Movie prime

30 നിർദേശങ്ങൾ, ദരിദ്രരിൽ ദരിദ്രർക്കു വേണ്ടി

കൊറോണ ബാധയെ തുടർന്ന് രാജ്യം സമ്പൂർണമായി അടച്ചു പൂട്ടി. അസാധാരണമായ ഒരു പ്രതിസന്ധി ഘട്ടമാണ് രാജ്യത്തെ അസംഘടിത മേഖലാ തൊഴിലാളികൾ അഭിമുഖീകരിക്കുന്നത്. ഇരുപത്തൊന്ന് ദിവസക്കാലത്തെ തൊഴിലില്ലാതെയുള്ള ഈ വീട്ടിലിരിപ്പ്, ദൈനം ദിനം പണി ചെയ്താൽ മാത്രം കുടുംബം പുലരുന്ന ഇവരെ ബാധിക്കുന്നതെങ്ങനെയെന്ന് പറഞ്ഞറിയിക്കാനാവില്ല. വിവരണാതീതമായ ജീവിത പ്രയാസങ്ങളിലേക്ക് നീങ്ങുന്ന ഈ ജനവിഭാഗങ്ങൾക്കായി കേന്ദ്ര സർക്കാർ എന്താണ് അടിയന്തിരമായി ചെയ്യേണ്ടത് ? രാജ്യത്തെ അറിയപ്പെടുന്ന ഡെവലപ്മെൻ്റൽ ഇക്കണോമിസ്റ്റായ റീതിക ഖേര കേന്ദ്ര സർക്കാറിനു മുന്നിൽ 30 നിർദേശങ്ങൾ സമർപ്പിക്കുന്നു. More
 
30 നിർദേശങ്ങൾ, ദരിദ്രരിൽ ദരിദ്രർക്കു വേണ്ടി

കൊറോണ ബാധയെ തുടർന്ന് രാജ്യം സമ്പൂർണമായി അടച്ചു പൂട്ടി. അസാധാരണമായ ഒരു പ്രതിസന്ധി ഘട്ടമാണ് രാജ്യത്തെ അസംഘടിത മേഖലാ തൊഴിലാളികൾ അഭിമുഖീകരിക്കുന്നത്. ഇരുപത്തൊന്ന് ദിവസക്കാലത്തെ തൊഴിലില്ലാതെയുള്ള ഈ വീട്ടിലിരിപ്പ്, ദൈനം ദിനം പണി ചെയ്താൽ മാത്രം കുടുംബം പുലരുന്ന ഇവരെ ബാധിക്കുന്നതെങ്ങനെയെന്ന് പറഞ്ഞറിയിക്കാനാവില്ല. വിവരണാതീതമായ ജീവിത പ്രയാസങ്ങളിലേക്ക് നീങ്ങുന്ന ഈ ജനവിഭാഗങ്ങൾക്കായി കേന്ദ്ര സർക്കാർ എന്താണ് അടിയന്തിരമായി ചെയ്യേണ്ടത് ? രാജ്യത്തെ അറിയപ്പെടുന്ന ഡെവലപ്മെൻ്റൽ ഇക്കണോമിസ്റ്റായ റീതിക ഖേര കേന്ദ്ര സർക്കാറിനു മുന്നിൽ 30 നിർദേശങ്ങൾ സമർപ്പിക്കുന്നു. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റിൽ ഇക്കണോമിക്സ് & പബ്ലിക് സിസ്റ്റംസ് ഗ്രൂപ്പ് അസോസിയേറ്റ് പ്രൊഫസറായ റിതിക ഖേരയുടെ ഈ ലേഖനം ഐഡിയാസ് ഫോർ ഇന്ത്യയിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്.

നിർദേശങ്ങൾ അടങ്ങിയ പ്രസക്തഭാഗം
30 നിർദേശങ്ങൾ, ദരിദ്രരിൽ ദരിദ്രർക്കു വേണ്ടി1. മൂന്നു മാസത്തെ വാർധക്യകാല, വിധവാ പെൻഷനുകളും മറ്റു ക്ഷേമ പെൻഷനുകളും മുൻകൂറായി വിതരണം ചെയ്യുക.
