Movie prime

ഒക്ടോബര്‍ 22 -ന് ദേശീയ ബാങ്ക് പണിമുടക്ക്

ഒക്ടോബര്22-ന് രാജ്യത്തെ ബാങ്ക് ജീവനക്കാര് പണിമുടക്ക് നടത്തുന്നു. പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉള്പ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ്അസോസിയേഷന്, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ എന്നീ സംഘടനകള് ചേര്ന്നാണ്പണിമുടക്കിന് ആഹ്വാനം നല്കിയിരിക്കുന്നത്. ഒക്ടോബർ 22-ന് നടക്കുന്ന സമരത്തിൽ മുഴുവൻബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു. അതേസമയം സംഘടനകളുടെ പണിമുടക്ക് ബാങ്കിങ് പ്രവര്ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും പ്രവര്ത്തനങ്ങള് സുഗമമായി നടത്താന് നടപടികള് സ്വീകരിക്കുമെന്നും ബാങ്ക്ഓഫ് ബറോഡ് ഉള്പ്പെടെയുള്ള ബാങ്കുകള് അറിയിച്ചു. കഴിഞ്ഞ More
 
ഒക്ടോബര്‍ 22 -ന് ദേശീയ ബാങ്ക് പണിമുടക്ക്

ഒക്ടോബര്‍22-ന് രാജ്യത്തെ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തുന്നു. പൊതുമേഖലാ ബാങ്കുകളുടെ ലയനം ഉള്‍പ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ്അസോസിയേഷന്‍, ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ എന്നീ സംഘടനകള്‍ ചേര്‍ന്നാണ്പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഒക്ടോബർ 22-ന് നടക്കുന്ന സമരത്തിൽ മുഴുവൻബാങ്ക് ജീവനക്കാരും പങ്കുചേരുമെന്ന് സംഘടനാ നേതാക്കൾ അറിയിച്ചു.

അതേസമയം സംഘടനകളുടെ പണിമുടക്ക് ബാങ്കിങ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ബാങ്ക്ഓഫ് ബറോഡ് ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ അറിയിച്ചു. കഴിഞ്ഞ ആഗസ്റ്റ് 10-നാണ് പത്ത് പൊതുമേഖലാബാങ്കുകളെ നാലു ബാങ്കുകളായി ലയിപ്പിക്കും എന്ന പ്രഖ്യാപനവുമായി സര്‍ക്കാര്‍ രംഗത്തെത്തിയത്.

കഴിഞ്ഞമാസവും ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോൺഫെഡറേഷൻ (എ ഐ ബി ഒ സി), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ്അസോസിയേഷൻ (എ ഐ ബി ഒ എ), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്‌സ് കോൺഗ്രസ് (ഐ എൻ ബി ഒ സി), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് (നോബോ) എന്നീ നാല് ബാങ്ക് യൂണിയനുകളുടെ യോഗം ചേന്ന്സമാനമായ വിഷയങ്ങളിൽ പണിമുടക്ക് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ യൂണിയനുകളുടെ ആവശ്യങ്ങൾപരിശോധിക്കുമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി രാജീവ് കുമാർ ഉറപ്പ് നൽകിയതിനെത്തുടർന്ന്പണിമുടക്ക് മാറ്റിവയ്ക്കുകയായിരുന്നു