Movie prime

എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ വില്ലേജ് ശിലാസ്ഥാപനം നിര്‍വഹിച്ചു

Endosulfan കാസര്ഗോഡ് ജില്ലയിലെ എന്ഡോസള്ഫാന് ദുരിത ബാധിതരുടെ പുനരധിവാസത്തിനായി മൂളിയാര് വില്ലേജില് സ്ഥാപിക്കുന്ന എന്ഡോസള്ഫാന് പുനരധിവാസ വില്ലേജിന്റെ ശിലാസ്ഥാപന ചടങ്ങ് വീഡിയോ കോണ്ഫറന്സ് വഴി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര് നിര്വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന് ചടങ്ങില് അധ്യക്ഷത വഹിച്ചു.Endosulfan എന്ഡോസള്ഫാന് ദുരിത ബാധിതരുടെയും ജില്ലയിലെ മറ്റ് ഭിന്നശേഷിയുള്ള കുട്ടികളുടെയും ശാരീരികവും മാനസികവുമായ സമഗ്രവും ശാസ്ത്രീയവുമായ പുനരധിവാസം ലക്ഷ്യമാക്കിയാണ് സാമൂഹ്യനീതി വകുപ്പിന് കീഴില് ലോകോത്തര പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നതെന്ന് മന്ത്രി More
 
എന്‍ഡോസള്‍ഫാന്‍ റിഹാബിലിറ്റേഷന്‍ വില്ലേജ് ശിലാസ്ഥാപനം നിര്‍വഹിച്ചു

Endosulfan
കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി മൂളിയാര്‍ വില്ലേജില്‍ സ്ഥാപിക്കുന്ന എന്‍ഡോസള്‍ഫാന്‍ പുനരധിവാസ വില്ലേജിന്റെ ശിലാസ്ഥാപന ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സ് വഴി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.Endosulfan

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെയും ജില്ലയിലെ മറ്റ് ഭിന്നശേഷിയുള്ള കുട്ടികളുടെയും ശാരീരികവും മാനസികവുമായ സമഗ്രവും ശാസ്ത്രീയവുമായ പുനരധിവാസം ലക്ഷ്യമാക്കിയാണ് സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ലോകോത്തര പുനരധിവാസ വില്ലേജ് സ്ഥാപിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിനായി മൂളയാറില്‍ 25 ഏക്കര്‍ ഭൂമി സാമൂഹ്യനീതി വകുപ്പിന് കൈമാറിയിരുന്നു. ലോകത്ത്തന്നെ ലഭ്യമായ 24ല്‍ പരം മാതൃകകള്‍ കേരള സാമൂഹ്യ സുരക്ഷ മിഷന്‍ സമഗ്രമായി അവലോകം ചെയ്താണ് രൂപരേഖ തയ്യാറാക്കിയത്. ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍, ഫോസ്റ്റര്‍ കെയര്‍, ഹൈ ഡെന്‍സിറ്റി കെയര്‍, ഹാഫ് വേ ഹോം, അഡള്‍ട്ട് റിഹാബിലിറ്റേഷന്‍ എന്നീ ഘടകങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. വിദഗ്ധ ആരോഗ്യ പരിപാലനം, ഫിസിക്കല്‍ റിഹാബിലിറ്റേഷന്‍, തൊഴില്‍ പരിശീലനം, വ്യക്തിനിഷ്ഠമായ ശാരീരിക-മാനസിക വികസനത്തിനുള്ള കോഴ്‌സുകള്‍ തുടങ്ങിയവയും വിഭാവനം ചെയ്തിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

സാമൂഹ്യ സുരക്ഷ മിഷന്റേയും നിപ്മറിന്റെയും സാങ്കേതിക സഹായത്തോടെയാണ് വില്ലേജ് യാഥാര്‍ത്ഥ്യമാക്കുന്നത്. 68 കോടി രൂപ ചെലവ് വരുന്ന ഈ ബ്രഹത് പദ്ധതിയുടെ ആദ്യഘട്ടമായി കാസര്‍ഗോഡ് പാക്കേജിന്റെ ഭാഗമായി ലഭ്യമായ 5 കോടി രൂപ ഉപയോഗിച്ച് മാര്‍ച്ച് മാസത്തില്‍ നിര്‍മ്മാണം ആരംഭിക്കാനിരുന്നതാണെങ്കിലും കോവിഡ് കാരണം വൈകുകയായിരുന്നു. എങ്കിലും ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനിച്ചത്. ഭിന്നശേഷിക്കാരുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ നടപ്പിലാക്കുന്ന അനുയാത്ര പദ്ധതിയുടെ അപെക്‌സ് സെന്ററായി ഭാവിയില്‍ ഇത് പ്രവര്‍ത്തിക്കുന്നതാണ്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിരവധി പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ 50,000 മുതല്‍ 3 ലക്ഷം രൂപ വരെയുള്ള കടബാധ്യതകള്‍ എഴുതിത്തള്ളി. സാമ്പത്തിക സഹായമായി 171.11 കോടി രൂപ, ചികിത്സയ്ക്കായി 15 കോടി, പെന്‍ഷനായി 25 കോടി, ആശ്വാസ കിരണത്തിന് 1.75 കോടി, സ്‌കോളര്‍ഷിപ്പിന് 67 ലക്ഷം, വായ്പ എഴുതിതള്ളുന്നതിന് 6.83 കോടി ഉള്‍പ്പെടെ 221 കോടി രൂപയോളമാണ് ഇതിനകം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സഹായം നല്‍കിയത്. പൂര്‍ണമായും കിടപ്പിലായ രോഗികള്‍, മാനസിക പരിമിതിയുള്ളവര്‍ എന്നീ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം കൂടാതെ സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും നല്‍കിവരുന്നുണ്ട്.

കെ. കുഞ്ഞിരാമന്‍ എം.എല്‍.എ., സ്‌പെഷ്യല്‍ ഓഫീസര്‍ ഇ.പി. രാജ്‌മോഹന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍, കാസര്‍ഗോഡ് ജില്ലാകളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി. ഉഷ, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോസഫ് റിബല്ലോ എന്നിവര്‍ പങ്കെടുത്തു.