2. നിലവിലുള്ള സാമൂഹ്യക്ഷേമ പെൻഷൻ തുക 200 രൂപയിൽ നിന്ന് 1000 രൂപയായി ഉയർത്തുക.
3. 60 വയസ്സിനു മേൽ പ്രായമുള്ള മുഴുവൻ ഇന്ത്യക്കാർക്കും സാർവത്രിക പെൻഷൻ ഏർപ്പെടുത്തുക.
4. ദേശീയ തൊഴിലുറപ്പു പദ്ധതി ഉൾപ്പെടെ മുഴുവൻ കേന്ദ്ര സർക്കാർ പദ്ധതികളിലെയും കുടിശ്ശികകൾ മുഴുവനായി വിതരണം ചെയ്യുക.
5. വരുന്ന മൂന്നു മാസക്കാലം, തൊഴിലില്ലാതെ വീട്ടിലിരിക്കേണ്ടി വരുന്ന തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾക്ക് കുറഞ്ഞത് 10 ദിവസത്തെ വേതനം, അതായത് 2000 രൂപ പ്രതിമാസം പണമായോ ബാങ്ക് അക്കൗണ്ട് മുഖേനയോ വിതരണം ചെയ്യുക.
6. ലോക്ക് ഡൗൺ കഴിഞ്ഞുള്ള മാസങ്ങളിൽ തൊഴിൽ ചെയ്യാൻ സന്നദ്ധരായവർക്ക് പ്രതിമാസം 20 തൊഴിൽ ദിനങ്ങൾ എങ്കിലും തൊഴിലുറപ്പ് പദ്ധതി പ്രകാരം ഉറപ്പാക്കുക.
7. ക്ഷേമപെൻഷനുകൾ, തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രിയുടെ കിസാൻ യോജന എന്നിവ പ്രകാരമുള്ള വേതനം നല്കുമ്പോൾ ആധാർ പേയ്മെൻ്റ് ബ്രിഡ്ജ് സിസ്റ്റം ഒഴിവാക്കുക. ആധാർ നിർബന്ധമാക്കുന്നത് പലതരം പ്രശ്നങ്ങൾക്ക് ഇടയാക്കും. അതിനാൽ തത്ക്കാലത്തേക്ക് അത് ഒഴിവാക്കുക.
30 നിർദേശങ്ങൾ, ദരിദ്രരിൽ ദരിദ്രർക്കു വേണ്ടി
8. മുൻഗണനാ കുടുംബങ്ങൾക്കും അന്ത്യാദയ പദ്ധതിയിലെ ഗുണഭോക്താക്കൾക്കും അടുത്ത മൂന്നു മാസ കാലത്തേക്ക് ഇരട്ടി റേഷൻ അനുവദിക്കുക. ആവശ്യമെങ്കിൽ മൂന്നു മാസം കഴിഞ്ഞും ഈ സഹായം ദീർഘിപ്പിക്കുക.
9. എപിഎൽ കാർഡുടമകൾക്ക് 10 രൂപ നിരക്കിൽ 20 കിലോഗ്രാം അരി പ്രതിമാസം നല്കുക.
10. കർണാടക, ഛത്തിസ്ഖഡ് സംസ്ഥാന സർക്കാരുകൾ ചെയ്തതുപോലെ ഒന്നോ രണ്ടോ മാസക്കാലത്തെ സൗജന്യ വിതരണമോ മുൻകൂർ വിതരണമോ നടപ്പിലാക്കുക.
11. സോപ്പ്, പരിപ്പ്, എണ്ണ തുടങ്ങിയ അവശ്യവസ്തുക്കൾ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുക.
