Movie prime

മൂന്നാറിലെ വേസ്റ്റ് ടു എനർജി പദ്ധതി: ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിച്ചു.

തിരുവനന്തപുരം: മാലിന്യത്തിൽ നിന്നും ഊർജ്ജം ഉൽപാദിപ്പിക്കുന്ന വേസ്റ്റ് ടു എനർജി പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള എ.ജി ഡോട്ടേഴ്സ് വേസ്റ്റ് പ്രൊസസ്സിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക വിഭാഗം മേധാവി സുനിൽ നയ്യാർ പദ്ധതി പ്രദേശം സന്ദർശിച്ചു. പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള ചർച്ചകളുടെ ഭാഗമായാണ് സന്ദർശനമെന്നും മെയ് അവസാനത്തോടു കൂടി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള വിദഗ്ധ സംഘം പദ്ധതി പ്രദേശത്ത് പഠനത്തിനെത്തുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിന് വേണ്ടിയുള്ള More
 
മൂന്നാറിലെ വേസ്റ്റ് ടു എനർജി പദ്ധതി: ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിച്ചു.

തിരുവനന്തപുരം: മാലിന്യത്തിൽ നിന്നും ഊർജ്ജം ഉൽപാദിപ്പിക്കുന്ന വേസ്റ്റ് ടു എനർജി പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി പദ്ധതിയുടെ നടത്തിപ്പു ചുമതലയുള്ള എ.ജി ഡോട്ടേഴ്സ് വേസ്റ്റ് പ്രൊസസ്സിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ സാങ്കേതിക വിഭാഗം മേധാവി സുനിൽ നയ്യാർ പദ്ധതി പ്രദേശം സന്ദർശിച്ചു.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള ചർച്ചകളുടെ ഭാഗമായാണ് സന്ദർശനമെന്നും മെയ് അവസാനത്തോടു കൂടി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള വിദഗ്ധ സംഘം പദ്ധതി പ്രദേശത്ത് പഠനത്തിനെത്തുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിന് വേണ്ടിയുള്ള പ്രോജക്ടിന് അംഗീകാരം ലഭിച്ചാൽ ആറു മാസത്തിനുള്ളിൽ തന്നെ കണ്ണൻ ദേവൻ പ്ലാന്റേഷൻ ഹിൽസ് കമ്പനിയുടെ കീഴിലുള്ള നല്ലതണ്ണി എസ്റ്റേറ്റിലെ രണ്ടേക്കറോളം വരുന്ന പദ്ധതി പ്രദേശത്ത് പദ്ധതി പൂർത്തിയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പദ്ധതി നടത്തിപ്പിനായി സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്ന നോഡൽ ഏജൻസിയായ കെ. എസ്. ഐ.ഡി.സി ഉദ്യോഗസ്ഥർ, മൂന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി,കണ്ണൻ ദേവൻ പ്ലാന്റേഷൻസ് ഹിൽസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ സംഘത്തോടൊപ്പമായിരുന്നു സന്ദർശനം.