Movie prime

11429 ക്യാമ്പുകളിലായി 248570 അതിഥി തൊഴിലാളികള്‍

കൊറോണയുടെ പശ്ചാത്തലത്തില് അതിഥി തൊഴിലാളികള്ക്കുള്ള സൗകര്യങ്ങള് വിപുലമാക്കി തൊഴില് വകുപ്പ്. സംസ്ഥാനമൊട്ടാകെയുള്ള ക്യാമ്പുകളില് പരിശോധനയും സന്ദര്ശനവും വഴി ഇതര സംസ്ഥാന തൊഴിലാളികള്ക്കുള്ള പ്രശ്നങ്ങളും ഭക്ഷണ ദൗര്ലഭ്യവും പരിഹരിക്കാനുള്ള നടപടികള് സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനമൊട്ടാകെ നിലവില് 11429 ക്യാമ്പുകളിലായി 248570 അതിഥി തൊഴിലാളികള് താമസിക്കുന്നു.ലേബര് ക്യാമ്പ് കോഓര്ഡിനേറ്റര്മാരായ അതാത് അസിസ്റ്റന്റ് ലേബര് ഓഫീസര്മാരും ജില്ലാ ലേബര് ഓഫീസര്മാരും ഇന്നലെ (03.04.2020) വൈകുന്നേരം മൂന്നു മണി വരെ 1567 ക്യാമ്പുകള് സന്ദര്ശിച്ചു. തൊഴിലാളികള്ക്ക് അവശ്യമായ രോഗപ്രതിരോധ കിറ്റുകള്, കുടിവെള്ളം, ഭക്ഷണം പാകം More
 
11429 ക്യാമ്പുകളിലായി 248570 അതിഥി തൊഴിലാളികള്‍

കൊറോണയുടെ പശ്ചാത്തലത്തില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ വിപുലമാക്കി തൊഴില്‍ വകുപ്പ്. സംസ്ഥാനമൊട്ടാകെയുള്ള ക്യാമ്പുകളില്‍ പരിശോധനയും സന്ദര്‍ശനവും വഴി ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള പ്രശ്‌നങ്ങളും ഭക്ഷണ ദൗര്‍ലഭ്യവും പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സംസ്ഥാനമൊട്ടാകെ നിലവില്‍ 11429 ക്യാമ്പുകളിലായി 248570 അതിഥി തൊഴിലാളികള്‍ താമസിക്കുന്നു.ലേബര്‍ ക്യാമ്പ് കോഓര്‍ഡിനേറ്റര്‍മാരായ അതാത് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരും ജില്ലാ ലേബര്‍ ഓഫീസര്‍മാരും ഇന്നലെ (03.04.2020) വൈകുന്നേരം മൂന്നു മണി വരെ 1567 ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. തൊഴിലാളികള്‍ക്ക് അവശ്യമായ രോഗപ്രതിരോധ കിറ്റുകള്‍, കുടിവെള്ളം, ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സൗകര്യം മുതലായവ ഉറപ്പ് വരുത്തിയിട്ടുണ്ട്.

സംസ്ഥാനമൊട്ടാകെ തൊഴില്‍ വകുപ്പിലെ ഉദ്യോസ്ഥര്‍ക്ക് ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്നും 02.04.2020 വരെ ലഭിച്ച 1265 പരാതികളും 03.04.2020 -ല്‍ മൂന്നു മണി വരെ ലഭിച്ച 542 പരാതികളുമടക്കം ആകെ 1807 പരാതികളിലും പരിഹാരം കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച പരാതികളില്‍ ഭൂരിഭാഗവും ഭക്ഷണദൗര്‍ലഭ്യം സംബന്ധിച്ചവ ആയിരുന്നു. ഇത് ബന്ധപ്പെട്ട ലേബര്‍ ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തിവരുന്ന കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേനയുള്ള ഭക്ഷണപ്പൊതി വിതരണം ചെയ്തും സ്വയം പാചകം ചെയ്യുന്നതിനുള്ള അവശ്യ ഭക്ഷ്യവസ്തുക്കള്‍ നല്‍കി പരിഹരിച്ചിട്ടുണ്ട്.
• ലോക്ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധ ക്യാമ്പുകളിലായി പാര്‍ക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് 2020 ഏപ്രില്‍ 11,12,13 തീയതികളില്‍ തൊഴില്‍വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

ലോക്ഡൗണ്‍ കാലയളവില്‍ കൊവിഡ്-19 അനുബന്ധമായ രോഗലക്ഷണങ്ങള്‍ തൊഴിലാളികള്‍ക്കുണ്ടോ എന്ന് പരിശോധിക്കുന്നതിനും ലോക്ഡൗണ്‍ കാലയളവ് കഴിഞ്ഞ് നാട്ടിലേക്ക് തിരികെ പോകുന്ന തൊഴിലാളികള്‍ക്കും ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും രോഗലക്ഷണങ്ങളൊന്നും തന്നെ ഇല്ലായെന്ന് ഉറപ്പുവരുത്തുകയാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്.
ലോക്ഡൗണ്‍ കാലയളവില്‍ ക്യാമ്പുകളില്‍ പാര്‍ക്കുന്ന തൊഴിലാളികള്‍ക്ക് ഉണ്ടായേക്കാവുന്ന മാനസിക പിരിമുറുക്കം ദൂരീകരിക്കാന്‍ തൊഴിലാളികളോട് ആശയവിനിമയം നടത്തുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് തൊഴില്‍വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ക്യാമ്പുകളില്‍ കഴിയുന്ന ഓരോ ഇതര സംസ്ഥാന തൊഴിലാളികളുടെയും പേര്, മൊബൈല്‍ നമ്പര്‍, ആധാര്‍ നമ്പര്‍, ആവാസ് രജിസ്‌ട്രേഷന്‍ നമ്പര്‍ , വിലാസം, സ്വദേശത്തെ പോലീസ് സ്റ്റേഷന്‍, ക്യാമ്പ് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നീ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു വരുന്നു.