in

കങ്കണ റണൗതും പത്രപ്രവർത്തകനും തമ്മിൽ പൊരിഞ്ഞ വാക്കേറ്റം 

ജഡ്ജ്മെന്റൽ ഹേ ക്യാ എന്ന ചിത്രത്തിലെ ഗാനങ്ങൾ പുറത്തിറക്കുന്ന ചടങ്ങിനിടെ ഒരു  പത്രപ്രവർത്തകനുമായി കങ്കണ റണൗത് രൂക്ഷമായ വാക്കേറ്റത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ടുകൾ. കങ്കണയുടെ പ്രഥമ സംവിധാന സംരംഭമായിരുന്ന മണികർണിക: ഝാൻസിയിലെ റാണി എന്ന ചിത്രത്തെ മോശമാക്കി കാണിച്ചു എന്ന ആരോപണമാണ് പത്രപ്രവർത്തകനെതിരെ താരം ഉന്നയിച്ചത്. എന്നാൽ റിപ്പോർട്ടർ അപ്പോൾ തന്നെ ആരോപണം നിഷേധിച്ചു. സ്വയം പരിചയപ്പെടുത്തി ചോദ്യം ചോദിക്കാൻ തുടങ്ങുകയായിരുന്നു അയാളെന്നും അപ്പോഴാണ് നടി അയാൾക്കെതിരെ കയർത്ത് സംസാരിച്ചു തുടങ്ങിയത് എന്നുമാണ് റിപ്പോർട്ടുകൾ.

രാജ്യത്തിൻറെ ദേശീയതയെക്കുറിച്ചാണ് താൻ ചിത്രമെടുത്തത്. അതിൽ എന്ത് തെറ്റാണുള്ളത്. തനിക്കു യുദ്ധവെറിയാണ് എന്നാണ് റിപ്പോർട്ടർ അതേപ്പറ്റി പ്രചരിപ്പിച്ചത്. മൂന്നു മണിക്കൂറോളം തന്റെ കാരവനിലിരുന്ന് അഭിമുഖം നടത്തുകയും പിന്നീട് ഒന്നിച്ചിരുന്ന് ലഞ്ച് കഴിക്കുകയും ചെയ്തയാളാണ് പിന്നീട് അപ്രതീക്ഷിതമായി അതേപ്പറ്റി മോശമായി എഴുതി തുടങ്ങിയത്. കൂടാതെ  പേഴ്സണലായും അയാൾ തനിക്ക് മെസേജ് അയച്ചു-കങ്കണ ആരോപിച്ചു. എന്നാൽ ആരോപണങ്ങളെല്ലാം വേദിയിൽ വച്ച് തന്നെ റിപ്പോർട്ടർ നിഷേധിച്ചു.  ട്വിറ്ററിലൂടെ താൻ സിനിമക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. നടിക്ക് വ്യക്തിപരമായി അന്നേവരെ ഒരു സന്ദേശവും അയച്ചിട്ടില്ല. നടി കള്ളം പറയുകയാണ്. 

കനിക ധില്ലൻ എഴുതി പ്രകാശ് കൊവലമുഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജഡ്ജ്മെന്റൽ ഹേ ക്യാ. റാവൺ, മൺമർസിയാൻ, കേദാർനാഥ് തുടങ്ങിയ ചിത്രങ്ങൾക്കാണ് കനിക മുൻപ് തിരക്കഥയൊരുക്കിയിട്ടുള്ളത്. മെന്റൽ ഹേ ക്യാ എന്നായിരുന്നു സിനിമക്ക് ആദ്യം നൽകിയിരുന്ന പേര്. നാടിനെ ഞെട്ടിച്ച ഒരു കൊലപാതകവും അതിലെ കൊലയാളിയെച്ചൊല്ലിയുള്ള ദുരൂഹതയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. രാജ്‌കുമാർ റാവുവാണ് നായകവേഷത്തിൽ. ക്വീൻ എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജഡ്ജ് മെന്റൽ ഹേ ക്യാ.

ബോബി എന്നാണ് കങ്കണയുടെ കഥാപാത്രത്തിന്റെ പേര്. അബ്നോർമൽ എന്ന് ആരും ഒറ്റയടിക്ക് വിലയിരുത്തുന്ന പ്രകൃതവും സംസാര രീതിയുമാണ് ബോബിക്ക്. എന്നാൽ കേശവ് അങ്ങിനെയല്ല. ഒരു മര്യാദക്കാരൻ. കുടുംബം, ജോലി ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റുന്ന ശാന്തചിത്തനായ യുവാവ്. കൊലപാതകത്തിൽ ഇരുവർക്കും നേരെ സംശയത്തിന്റെ മുനകൾ നീളുന്നു. കുടുംബ പ്രേക്ഷകർക്ക് ഒന്നിച്ചിരുന്ന് ആസ്വദിക്കാവുന്ന രസകരമായ ഒരു ഫൺ മൂവിയാവും ജഡ്ജ്മെന്റൽ ഹേ ക്യാ എന്ന് നിർമാതാക്കൾ അവകാശപ്പെടുന്നു. ഓൺലൈനിലൂടെയും അല്ലാതെയും വൻ പ്രചരണമാണ്ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡൽഹിയിലും മുംബൈയിലുമായി  രണ്ടു നഗരങ്ങളിലായി ട്രെയ്‌ലർ  റിലീസ് ചെയ്തു. 

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

കർണാടകയിലെ കോൺഗ്രസ് പ്രതിസന്ധി

ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടൂ ചില്‍ഡ്രന്‍ പദ്ധതിയ്ക്ക് 3.5 കോടിയുടെ ഭരണാനുമതി