12. ബയോ മെട്രിക് പരിശോധന ആവശ്യപ്പെടുന്ന ആധാർ വഴിയുള്ള തിരിച്ചറിയൽ നടപടികൾ എല്ലാ മേഖലകളിലും നിർത്തി വെയ്ക്കുക. കേരളം ഛത്തിസ്ഖഡ്, ജാർഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങൾ ഇത് നടപ്പിലാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരു കേന്ദ്ര ഉത്തരവ് ഉടനടി വേണ്ടതുണ്ട്.
13. കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ വീടുകളിൽ നേരിട്ട് വിതരണം ചെയ്യുക. അംഗനവാടികൾ, സ്കൂളുകൾ എന്നിവ വഴി നല്കി വരുന്ന പോഷകാഹാരം വീടുകളിൽ നേരിട്ട് വിതരണം ചെയ്യുക. കുട്ടികൾക്കുള്ള അവശ്യവസ്തുക്കൾ വീടുകളിൽ നേരിട്ടെത്തിക്കുന്ന കേരളത്തെ ഇക്കാര്യത്തിൽ മാതൃകയാക്കാം.
14. ഉയർന്ന പോഷകമൂല്യമുള്ള മുട്ട, ഈന്തപ്പഴം തുടങ്ങിയവ കുട്ടികൾക്ക് വിതരണം ചെയ്യുക.
30 നിർദേശങ്ങൾ, ദരിദ്രരിൽ ദരിദ്രർക്കു വേണ്ടി
15. താമസ സൗകര്യം ലഭ്യമല്ലാത്ത കുടിയേറ്റ തൊഴിലാളികൾക്ക് സ്റ്റേഡിയങ്ങൾ, കമ്യൂണിറ്റി ഹാളുകൾ എന്നിവയിൽ താത്ക്കാലിക താമസ സംവിധാനം ഏർപ്പെടുത്തുക. ഇത്തരം കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ സുരക്ഷ, ശുചിത്വം എന്നിവ ഉറപ്പാക്കുക.
16. അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുക. അവരുടെ നേർക്ക് പൊലീസിൻ്റെ ഭാഗത്തു നിന്നുള്ള അതിക്രമങ്ങൾ ഉണ്ടാകുന്നില്ല എന്ന് ഉറപ്പു വരുത്തുക. ഗോവ, ഭീവണ്ടി തുടങ്ങിയ സ്ഥലങ്ങളിൽ അതിഥി തൊഴിലാളികൾക്ക് നേരെയുണ്ടായ പൊലീസ് അതിക്രമങ്ങൾ രാജ്യത്തൊരിടത്തും ആവർത്തിക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക.
17. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ സഹകരണത്തോടെ രാജ്യമെമ്പാടും ആവശ്യമായ ഇടങ്ങളിൽ കമ്യൂണിറ്റി അടുക്കളകൾ സ്ഥാപിക്കുക. തമിഴ് നാട്ടിലെ അമ്മ കാൻ്റീനുകൾ; കർണാടകയിലെ ഇന്ദിര കാൻ്റീനുകൾ; ഒഡീഷ, ഛത്തിസ്ഖഡ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ ദാൽ – ബാത്ത് കേന്ദ്രങ്ങൾ എന്നിവയുടെ മാതൃകയിൽ ഇവ നടപ്പിലാക്കുക. മതിയായ ശുചിത്വ – സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ച് ഇവിടങ്ങളിൽ പകർച്ച വ്യാധി വ്യാപനം ഉണ്ടാവില്ല എന്ന് ഉറപ്പാക്കുക.
30 നിർദേശങ്ങൾ, ദരിദ്രരിൽ ദരിദ്രർക്കു വേണ്ടി18. ഓരോ സംസ്ഥാനത്തിൻ്റേയും ആവശ്യങ്ങൾ കണക്കിലെടുത്ത്, അവശ്യ വസ്തുക്കളുടെ പട്ടികയിൽ ഏതെല്ലാം ഉൾപ്പെടും എന്ന് വ്യക്തമായ മാർഗനിർദേശം നല്കുക. ഇത്തരം ഉല്പന്നങ്ങളുടെയും സേവനങ്ങളുടേയും വിതരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക.
