Movie prime

രണ്ട് ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരെ പാക്കിസ്താനിൽ കാണാതായി

Pakistan ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ രണ്ട് ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരെ ഇസ്ലാമാബാദിൽ കാണാതായതായി റിപ്പോർട്ടുകൾ. ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് കാര്യാലയത്തിൽ നിന്ന് പുറത്തുപോയ ഉദ്യോഗസ്ഥരെയാണ് കാണാതായിരിക്കുന്നത്. സംഭവം പാക്കിസ്താൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു.Pakistan ചാരവൃത്തി ആരോപിച്ച് രണ്ട് പാക്കിസ്താനി ഉദ്യോഗസ്ഥരെ പുറത്താക്കിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. തങ്ങളുടെ ഉദ്യോഗസ്ഥരെ പുറത്താക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ പാക്കിസ്താനും സമാനമായ നിലയിൽ പ്രതികരിക്കുമെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കണക്കു കൂട്ടിയിരുന്നു. ഇന്ത്യൻ നയതന്ത്ര More
 
രണ്ട് ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരെ പാക്കിസ്താനിൽ കാണാതായി

Pakistan

ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ രണ്ട് ഇന്ത്യൻ ഹൈക്കമ്മിഷൻ ഉദ്യോഗസ്ഥരെ ഇസ്ലാമാബാദിൽ കാണാതായതായി റിപ്പോർട്ടുകൾ. ഔദ്യോഗിക കൃത്യനിർവഹണവുമായി ബന്ധപ്പെട്ട് കാര്യാലയത്തിൽ നിന്ന് പുറത്തുപോയ ഉദ്യോഗസ്ഥരെയാണ് കാണാതായിരിക്കുന്നത്. സംഭവം പാക്കിസ്താൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്ന് ഇന്ത്യ പ്രതികരിച്ചു.Pakistan

ചാരവൃത്തി ആരോപിച്ച് രണ്ട് പാക്കിസ്താനി ഉദ്യോഗസ്ഥരെ പുറത്താക്കിയതിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായതിനു തൊട്ടുപിന്നാലെയാണ് പുതിയ സംഭവം. തങ്ങളുടെ ഉദ്യോഗസ്ഥരെ പുറത്താക്കിയ ഇന്ത്യയുടെ നടപടിക്കെതിരെ പാക്കിസ്താനും സമാനമായ നിലയിൽ പ്രതികരിക്കുമെന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ കണക്കു കൂട്ടിയിരുന്നു.

ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർക്കെതിരെ ‘സർവീലൻസ് ‘ നീക്കങ്ങൾ ശക്തമാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. പാക് ചാര സംഘടനയായ ഐ എസ് ഐയുടെ രഹസ്യ നീക്കങ്ങളും നയതന്ത്ര ബന്ധങ്ങളിൽ സംഘർഷങ്ങൾ സൃഷ്ടിച്ചിരുന്നു. ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥനായ ഗൗരവ് അലുവാലിയയുടെ കാറിനെ ഒരു ബൈക്ക് യാത്രികൻ പിന്തുടർന്ന സംഭവം ഈയിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.

മാർച്ചിൽ മാത്രം ഇത്തരം പതിമൂന്നോളം സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അടിയന്തിരമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശനമായ നടപടി കൈക്കൊള്ളണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. 1961-ലെ വിയന്ന കൺവെൻഷൻ്റെയും 1992-ൽ ഇരുരാജ്യങ്ങളും ചേർന്ന് രൂപം കൊടുത്ത പെരുമാറ്റ ചട്ടങ്ങളുടെയും ലംഘനമാണ് ഇത്തരം പ്രവർത്തനങ്ങളെന്നാണ് ഇന്ത്യയുടെ ആരോപണം.