Movie prime

അമ്മനായി നയൻതാര, ഏറ്റെടുത്ത് ആരാധക ലോകം

മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിലെ നയൻതാരയുടെ വേഷപ്പകർച്ചയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത് അമ്മൻ എന്ന കഥാപാത്രത്തെയാണ്. നടൻ ആർ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതിസുന്ദരിയായ ദേവീരൂപത്തിലാണ് മൂക്കുത്തി അമ്മനിൽ നയൻസ് എത്തുന്നത്. ചുവന്ന പട്ടുടുത്ത്, കിരീടമണിഞ്ഞ്, ശൂലവും പിടിച്ചു നിൽക്കുന്ന നയൻസിനെ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു നിർധന കുടുംബത്തിൽ മൂക്കുത്തി അമ്മൻ കടന്നുവരുന്നതും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രീകരിക്കുന്നത്. ആർ ജെ ബാലാജിയും ചിത്രത്തിൽ More
 
അമ്മനായി നയൻതാര, ഏറ്റെടുത്ത് ആരാധക ലോകം

മൂക്കുത്തി അമ്മൻ എന്ന ചിത്രത്തിലെ നയൻതാരയുടെ വേഷപ്പകർച്ചയാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത് അമ്മൻ എന്ന കഥാപാത്രത്തെയാണ്. നടൻ ആർ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അതിസുന്ദരിയായ ദേവീരൂപത്തിലാണ് മൂക്കുത്തി അമ്മനിൽ നയൻസ് എത്തുന്നത്. ചുവന്ന പട്ടുടുത്ത്, കിരീടമണിഞ്ഞ്, ശൂലവും പിടിച്ചു നിൽക്കുന്ന നയൻസിനെ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഒരു നിർധന കുടുംബത്തിൽ മൂക്കുത്തി അമ്മൻ കടന്നുവരുന്നതും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് ചിത്രീകരിക്കുന്നത്.

അമ്മനായി നയൻതാര, ഏറ്റെടുത്ത് ആരാധക ലോകം

ആർ ജെ ബാലാജിയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സ്മൃതി വെങ്കിട്, ഉര്‍വ്വശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ തുടങ്ങിയ താരങ്ങളും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഈ വർഷം ജനുവരിയിൽ തന്നെ മൂക്കുത്തി അമ്മൻ്റെ ചിത്രീകരണം പൂർത്തിയായിരുന്നു. ലോകം മുഴുവൻ കൊറോണ മഹാമാരിയുടെ പിടിയിലാവുകയും രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങുകയും ചെയ്തതോടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ മാറ്റി വെയ്ക്കേണ്ടിവന്നു.

കടുത്ത നിയന്ത്രണങ്ങളിൽ ഇളവുകൾ വരികയും സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടത്താൻ തമിഴ്നാട് സർക്കാർ അനുമതി നൽകുകയും ചെയ്തതോടെ ചിത്രത്തിന്റെ ഡബ്ബിങ്ങ് ജോലികൾ പുരോഗമിക്കുകയാണ്.

മെയ് മാസം ഒന്നാം തീയതിയായിരുന്നു നേരത്തേ റിലീസ് പ്രഖ്യാപിച്ചിരുന്നത്.
പുതിയ തീയതി തീരുമാനിച്ചിട്ടില്ല എന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ നല്കുന്ന വിവരം.