19. കരിഞ്ചന്ത, പൂഴ്ത്തിവെപ്പ് എന്നിവ കർശനമായി തടയുക.
20. ആശയക്കുഴപ്പവും പരിഭ്രാന്തിയും മൂലം ആളുകൾ ആവശ്യവസ്തുക്കൾ അനാവശ്യമായി വാങ്ങിക്കൂട്ടുന്നത് തടയുക. അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ ഡൽഹിയിലെ സഫൽ, ബെംഗളൂരുവിലെ ഹോപ്കോംസ് എന്നിവയുടെ മാതൃകയിൽ കച്ചവട സ്ഥാപനങ്ങളുടെ ശൃംഖല സ്ഥാപിക്കുക.
21. പകർച്ചവ്യാധി വ്യാപനത്തിൽ ഓരോ വ്യക്തിയും പുലർത്തേണ്ട ജാഗ്രതയെപ്പറ്റി അവബോധം വളർത്തുക.
22. കൈ കഴുകൽ, സാമൂഹ്യമായ അകലം പാലിക്കൽ; വായ്, കണ്ണ്, മൂക്ക് എന്നീ ശരീരഭാഗങ്ങൾ അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കൽ എന്നിവയുടെ പ്രാധാന്യത്തെപ്പറ്റി നിരന്തരമായി ആശയ വിനിമയം നടത്തുക.
23. ടെസ്റ്റിങ്ങ് സംവിധാനം കാര്യക്ഷമമാക്കുന്നതിനായി എന്തെല്ലാം ലക്ഷണങ്ങളാണ് നിരീക്ഷിക്കേണ്ടതെന്നും ഏത് ഘട്ടത്തിലാണ് ഡോക്ടറെ സമീപിക്കേണ്ടതെന്നുമുള്ള കൃത്യതയാർന്ന മാർഗനിർദേശങ്ങൾ നല്‌കുക.
24. സർക്കാർ ലാബുകൾ വഴിയും സ്വകാര്യ ലാബുകൾ വഴിയുമുള്ള രോഗ പരിശോധന സൗജന്യമാക്കുക.
25. ആശാ വർക്കർമാർ, അംഗനവാടി ജീവനക്കാർ, മിഡ് വൈഫുകൾ, നഴ്സുമാർ എന്നിവരുൾപ്പെട്ട സംഘത്തെ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളാക്കുക. അവരുടെ വേതനം വർദ്ധിപ്പിക്കുക, സുരക്ഷിതത്വം ഉറപ്പാക്കുക.
26. പൊതു ഇടങ്ങളിൽ മുഴുവൻ കൈ കഴുകൽ, സാനിറ്റേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കുക.
30 നിർദേശങ്ങൾ, ദരിദ്രരിൽ ദരിദ്രർക്കു വേണ്ടി27. ബ്രിട്ടനിൽ ചെയ്തതുപോലെ മുഴുവൻ സ്വകാര്യ ആശുപത്രികളും താത്ക്കാലികമായി ദേശസാൽക്കരിക്കുക.
28. കോവിഡ് ഭീതി മുതലെടുത്ത് അനാവശ്യമായ ടെസ്റ്റുകളുടേയും മറ്റും പേരിൽ സ്വകാര്യ ആശുപത്രികൾ രോഗികളെ കൊള്ള ചെയ്യുന്നത് കർശനമായി നിരോധിക്കുക. സേവനങ്ങൾക്ക് മിതമായ നിരക്കുകൾ നിർബന്ധമാക്കുക.
29. ഡോക്ടർമാരുടെയും ആരോഗ്യ രംഗത്തെ വിദഗ്ധരുടേയും നിർദേശങ്ങൾക്ക് വില കല്പിക്കുക.
30. ആരോഗ്യ രക്ഷാ പ്രവർത്തകരുടെ ആരോഗ്യരക്ഷയ്ക്കായി അതീവ ജാഗ്രത പുലർത്തുക. മതിയായ സംവിധാനങ്ങൾ ഏർപ്പെടുത്തുക. സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കുക.