Movie prime

പിരിച്ചുവിട്ട് ട്രമ്പ് തിരിച്ചെടുത്ത് ബൈഡൻ

Joe Biden and Donald Trump ദിശാമാറ്റത്തിൻ്റെ വ്യക്തമായ സൂചനകൾ നൽകി അമേരിക്കൻ ഭരണകൂടത്തിൽ പുതിയ നിയമനങ്ങൾ. ട്രമ്പ് ഭരണകൂടം പിരിച്ചുവിട്ട നിരവധി പേരെ നിർണായക സ്ഥാനങ്ങളിൽ നിയമിച്ചുകൊണ്ടാണ് നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ ഭരണകാലത്തിന് തുടക്കം കുറിക്കുന്നത്. ബൈഡൻ്റെ പത്തംഗ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിനെ നയിക്കുന്നവരിൽ പ്രധാനിയായ ഡോ. വിവേക് മൂർത്തി ഇന്ത്യൻ വംശജനാണ്. കർണാടകയിലെ മാണ്ഡ്യ സ്വദേശിയാണ് അദ്ദേഹം. 2017-ൽ അധികാരത്തിലെത്തി നാലുമാസം കഴിയും മുമ്പേ മുൻ യുഎസ് സർജൻ ജനറലായ More
 
പിരിച്ചുവിട്ട് ട്രമ്പ് തിരിച്ചെടുത്ത് ബൈഡൻ

Joe Biden and Donald Trump

ദിശാമാറ്റത്തിൻ്റെ വ്യക്തമായ സൂചനകൾ നൽകി അമേരിക്കൻ ഭരണകൂടത്തിൽ പുതിയ നിയമനങ്ങൾ. ട്രമ്പ് ഭരണകൂടം പിരിച്ചുവിട്ട നിരവധി പേരെ നിർണായക സ്ഥാനങ്ങളിൽ നിയമിച്ചുകൊണ്ടാണ് നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ തൻ്റെ ഭരണകാലത്തിന് തുടക്കം കുറിക്കുന്നത്. ബൈഡൻ്റെ പത്തംഗ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിനെ നയിക്കുന്നവരിൽ പ്രധാനിയായ ഡോ. വിവേക് മൂർത്തി ഇന്ത്യൻ വംശജനാണ്. കർണാടകയിലെ മാണ്ഡ്യ സ്വദേശിയാണ് അദ്ദേഹം. 2017-ൽ അധികാരത്തിലെത്തി നാലുമാസം കഴിയും മുമ്പേ മുൻ യുഎസ് സർജൻ ജനറലായ വിവേക് മൂർത്തിയെ ട്രമ്പ്‌ പിരിച്ചുവിട്ടിരുന്നു. Joe Biden and Donald Trump

വിവേക് മൂർത്തി, മുൻ ഫുഡ് ആൻ്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ കമ്മീഷണർ ഡോ. ഡേവിഡ് കെസ്ലർ, യേൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. മാർസെല്ല ന്യൂസ് സ്മിത്ത് എന്നിവരാണ് ബൈഡൻ്റെ ടാസ്‌ക് ഫോഴ്‌സിനെ നയിക്കുന്നത്.

മറ്റൊരു ശ്രദ്ധേയമായ നിയമനം വാക്സിൻ വിദഗ്ധനായ ഡോ. റിക്ക് ബ്രൈറ്റിൻ്റേതാണ്. മലേറിയ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിനിനെക്കുറിച്ചുള്ള ട്രംപിന്റെ അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾക്കെതിരെ ശക്തമായ നിലപാടെടുത്ത വ്യക്തിയാണ് ഡോ. റിക്ക് ബ്രൈറ്റ്.

മൂർത്തി, ബ്രൈറ്റ് എന്നിവർക്കു പുറമേ അമേരിക്കയിലെ പൊതുജനാരോഗ്യരംഗം നേരിടുന്ന പ്രതിസന്ധിയെപ്പറ്റി മാസങ്ങളായി വിമർശനം ഉന്നയിക്കുന്നവരെയും ബൈഡൻ തൻ്റെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ശസ്ത്രക്രിയാവിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ. അതുൽ ഗവാണ്ടെ; എപ്പിഡെമിയോളജിസ്റ്റ് ആയ ഡോ. മൈക്കൽ ഓസ്റ്റർഹോം; ബയോഡിഫൻസ് സ്പെഷ്യലിസ്റ്റ് ലൂസിയാന ബോറിയോ; നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ ഓങ്കോളജിസ്റ്റായ ഡോ. എസെക്കിയൽ ഇമ്മാനുവൽ; ഡോ സെലിൻ ഗൗണ്ടർ; പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. ജൂലി മോറിറ്റ; ഗ്ലോബൽ ഹെൽത്ത് സ്പെഷ്യലിസ്റ്റ് ഡോ.ലോയിസ് പേസ്; എമർജൻസി മെഡിസിൻ സ്‌പെഷ്യലിസ്റ്റായ ഡോ. റോബർട്ട് റോഡ്രിഗസ്; പകർച്ചവ്യാധി വിദഗ്ധനും എയ്ഡ്‌സ്, എച്ച്ഐവി രോഗ ചികിത്സാ വിദഗ്ധനുമായ ഡോ. എറിക് ഗൂസ്ബി തുടങ്ങി ട്രമ്പിൻ്റെ ആരോഗ്യരംഗത്തെ അബദ്ധ ധാരണകളെയും ഇടപെടലുകളെയും നിശിതമായി വിമർശിച്ച പ്രമുഖരെയാണ് ടാസ്ക് ഫോഴ്സിൽ കൊണ്ടുവരുന്നത്.

ബിൽ ക്ലിൻ്റൻ്റെ ഭരണകാലത്ത് ഹെൽത്ത് ആൻ്റ് ഹ്യൂമൺ സർവീസസിൽ ഉപദേശകനായി സേവനമനുഷ്ഠിച്ചയാളാണ് ഡോ. അതുൽ ഗവാണ്ടെ. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലെ ഗ്രോസ്മാൻ സ്‌കൂൾ ഓഫ് മെഡിസിനിൽ ക്ലിനിക്കൽ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. സെലിൻ ഗൗണ്ടർക്ക് തമിഴ്‌നാട്ടിൽ വേരുകളുണ്ട്