Movie prime

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു സഹായം ലഭിക്കാൻ പുതിയ മാർഗ നിർദേശങ്ങൾ

CMO Relief Fund മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. ഗുരുതരമായ രോഗങ്ങളുള്ളവരും വാർഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവരുമായവർക്ക് ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ ധനസഹായം അനുവദിക്കൂ.CMO Relief Fund കാൻസർ, വൃക്കരോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർക്ക് ധനസഹായം ലഭിച്ച് രണ്ടു വർഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം രോഗവിവരം കൃത്യമായി പ്രതിപാദിക്കുന്ന ആറ് മാസത്തിനകമുള്ള അസൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് More
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നു സഹായം ലഭിക്കാൻ പുതിയ മാർഗ നിർദേശങ്ങൾ

CMO Relief Fund

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. ഗുരുതരമായ രോഗങ്ങളുള്ളവരും വാർഷിക വരുമാനം രണ്ട് ലക്ഷം കവിയാത്തവരുമായവർക്ക് ചികിത്സാ ധനസഹായത്തിന് അപേക്ഷിക്കാം. ഒരു വ്യക്തിക്ക് ഒരുതവണ മാത്രമേ ധനസഹായം അനുവദിക്കൂ.CMO Relief Fund

കാൻസർ, വൃക്കരോഗം തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സയിൽ കഴിയുന്നവർക്ക് ധനസഹായം ലഭിച്ച് രണ്ടു വർഷത്തിനു ശേഷം വീണ്ടും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം രോഗവിവരം കൃത്യമായി പ്രതിപാദിക്കുന്ന ആറ് മാസത്തിനകമുള്ള അസൽ മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് മേൽവിലാസം തെളിയിക്കുന്ന തിരിച്ചറിയൽ രേഖ, റേഷൻ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പുകൾ കൂടി സമർപ്പിക്കണം. അപകടങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർ മരണ സർട്ടിഫിക്കറ്റ്, എഫ്.ഐ.ആർ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് എന്നിവയുടെ പകർപ്പ് സഹിതം മരണം നടന്ന് ഒരു വർഷത്തിനകം ധനസഹായത്തിന് അപേക്ഷിക്കണം.

കൂടാതെ ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടുത്തത്തിൽ നശിച്ചാലും, വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായാലും ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം ലഭിക്കും. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ജില്ലാ കളക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ധനസഹായം അനുവദിക്കും. ധനസഹായം അപേക്ഷകന്റെ/ ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.

cmo.kerala.gov.in എന്ന വെബ്‌പോർട്ടലിലൂടെ നേരിട്ടും അക്ഷയ കേന്ദ്രങ്ങൾ മുഖേനയും ധനസഹായത്തിന് അപേക്ഷിക്കാം. നിയമസഭാ സാമാജികർ, പാർലമെന്റ് അംഗങ്ങൾ എന്നിവരുടെ ഓഫീസ് മുഖേനയും മുഖ്യമന്ത്രിയുടെ/ റവന്യൂ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ തപാൽ/ ഇമെയിൽ മുഖേനയും അപേക്ഷ സമർപ്പിക്കാം.

ധനസഹായത്തിനുള്ള അപേക്ഷ പരിശോധിച്ച് ആവശ്യമായ രേഖകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ട ചുമതല അതത് വില്ലേജ് ഓഫീസർമാർക്കാണ്. ആവശ്യമായ രേഖകളില്ലെങ്കിലോ പോരായ്മകൾ ഉണ്ടെങ്കിലോ വില്ലേജ് ഓഫീസർമാർ വിവരം അപേക്ഷകരെ അറിയിക്കണം.

ആവശ്യമായ രേഖകൾ ഇല്ലാത്ത അപേക്ഷകൾ പോർട്ടലിൽ മാറ്റിവയ്ക്കും. ഈ ഘട്ടത്തിൽ അപേക്ഷകന് എസ്.എം.എസിലൂടെ ഇത് സംബന്ധിച്ച സന്ദേശം ലഭിക്കും. cmo.kerala.gov.in പോർട്ടലിലൂടെ അപേക്ഷയുടെ സ്ഥിതി പരിശോധിച്ച് അതാത് രേഖകൾ അപ് ലോഡ് ചെയ്യാം.