in

വിവാഹമോചനം ആവശ്യപ്പെട്ട് നവാസുദ്ദീൻ സിദ്ദിഖിയുടെ ഭാര്യ ആലിയ

പ്രമുഖ ബോളിവുഡ് താരം നവാസുദ്ദീൻ സിദ്ദിഖിക്ക് ഭാര്യ ആലിയയുടെ വക്കീൽ നോട്ടിസ്. വിവാഹ മോചനം വേണമെന്നും കുട്ടികളെ പൂർണമായി തനിക്ക് വിട്ടു നല്കണമെന്നുമാണ് നോട്ടിസിലെ ആവശ്യം. രോഗിയായ മാതാവിനെ പരിചരിക്കാൻ താരം അവർക്കൊപ്പം കഴിയവെ, വാട്സ്അപ്പിലൂടെയും 

ഇ-മെയിലിലുമാണ് വക്കീൽ നോട്ടിസ് കൈമാറിയിരിക്കുന്നത്.

നവാസുദ്ദീൻ സിദ്ദിഖി ഒരിക്കലും ശാരീരികമായി ഉപദ്രവിച്ചിട്ടില്ല. എന്നാൽ മാനസിക പീഡനം താങ്ങാനാകാത്തതാണ്. താരത്തിൻ്റെ കുടുംബാംഗങ്ങൾ എല്ലാവരും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. നടൻ്റെ സഹോദരൻ ഷമാസ് മർദ്ദിച്ചിട്ടുണ്ട്, ഒരു ന്യൂസ് പോർട്ടലിന് നല്കിയ അഭിമുഖത്തിൽ ആലിയ പറഞ്ഞു.

നടൻ്റെ രണ്ടാം ഭാര്യയാണ് ആലിയ. പീഡനം താങ്ങാനാവാതെയാണ് ആദ്യ ഭാര്യ  വേർപിരിഞ്ഞതെന്ന് ആലിയ ആരോപിച്ചു. 

മൂന്നാല് മാസമായി തങ്ങളുടെ മക്കളെ താരം കണ്ടിട്ടെന്ന് ആലിയ കുറ്റപ്പെടുത്തി. മക്കളുടെ കാര്യത്തിൽ ഒരു ശ്രദ്ധയുമില്ല. മക്കളെ പൂർണമായി തനിക്ക് വിട്ടുകിട്ടണം.

വിവാഹ ജീവിതത്തിൽ ആത്മാഭിമാനത്തിന്  വലിയ വിലയുണ്ട്. ഭർതൃഗൃഹത്തിൽ തനിക്ക് യാതൊരു വിലയുമില്ല. തീർത്തും ഒറ്റപ്പെട്ട നിലയിലാണ്. നടൻ്റെ സഹോദരൻ ഷമാസ് ഒരു പ്രശ്നക്കാരനാണ്. അഞ്ജന കിഷോർ പാണ്ഡേ എന്ന പഴയ പേരിൽ അറിയപ്പെടാനാണ്  ഇനിയുള്ള ആഗ്രഹം. ഭാവിയെപ്പറ്റി ആലോചിച്ചിട്ടില്ല. എന്നാൽ ഒരുമിച്ചുള്ള മുന്നോട്ടു പോക്ക് ഇനി സാധ്യമല്ല.  

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ഇന്ന് അന്താരാഷ്ട്ര തേനീച്ച ദിനം: ഇതാ തേനീച്ചകള്‍ക്കായി 124 ഏക്കര്‍ ഫാം നിര്‍മ്മിച്ച ഈ മഹാനടനെ അറിയുക

പാക്കേജുകളുമായി കേന്ദ്ര സർക്കാർ