Movie prime

കോവിഡിന് പുതിയ രോഗലക്ഷണങ്ങള്‍

കോവിഡിന്റെ പുതിയ ആറ് ലക്ഷണങ്ങൾ കൂടി പുറത്തുവിട്ട് അമേരിക്കൻ പൊതുജനാരോഗ്യ സംഘടനയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ (സിഡിസിപി). പേശികൾക്കുണ്ടാകുന്ന വേദന, രുചിയും വാസനയും നഷ്ടമാകുന്ന എന്നിവയാണ് ഇതിൽ പ്രധാനം. തലവേദന, തൊണ്ടവേദന എന്നിവയും കോവിഡ് 19-ന്റെ പുതിയ ലക്ഷണങ്ങളുടെ പട്ടികയിലുണ്ട്.പനി, ചുമ, ശ്വാസം മുട്ടൽ (ശ്വസിക്കാൻ ബുദ്ധിമുട്ട്) എന്നിവ ഈ രോഗത്തിന്റെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ ലക്ഷണങ്ങളാണ്.COVID-19 ന് കാരണമായ SARS-CoV-2 വൈറസ് ബാധിച്ച് രണ്ടു മുതൽ 14 ദിവസങ്ങൾക്കുള്ളിൽ ഈ ലക്ഷണങ്ങൾ More
 
കോവിഡിന് പുതിയ രോഗലക്ഷണങ്ങള്‍

കോവിഡിന്റെ പുതിയ ആറ് ലക്ഷണങ്ങൾ കൂടി പുറത്തുവിട്ട് അമേരിക്കൻ പൊതുജനാരോഗ്യ സംഘടനയായ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷൻ (സിഡിസിപി).

പേശികൾക്കുണ്ടാകുന്ന വേദന, രുചിയും വാസനയും നഷ്ടമാകുന്ന എന്നിവയാണ് ഇതിൽ പ്രധാനം. തലവേദന, തൊണ്ടവേദന എന്നിവയും കോവിഡ് 19-ന്‍റെ പുതിയ ലക്ഷണങ്ങളുടെ പട്ടികയിലുണ്ട്.പനി, ചുമ, ശ്വാസം മുട്ടൽ (ശ്വസിക്കാൻ ബുദ്ധിമുട്ട്) എന്നിവ ഈ രോഗത്തിന്റെ നേരത്തെ തന്നെ തിരിച്ചറിഞ്ഞ ലക്ഷണങ്ങളാണ്.COVID-19 ന് കാരണമായ SARS-CoV-2 വൈറസ് ബാധിച്ച് രണ്ടു മുതൽ 14 ദിവസങ്ങൾക്കുള്ളിൽ ഈ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാമെന്ന് ഏജൻസി അറിയിച്ചു. കൂടാതെ, സി‌വി‌സി COVID-19 നുള്ള അടിയന്തിര മുന്നറിയിപ്പുകളും വിശദമാക്കിയിട്ടുണ്ട്. അതിൽ ശ്വസനം, നിരന്തരമായ വേദന അല്ലെങ്കിൽ നെഞ്ചിലെ ഭാരം, ചുണ്ടുകളുടെയും മുഖത്തിന്‍റെയും സംവേദനശേഷിയില്ലായ്മ എന്നിവയെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കെല്ലാം കോവിഡ് ആകണമെന്നില്ലെന്നും സിഡിസി വ്യക്തമാക്കി. ഇത്തരം ലക്ഷണങ്ങള്‍ പ്രകടമാകുന്നവര്‍ ഗൗരവമായെടുത്ത് ഡോക്ടറെ കാണുകയും പരിശോധന നടത്തുകയും വേണമെന്നും സിഡിസി അറിയിച്ചിട്ടുണ്ട്.

വൈറസ് ബാധിക്കുന്ന 80 ശതമാനം പേര്‍ക്കും ചെറിയതോതില്‍ മാത്രമേ ലക്ഷണങ്ങള്‍ പ്രകടമാകുകയുള്ളു. ഭൂരിപക്ഷം പേര്‍ക്കും പെട്ടെന്നു തന്നെ രോഗം ഭേദമാകുമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. അഞ്ചില്‍ ഒരാള്‍ക്കു മാത്രമേ രോഗം വഷളാകുകയും ശ്വാസതടസം നേരിടുകയും ചെയ്യുകയുള്ളുവെന്നും ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നു. അതിരക്തസമ്മര്‍ദം, ഹൃദയ, ശ്വാസകോശ രോഗം, പ്രമേഹം, കാന്‍സര്‍ എന്നിവയുള്ളവര്‍ക്കു കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പു നല്‍കുന്നു.