Movie prime

അതിമാരക പുതിയ വൈറസിനെ ചൈനയില്‍ കണ്ടെത്തി; മനുഷ്യരിലേക്ക് പടരാന്‍ സാധ്യത

virus കോവിഡ്-19 വൈറസിന് ശേഷം പുതിയ തരം വൈറസുകളെ ചൈനയില് കണ്ടെത്തി. മനുഷ്യരിലേക്ക് പടര്ന്നേക്കാവുന്ന വൈറസ്, പന്നികളിലാണ് കണ്ടെത്തിയത്. 2009ലെ പക്ഷിപ്പനിക്ക് കാരണമായ വൈറസിന് സമാനമാണ് നിലവില് ഇവയുടെ സ്വഭാവം. G4 EA H1N1′ എന്ന് ഗവേഷകര് വിളിക്കുന്ന പുതിയ വൈറസ്പന്നിപ്പനിയുടെ വര്ഗ്ഗത്തില് പെട്ട വൈറസാണ്.virus ഇവയ്ക്ക് വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയില് നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില് പടരാന് ശേഷി ലഭിച്ചാല്, ആഗോളതലത്തില് തന്നെ അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന്, യു എസ് ഗവേഷണ ജേര്ണലായ ‘പ്രൊസീഡിങ്സ് ഓഫ് More
 
അതിമാരക പുതിയ വൈറസിനെ ചൈനയില്‍ കണ്ടെത്തി; മനുഷ്യരിലേക്ക് പടരാന്‍ സാധ്യത

virus

കോവിഡ്-19 വൈറസിന് ശേഷം പുതിയ തരം വൈറസുകളെ ചൈനയില്‍ കണ്ടെത്തി. മനുഷ്യരിലേക്ക് പടര്‍ന്നേക്കാവുന്ന വൈറസ്, പന്നികളിലാണ് കണ്ടെത്തിയത്. 2009ലെ പക്ഷിപ്പനിക്ക് കാരണമായ വൈറസിന് സമാനമാണ് നിലവില്‍ ഇവയുടെ സ്വഭാവം. G4 EA H1N1′ എന്ന് ഗവേഷകര്‍ വിളിക്കുന്ന പുതിയ വൈറസ്പന്നിപ്പനിയുടെ വര്‍ഗ്ഗത്തില്‍ പെട്ട വൈറസാണ്.virus

ഇവയ്ക്ക് വ്യതിയാനം സംഭവിച്ച് ഒരു വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തില്‍ പടരാന്‍ ശേഷി ലഭിച്ചാല്‍, ആഗോളതലത്തില്‍ തന്നെ അത് ഭീഷണി സൃഷ്ടിച്ചേക്കാമെന്ന്, യു എസ് ഗവേഷണ ജേര്‍ണലായ ‘പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി’ല്‍ (PNAS) പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

അറവുശാലയിലെ ജീവനക്കാരില്‍ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് സൂചന. നിലവില്‍ ഭീഷണിയില്ലെങ്കിലും കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മഹാമാരിയാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

നിലവില്‍ ഭയക്കേണ്ടതില്ലെങ്കിലും മനുഷ്യരെ ബാധിക്കുന്നതരത്തില്‍ അതിന് വ്യതിയാനം (മ്യൂട്ടേഷന്‍) സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍, നിരന്തര നിരീക്ഷണം ആവശ്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ബ്രിട്ടനില്‍ നോട്ടിങാം സര്‍വകലാശാലയിലെ പ്രൊഫസര്‍ കിന്‍-ചൗ ചാങിന്റെ നേതൃത്വത്തിലായിരുന്നു പഠനം.

വൈറസ് നിയന്ത്രിക്കുന്നതിനും പന്നികളുമായി ബന്ധപ്പെട്ട വ്യവസായത്തൊഴിലാളികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനും നടപടി കൈക്കൊള്ളണമെന്ന് ഗവേഷകര്‍ പറയുന്നു.

2011 നും 2018 നും ഇടയിൽ, 10 ചൈനീസ് പ്രവിശ്യകളിലെ അറവുശാലകളിലെ പന്നികളിൽ നിന്ന് 30,000ത്തോളം സാമ്പിളുകള്‍ ഗവേഷകർ ശേഖരിച്ചതില്‍ നിന്നും 179 പന്നിപ്പനി വൈറസുകളെ വേര്‍തിരിച്ചെടുത്തിരുന്നു.

ഇതില്‍ ഭൂരിപക്ഷവും പന്നികള്‍ക്കിടയില്‍ മാത്രം പടരുന്നതാണെങ്കിലും ജനിതക മാറ്റം സംഭവിച്ചാല്‍ മറ്റ് മൃഗാധികളിലേക്കും മനുഷ്യരിലേക്കും പടരാം.