Movie prime

ഊതിവീർപ്പിച്ച 56 ഇഞ്ച് കാറ്റുപോയ ബലൂൺ പോലെയാകും: കെ സഹദേവൻ

Narendra Modi പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊതി വീർപ്പിച്ച 56 ഇഞ്ച് സമരം ചെയ്യുന്ന കർഷകരുടെ പോരാട്ട വീര്യത്തിന് മുന്നിൽ കാറ്റുപോയ ബലൂൺ പോലെയാകുമെന്ന് കെ സഹദേവൻ. പ്രധാനമന്ത്രിയുടെ രാജ്യസഭാ പ്രസംഗത്തെ വിമർശിച്ച് സംസാരിക്കവെയാണ് എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ കെ സഹദേവൻ കർഷക പ്രക്ഷോഭം വിജയം കാണുമെന്ന് പറഞ്ഞത്. Narendra Modi ഭൂമി കുറവുളള കർഷകരുടെ എണ്ണം 1971 ൽ 51 ശതമാനമായിരുന്നുവെങ്കിൽ ഇന്ന് 68 ശതമാനമായി ഉയർന്നെന്നാണ് പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞത്. ഇന്ന് 86 ശതമാനം കർഷകർക്കും More
 
ഊതിവീർപ്പിച്ച 56 ഇഞ്ച് കാറ്റുപോയ ബലൂൺ പോലെയാകും: കെ സഹദേവൻ

Narendra Modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഊതി വീർപ്പിച്ച 56 ഇഞ്ച് സമരം ചെയ്യുന്ന കർഷകരുടെ പോരാട്ട വീര്യത്തിന് മുന്നിൽ കാറ്റുപോയ ബലൂൺ പോലെയാകുമെന്ന് കെ സഹദേവൻ. പ്രധാനമന്ത്രിയുടെ രാജ്യസഭാ പ്രസംഗത്തെ വിമർശിച്ച് സംസാരിക്കവെയാണ് എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ കെ സഹദേവൻ കർഷക പ്രക്ഷോഭം വിജയം കാണുമെന്ന് പറഞ്ഞത്. Narendra Modi

ഭൂമി കുറവുളള കർഷകരുടെ എണ്ണം 1971 ൽ 51 ശതമാനമായിരുന്നുവെങ്കിൽ ഇന്ന് 68 ശതമാനമായി ഉയർന്നെന്നാണ് പ്രധാനമന്ത്രി രാജ്യസഭയിൽ പറഞ്ഞത്. ഇന്ന് 86 ശതമാനം കർഷകർക്കും രണ്ടു ഹെക്ടറിൽ താഴെ ഭൂമിയാണ് ഉളളതെന്നും അദ്ദേഹം പറഞ്ഞു. അതായത് 12 കോടി കർഷകർ. കർഷകരുടെ ഭൂമി തട്ടിപ്പറിച്ചതിലും അവരെ കർഷക തൊഴിലാളികളായി മാറ്റിയതിലും സർക്കാരിനുള്ള പങ്ക് കൂടി പ്രധാനമന്ത്രി പറയേണ്ടതായിരുന്നു.

ലാൻ്റ് അക്വിസിഷൻ ആക്ടിലെ ‘കൺസെൻ്റ് ക്ലോസു’കൾ അടക്കം റദ്ദ് ചെയ്ത് ഭൂമി കുത്തകകളുടെ കൈകളിലേക്ക് ഏൽപ്പിച്ചത് നരേന്ദ്ര മോദി നേതൃത്വം നൽകിയ ഒന്നാം എൻ ഡി എ മന്ത്രിസഭയാണെന്ന് സഹദേവൻ കുറ്റപ്പെടുത്തി. കോൺഗ്രസ്സിനെ നോക്കി കൊഞ്ഞനം കുത്തിയാൽ കർഷക പ്രശ്നം ഇല്ലാതാകും എന്നത് മോദിയുടെ ദിവാസ്വപ്നം മാത്രമാണ്.

എം എസ് പി ഇല്ലാതാകില്ലെന്ന് ഉറപ്പു പറയുന്ന മോദിക്ക് അതൊരു നിയമപരമായ അവകാശമായി പ്രഖ്യാപിക്കുന്നതിൽ എന്താണ് പ്രയാസം എന്ന് വിശദീകരിക്കാൻ എന്തുകൊണ്ടാണ് കഴിയാത്തതെന്ന് സഹദേവൻ ചോദിച്ചു.പ്രധാനമന്ത്രിയും അദ്ദേഹത്തിൻ്റെ ഐടി ‘മിനിയോണുകളും'(അമിത് മാളവ്യയും സംഘവും) എത്രകണ്ട് അപഹസിച്ചാലും ‘ആന്ദോളൻ ജീവികൾ’ ഇവിടത്തന്നെ കാണുമെന്നും അദ്ദേഹം പറഞ്ഞു.