Movie prime

മുസ്‌ലിം ലീഗ് കോൺഗ്രസിനെ ബാധിച്ച ” വൈറസ് ” , വർഗീയ വിഷം കലർന്ന പരാമർശവുമായി യോഗി ആദിത്യനാഥ്‌

വർഗീയ വിഷം വമിപ്പിക്കുന്ന പ്രസ്താവനയുമായി യോഗി ആദിത്യനാഥ് വീണ്ടും. മുസ്ലിം ലീഗ് രാജ്യത്തെ ബാധിച്ച മാരകമായ വൈറസാണെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പുതിയ ട്വീറ്റ്. കോൺഗ്രസിനെ ഈ വൈറസ് ബാധിച്ചിരിക്കുന്നു. അതിനാൽ ജനങ്ങൾ മുൻകരുതൽ എടുക്കണം. കോൺഗ്രസും സഖ്യകക്ഷികളും അധികാരത്തിലേറിയാൽ ഈ വൈറസ് വ്യാപകമായി പടരും. 1857 ലെ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ രാജ്യം മുഴുവൻ മംഗൾ പാണ്ഡെക്കൊപ്പം നിലകൊണ്ടു. അതിനു ശേഷമാണ് മുസ്ലിം ലീഗ് എന്ന വൈറസ് രാജ്യത്തെ ബാധിക്കുന്നതും രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നതും. അത്തരം ഒരു More
 
മുസ്‌ലിം ലീഗ് കോൺഗ്രസിനെ ബാധിച്ച  ” വൈറസ് ” , വർഗീയ വിഷം കലർന്ന പരാമർശവുമായി യോഗി ആദിത്യനാഥ്‌

വർഗീയ വിഷം വമിപ്പിക്കുന്ന പ്രസ്താവനയുമായി യോഗി ആദിത്യനാഥ്‌ വീണ്ടും. മുസ്‌ലിം ലീഗ് രാജ്യത്തെ ബാധിച്ച മാരകമായ വൈറസാണെന്നാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ പുതിയ ട്വീറ്റ്. കോൺഗ്രസിനെ ഈ വൈറസ് ബാധിച്ചിരിക്കുന്നു. അതിനാൽ ജനങ്ങൾ മുൻകരുതൽ എടുക്കണം.

കോൺഗ്രസും സഖ്യകക്ഷികളും അധികാരത്തിലേറിയാൽ ഈ വൈറസ് വ്യാപകമായി പടരും. 1857 ലെ സ്വാതന്ത്ര്യ സമര കാലഘട്ടത്തിൽ രാജ്യം മുഴുവൻ മംഗൾ പാണ്ഡെക്കൊപ്പം നിലകൊണ്ടു. അതിനു ശേഷമാണ് മുസ്‌ലിം ലീഗ് എന്ന വൈറസ് രാജ്യത്തെ ബാധിക്കുന്നതും രാജ്യം രണ്ടായി വിഭജിക്കപ്പെടുന്നതും. അത്തരം ഒരു അപകടമാണ് രാജ്യം ഇന്ന് അഭിമുഖീകരിക്കുന്നത്. പച്ചക്കൊടികൾ പാറിക്കളിക്കുകയാണ്. കോൺഗ്രസ് പാർട്ടിയെ ഈ വൈറസ് പിടികൂടിയിരിക്കുന്നു, ജനങ്ങൾ ജാഗ്രത പാലിക്കുക എന്നാണ് വിവാദ ട്വീറ്റിൽ യോഗി എഴുതുന്നത്.

 

പ്രതിപക്ഷത്തെ രൂക്ഷമായി പരിഹസിച്ചു കൊണ്ടുള്ള ഒരു കവിത കൂടി ഇതോടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. അഴിമതിക്കാരെല്ലാം ഒത്തുകൂടിയിരിക്കുകയാണെന്ന് അതിൽ കളിയാക്കുന്നു. “ഹിന്ദുസ്ഥാനെ പരാജയപ്പെടുത്തുക” എന്ന ലക്ഷ്യം വെച്ചാണ് ഇവരെല്ലാം നീങ്ങുന്നത്.

സൈന്യത്തെ ” മോദിജിയുടെ സേന ” എന്ന് വിശേഷിപ്പിച്ചതിന് വിശദീകരണം നല്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതിന് തൊട്ടു പിറകെയാണ് വർഗീയ ധ്രുവീകരണം ലക്ഷ്യമാക്കിയുള്ള മറ്റൊരു വിവാദ പരാമർശവുമായി യോഗി മുന്നോട്ട് വന്നിരിക്കുന്നത്. കോൺഗ്രസ് സർക്കാർ തീവ്രവാദികൾക്ക് ബിരിയാണി വിളമ്പിയെങ്കിൽ മോദിജിയുടെ സേന ബുള്ളറ്റുകളും ബോംബുകളുമാണ് വർഷിക്കുന്നത് എന്നായിരുന്നു ഗാസിയാബാദിലെ റാലിയിൽ ആദിത്യ നാഥ്‌ പറഞ്ഞത്.