Movie prime

മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലവാരമാണ് അയാൾ കാണിച്ചതെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അപമാനിച്ച കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഫേസ്ബുക്കിലൂടെയാണ് ഹരീഷ് വാസുദേവൻ്റെ പ്രതികരണം വന്നിരിക്കുന്നത്. സ്ത്രീവിരുദ്ധത ചുമക്കുന്ന ഇത്തരം മനുഷ്യർ എല്ലാ പാർട്ടിയിലും ഉണ്ട്. അതിനാലാണ് സ്ത്രീകൾ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരാൻ മടിക്കുന്നത്. ആരോഗ്യ വകുപ്പിൽ ശൈലജ ടീച്ചർ ചെയ്തതെന്തെന്ന് പകൽ പോലെ വ്യക്തമായി ജനത്തിനു മുന്നിലുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ എഴുതുന്നു. പോസ്റ്റ് പൂർണ രൂപത്തിൽ താഴെ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലവാരം അയാൾ കാണിച്ചു. വായിലും More
 
മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലവാരമാണ് അയാൾ കാണിച്ചതെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറെ അപമാനിച്ച കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഫേസ്ബുക്കിലൂടെയാണ് ഹരീഷ് വാസുദേവൻ്റെ പ്രതികരണം വന്നിരിക്കുന്നത്. സ്ത്രീവിരുദ്ധത ചുമക്കുന്ന ഇത്തരം മനുഷ്യർ എല്ലാ പാർട്ടിയിലും ഉണ്ട്. അതിനാലാണ് സ്ത്രീകൾ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വരാൻ മടിക്കുന്നത്. ആരോഗ്യ വകുപ്പിൽ ശൈലജ ടീച്ചർ ചെയ്തതെന്തെന്ന് പകൽ പോലെ വ്യക്തമായി ജനത്തിനു മുന്നിലുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ എഴുതുന്നു.

പോസ്റ്റ് പൂർണ രൂപത്തിൽ താഴെ

മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലവാരം അയാൾ കാണിച്ചു. വായിലും മനസ്സിലും സ്ത്രീവിരുദ്ധത ചുമക്കുന്ന ഇമ്മാതിരി മനുഷ്യർ എല്ലാ പാർട്ടിയിലും ഉള്ളതുകൊണ്ടാണ് അധികം സ്ത്രീകൾക്ക് പൊതുരംഗത്തേക്ക് വരാൻ കഴിയാത്തത്.

ആരോഗ്യവകുപ്പിൽ ശൈലജ ടീച്ചർ എന്താണ് ചെയ്തതെന്ന് പകൽ പോലെ വ്യക്തമായി ഇന്നാട്ടിലെ മനുഷ്യരുടെ മുൻപിലുണ്ട്‌. വസ്തുതാപരമായി അത് ഓഡിറ്റ് ചെയ്യാനുള്ള കോപ്പ് ഇല്ലാതെ വരുമ്പോഴാണ് റാണി, രാജകുമാരി ടൈപ്പ് പദാവലിയുമായി വരുന്നത്. അത് രാഷ്ട്രീയമായി പ്രതിപക്ഷത്തിന്റെ പരാജയത്തെ സൂചിപ്പിക്കുന്നു.

തറനിലവാരത്തിലുള്ള ഇത്തരം പദപ്രയോഗങ്ങൾ പിൻവലിക്കാൻ മുല്ലപ്പള്ളിയോട് പറയാനുള്ള ഒരു പാർട്ടി സംവിധാനവും രാഷ്ട്രീയ പക്വതയും ഒരു പാർട്ടി എന്നനിലയിൽ കോണ്ഗ്രസിൽ ബാക്കിയുണ്ടോ എന്നാണ് ഞാൻ ഉറ്റുനോക്കുന്നത്. അതോ എം എം മണിയുടെയും ജി.സുധാകരന്റെയും സ്ത്രീവിരുദ്ധ പ്രയോഗ ചരിത്രം പറഞ്ഞുള്ള ന്യായീകരണം ആകുമോ വരിക?