കമ്പനിയുടെ ഓഹരികളുടെ മൂല്യം മാർച്ചിലെ ഏറ്റവും താഴ്ന്ന നിലയിൽ നിന്ന് ജൂണായപ്പോൾ ഇരട്ടിയായി.

ലോക്ക്ഡൗൺ സമയത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏതാണ്ട് പൂർണമായും തകർന്നടിഞ്ഞപ്പോൾ അംബാനി കമ്പനികൾ, പ്രത്യേകിച്ച് ടെലികോം ഭീമനായ ജിയോ, അഭിവൃദ്ധി പ്രാപിച്ചെന്നും അദ്ദേഹത്തിന്റെ സ്വകാര്യസ്വത്ത് ഗണ്യമായി വർധിച്ചെന്നും ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ സാമ്പത്തിക പഠന ആസൂത്രണ കേന്ദ്രം അധ്യക്ഷ ജയതി ഘോഷ് അഭിപ്രായപ്പെട്ടു.

ഏറ്റവും മോശമായ സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ പിന്നാക്കം പോകുമ്പോൾ അംബാനിയുടെ ഉയർച്ച രാജ്യത്തിന്റെ ആഴത്തിലുള്ള സാമ്പത്തിക വിഭജനത്തിന്റെ ഓർമപ്പെടുത്തലാണ്. മൊത്തം സമ്പത്തിന്റെ മുക്കാൽ ഭാഗവും രാജ്യത്തെ പത്തു ശതമാനമാണ് കൈവശം വച്ചിരിക്കുന്നത്. അതിൽ തന്നെ ഒരു ശതമാനമാണ് സാമ്പത്തിക രംഗത്തെ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത്.

എണ്ണവിലയിലുണ്ടായ ഇടിവ് റിലയൻസിന്റെ എണ്ണ-രാസവസ്തു വിഭാഗത്തിന്റെ ഓഹരി വിൽപ്പനയിൽ അനിശ്ചിതത്വം സൃഷ്ടിച്ചപ്പോൾ, വെറും രണ്ട് മാസത്തിനുള്ളിൽ ജിയോയ്ക്ക് 15 ബില്യൺ ഡോളർ ആകർഷിക്കാൻ കഴിഞ്ഞു.
ലോകമെമ്പാടുമുള്ള ടെലികോം കമ്പനികളിലേക്കുള്ള നിക്ഷേപത്തിന്റെ പകുതിയിലധികവും ജിയോ നേടി. ജിയോ നിക്ഷേപകരിൽ ഫേസ്ബുക്ക്, ജനറൽ അറ്റ്ലാന്റിക്, സിൽവർ ലേക്ക് പാർട്ണർമാർ, കെകെആർ ആൻഡ് കമ്പനി, സൗദി അറേബ്യയുടെ പരമാധികാര സ്വത്ത് ഫണ്ട് എന്നിവ ഉൾപ്പെടുന്നു. 2025-ഓടെ ഇന്ത്യയുടെ മൊബൈൽ വരിക്കാരുടെ വിപണി വിഹിതത്തിന്റെ 48 ശതമാനവും ജിയോ പിടിച്ചെടുക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

1980 കളുടെ തുടക്കത്തിലാണ് മുകേഷ് അംബാനി കുടുംബ ബിസിനസിൽ തുടക്കം കുറിക്കുന്നത്. സ്റ്റാൻഫഡ് ബിസിനസ് സ്കൂളിലെ ഒരു വർഷത്തെ പഠനത്തിനു ശേഷം തൻ്റെ പോളിയെസ്റ്റർ മില്ലിന്റെ നിർമാണത്തിന് മേൽനോട്ടം വഹിക്കാൻ പിതാവ് ധീരുഭായ് അംബാനിയാണ് അദ്ദേഹത്തെ ഇന്ത്യയിലേക്ക് തിരിച്ചുവിളിക്കുന്നത്.

തുടർന്ന് പെട്രോകെമിക്കൽ പ്ലാന്റുകൾ, എണ്ണ ശുദ്ധീകരണശാലകൾ, തുണിത്തരങ്ങൾ, ഊർജം എന്നിവയിലേക്ക് വ്യാപാരം വളർച്ച പ്രാപിച്ചു.

2002-ൽ ധീരുഭായ് അംബാനി ഹൃദയാഘാതം മൂലം മരിച്ചു. മുകേഷും സഹോദരൻ അനിലും തമ്മിൽ പിന്നീട് സ്വത്തു തർക്കമുണ്ടായി.അമ്മയുടെ മധ്യസ്ഥതയിൽ നടന്ന ഒരു സെറ്റിൽമെന്റിൽ, സഹോദരങ്ങൾ കുടുംബ ബിസിനസ്സ് വിഭജിച്ചു.

എണ്ണശുദ്ധീകരണം, പെട്രോകെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, തുണിത്തരങ്ങൾ, ഊർജം എന്നീ മേഖലകളിൽ മുകേഷിനാണ് നിയന്ത്രണം ലഭിച്ചത്. ടെലികമ്മ്യൂണിക്കേഷൻ, അസറ്റ് മാനേജ്‌മെന്റ്, വിനോദം, വൈദ്യുതി ഉൽപാദന ബിസിനസുകൾ അനിൽ ഏറ്റെടുത്തു. 2013-ൽ ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് പങ്കിടുന്നതിന് സഹോദരന്മാർ തമ്മിൽ 220 മില്യൺ ഡോളറിൻ്റെ കരാർ പ്രഖ്യാപിച്ചു. റിലയൻസ് സാമ്രാജ്യം പിളർന്നതിനുശേഷമുള്ള അവരുടെ ആദ്യ കരാർ ആയിരുന്നു അത്.

നിലവിൽ മുകേഷിൻ്റെ ബിസിനസ് സാമ്രാജ്യം വളർച്ചയുടെ നാഴികക്കല്ലുകൾ ഓരോന്നായി പിന്നിടുകയാണ്. വ്യാപാര രംഗത്ത് നേരിട്ട തുടർച്ചയായ തിരിച്ചടികൾ അനിൽ അംബാനിയുടെ മോഹങ്ങളെ തല്ലിക്കെടുത്തി. അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് പാപ്പരത്തത്തിനായി ഫയൽ ചെയ്തിരിക്കുകയാണ്.