Movie prime

എന്നെ അങ്ങ് കൊന്നേക്ക്; ‘ദി ഗേൾ ഓൺ ദി ട്രെയ്ൻ’ കണ്ട എൻ എസ് മാധവൻ്റെ പ്രതികരണം

N S Madhavan നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ദി ഗേൾ ഓൺ ദി ട്രെയ്ൻ എന്ന സിനിമയ്ക്കെതിരെ രസികൻ പ്രതികരണവുമായി എൻ എസ് മാധവൻ്റെ ട്വീറ്റ്. “എന്നെ അങ്ങ് കൊന്നേക്ക് ” എന്ന ഹാഷ് ടാഗോടെയാണ് എഴുത്തുകാരൻ പ്രതികരിച്ചിട്ടുള്ളത്.N S Madhavan “ഹാഷ് ടാഗ് എന്താ മാഷേ ഇങ്ങനെ” എന്ന ചോദ്യത്തിന് “പടം പിടിച്ചോരോട് പറഞ്ഞതാണേ” എന്ന രസികൻ മറുപടിയും അദ്ദേഹം നൽകിയിട്ടുണ്ട്. ഇംഗ്ലീഷ് ഒറിജിനൽ അടിപൊളിയാണെന്നും അത് കണ്ടാൽ പോരേ എന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്. പരിനീതി More
 
എന്നെ അങ്ങ് കൊന്നേക്ക്; ‘ദി ഗേൾ ഓൺ ദി ട്രെയ്ൻ’ കണ്ട എൻ എസ് മാധവൻ്റെ പ്രതികരണം

N S Madhavan
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത ദി ഗേൾ ഓൺ ദി ട്രെയ്ൻ എന്ന സിനിമയ്ക്കെതിരെ രസികൻ പ്രതികരണവുമായി എൻ എസ് മാധവൻ്റെ ട്വീറ്റ്.
“എന്നെ അങ്ങ് കൊന്നേക്ക് ” എന്ന ഹാഷ് ടാഗോടെയാണ് എഴുത്തുകാരൻ പ്രതികരിച്ചിട്ടുള്ളത്.N S Madhavan

“ഹാഷ് ടാഗ് എന്താ മാഷേ ഇങ്ങനെ” എന്ന ചോദ്യത്തിന് “പടം പിടിച്ചോരോട് പറഞ്ഞതാണേ” എന്ന രസികൻ മറുപടിയും അദ്ദേഹം നൽകിയിട്ടുണ്ട്.

ഇംഗ്ലീഷ് ഒറിജിനൽ അടിപൊളിയാണെന്നും അത് കണ്ടാൽ പോരേ എന്നും ചിലർ പ്രതികരിച്ചിട്ടുണ്ട്. പരിനീതി ചോപ്ര ആൽക്കഹോളിക് ആയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. അവരുടെ എക്സ്പ്രഷൻ കണ്ട് ബോറടിച്ചു എന്ന് ചിലർ പറയുന്നു. ട്വീറ്റിനുള്ള പ്രതികരണങ്ങൾ മിക്കതും സമാന സ്വഭാവത്തിലുള്ളതാണ്. ട്രെയ്ലർ പോലും കണ്ടു തീർക്കാൻ കഴിഞ്ഞില്ലെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. റീമേക്ക് ചെയ്ത് വെറുപ്പിച്ചു എന്നാണ് മൊത്തത്തിലുള്ള പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാവുന്നത്.

“എന്നെ അങ്ങ് കൊന്നേക്ക് ” എന്ന വാക്യത്തെ രസകരമായി ഒരാൾ വിശേഷിപ്പിച്ചിട്ടുള്ളത്
ഷോർട്ടസ്റ്റ് റ്റു-ദി-പോയിൻ്റ് റിവ്യൂ എന്നാണ്. അഞ്ചു മിനിറ്റും പത്തു മിനിറ്റും കണ്ട് സഹിക്കാനാവാതെ പടം കാണൽ അവസാനിപ്പിച്ചു എന്ന് അഭിപ്രായപ്പെടുന്നവരും ഏറെ.

റിലയൻസിൻ്റെ ബാനറിൽ റിബു ദാസ് ഗുപ്ത സംവിധാനം ചെയ്ത ഹിന്ദി ചിത്രമാണ് ദി ഗേൾ ഓൺ ദി ട്രെയ്ൻ. ബ്രിട്ടീഷ് നോവലിസ്റ്റ് പൗല ഹോക്കിൻസിൻ്റെ ഇതേ പേരിലുള്ള നോവലാണ് സിനിമയ്ക്കാധാരം. പരിനീതി ചോപ്ര, അതിഥി റാവു ഹൈദരി, കീർത്തി കുൽഹരി, അവിനാഷ് തിവാരി എന്നിവരാണ് മുഖ്യവേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.