Movie prime

ലോക്ക് ഡൗൺ നീട്ടാൻ സാധ്യത

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടപ്പിലാക്കി വരുന്ന ലോക്ക് ഡൗൺ നീട്ടാൻ സാധ്യത. കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസികളാണ് ലോക്ക് ഡൗൺ നീളുമെന്ന സൂചന നല്കിയിരിക്കുന്നത്. ഏപ്രിൽ 14 വരെയാണ് നിലവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്. നാലായിരത്തിലേറെ പേർക്ക് ബാധിച്ച രോഗം രാജ്യത്ത് ഇതേവരെ നിയന്ത്രണ വിധേയമായിട്ടില്ല. മഹാരാഷ്ട്രയും ഡൽഹിയും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ ഇപ്പോഴും ആശങ്കയിലാണ്. വൈറസ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 114 ആയി ഉയർന്നു. More
 
ലോക്ക് ഡൗൺ നീട്ടാൻ സാധ്യത

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യവ്യാപകമായി നടപ്പിലാക്കി വരുന്ന ലോക്ക് ഡൗൺ നീട്ടാൻ സാധ്യത. കേന്ദ്ര സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസികളാണ് ലോക്ക് ഡൗൺ നീളുമെന്ന സൂചന നല്കിയിരിക്കുന്നത്.
ഏപ്രിൽ 14 വരെയാണ് നിലവിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ളത്.

നാലായിരത്തിലേറെ പേർക്ക് ബാധിച്ച രോഗം രാജ്യത്ത് ഇതേവരെ നിയന്ത്രണ വിധേയമായിട്ടില്ല. മഹാരാഷ്ട്രയും ഡൽഹിയും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സ്ഥിതിഗതികൾ ഇപ്പോഴും ആശങ്കയിലാണ്. വൈറസ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 114 ആയി ഉയർന്നു. രാജ്യം കോവിഡ് വ്യാപനത്തിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്ക് ഇടയിലാണെന്ന് ഇന്നലെ ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ചില സ്ഥലങ്ങളിൽ പ്രാദേശിക സാമൂഹ്യ വ്യാപനം ദൃശ്യമാണെന്ന് കോവിഡ് ദൗത്യ സംഘാംഗവും ഡൽഹി എയിംസ് ഡയറക്റ്ററുമായ ഡോ. രൺദീപ് ഗുലേറിയ അടക്കമുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗൺ നീട്ടണം എന്ന ആവശ്യം ഉയർന്നു വരുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങൾ ഈ ആവശ്യം ഉന്നയിച്ചതായി റിപ്പോർട്ടുകളുണ്ട്. ലോക്ക് ഡൗൺ സാഹചര്യത്തെ പറ്റി പഠിക്കാൻ കേരള സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയും ഘട്ടം ഘട്ടമായി മാത്രമേ ലോക്ക് ഡൗൺ പിൻവലിക്കാവൂ എന്ന നിർദേശമാണ് നല്കിയിരിക്കുന്നത്. രാജസ്ഥാൻ സർക്കാർ ലോക്ക് ഡൗൺ നീട്ടുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.