Movie prime

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

മാർച്ച് 24-ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യമെമ്പാടും നിലച്ച ട്രെയിൻ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുകയാണ്. ഡൽഹിയിൽനിന്ന് പതിനഞ്ച് നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് തുടക്കത്തിലുള്ളത്. ദിബ്രൂഗഢ്, അഗർത്തല, ഹൗറ, പട്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു താവി എന്നീ നഗരങ്ങളെയാണ് ആദ്യഘട്ടത്തിൽ രാജ്യ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്നത്. പരിമിതമായ സ്റ്റോപ്പുകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. കേരളത്തിൽ കോഴിക്കോട്, എറണാകുളം എന്നീ രണ്ടിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്. ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഐ ആർ More
 
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്
മാർച്ച് 24-ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ രാജ്യമെമ്പാടും നിലച്ച ട്രെയിൻ സർവീസുകൾ ഘട്ടംഘട്ടമായി പുനരാരംഭിക്കുകയാണ്. ഡൽഹിയിൽനിന്ന് പതിനഞ്ച് നഗരങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് തുടക്കത്തിലുള്ളത്. ദിബ്രൂഗഢ്, അഗർത്തല, ഹൗറ, പട്ന, ബിലാസ്പുർ, റാഞ്ചി, ഭുവനേശ്വർ, സെക്കന്തരാബാദ്, ബെംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മഡ്ഗാവ്, മുംബൈ സെൻട്രൽ, അഹമ്മദാബാദ്, ജമ്മു താവി എന്നീ നഗരങ്ങളെയാണ് ആദ്യഘട്ടത്തിൽ രാജ്യ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്നത്. പരിമിതമായ സ്റ്റോപ്പുകൾ മാത്രമേ അനുവദിച്ചിട്ടുള്ളൂ. കേരളത്തിൽ കോഴിക്കോട്, എറണാകുളം എന്നീ രണ്ടിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പുള്ളത്.
ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഐ ആർ സി ടി സി വെബ് സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ഓൺലൈനിലൂടെ മാത്രമാണ് ടിക്കറ്റ് വിതരണം. ഏജൻ്റുമാർ വഴിയുള്ള ബുക്കിങ്ങ് അനുവദിക്കുന്നതല്ല. തത്കാൽ, പ്രീമിയം തത്കാൽ, കറൻ്റ് ബുക്കിങ്ങ് സൗകര്യങ്ങൾ ലഭ്യമല്ല. രാജധാനി ട്രെയിനിൻ്റെ ചാർജാണ് യാത്രയ്ക്ക് ഈടാക്കുന്നത്.
യാത്രയ്ക്ക് ഒരുങ്ങുന്നതിനു മുമ്പ് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.
* യാത്രക്കാർ എല്ലാവരും ആരോഗ്യസേതു മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കണം.
* സ്റ്റേഷനുകളിൽ പോർട്ടർമാർ ഉണ്ടായിരിക്കുന്നതല്ല. കഴിയാവുന്നത്ര കുറഞ്ഞ ലഗേജ് കരുതുക.
* ട്രെയിൻ പുറപ്പെടുന്നതിന് 90 മിനിറ്റ് മുമ്പ് റെയിൽവേ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. തെർമൽ സ്ക്രീനിങ്ങ് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തേണ്ടതുണ്ട്.
* യാത്രക്കാർ എല്ലാവരും മാസ്ക് ധരിച്ചിരിക്കണം.
* സാമൂഹിക അകലം പാലിച്ചിരിക്കണം.
* സ്റ്റേഷനിൽ പ്രത്യേക പാസ് കാണിക്കേണ്ടതില്ല. ഇ-ടിക്കറ്റ് ഹാജരാക്കിയാൽ മതി.
* സ്റ്റേഷനിലേക്കും സ്റ്റേഷനിൽ നിന്നുമുള്ള യാത്രകൾക്ക് യാത്രക്കാരനും ഒപ്പമുള്ള ഡ്രൈവർക്കും
ഇ-ടിക്കറ്റ് കാണിച്ചാൽ മതി.
* ട്രെയിനിൽ ലിനൻ, പുതപ്പുകൾ, കർട്ടനുകൾ എന്നിവ ഉണ്ടായിരിക്കുന്നതല്ല.
* ഭക്ഷണം, വെള്ളം എന്നിവ സ്വന്തം നിലയിൽ കരുതുന്നതാണ് നല്ലത്. പ്രീ – പെയ്ഡ് മീൽ ബുക്കിങ്ങ്, ഇ- കാറ്ററിങ്ങ് എന്നിവ ഉണ്ടായിരിക്കില്ല. പാക്ക് ചെയ്ത ഭക്ഷണം, വെള്ളം എന്നിവ പണം കൊടുത്തും വാങ്ങാം.
* അഡ്വാൻസ് റിസർവേഷൻ പിരീഡ് (ARP) പരമാവധി ഏഴു ദിവസമായിരിക്കും.
* 24 മണിക്കൂർ മുമ്പ് കാൻസലേഷൻ അനുവദിക്കും. 50 % കാൻസലേഷൻ ചാർജ് ഈടാക്കും.