Movie prime

ഡൽഹിയിൽ ചേരിപ്രദേശത്തെ 48,000 കുടിലുകൾ മൂന്നു മാസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി

Delhi ന്യൂഡൽഹിയിലെ 140 കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്കുകളോട് ചേർന്ന ചേരിപ്രദേശത്തെ 48,000 വാസസ്ഥലങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു. ചേരികൾ നീക്കം ചെയ്യുന്നതിന് ഒരു കോടതിയും സ്റ്റേ അനുവദിക്കരുതെന്നും നിർദേശം നൽകി.Delhi സുരക്ഷാ മേഖലകളിലെ കയ്യേറ്റങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നീക്കംചെയ്യണം. രാഷ്ട്രീയമോ അല്ലാതെയോ ഉള്ള യാതൊരു വിധത്തിലുള്ള ഇടപെടലും ഉണ്ടാകരുതെന്നും കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു കോടതിയും സ്റ്റേ അനുവദിക്കരുതെന്നും പ്രത്യേക നിർദേശം നല്കിയിട്ടുണ്ട്. ഓഗസ്റ്റ് 3-ന് പുറപ്പെടുവിച്ച More
 
ഡൽഹിയിൽ ചേരിപ്രദേശത്തെ 48,000 കുടിലുകൾ മൂന്നു മാസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി

Delhi

ന്യൂഡൽഹിയിലെ 140 കിലോമീറ്റർ നീളമുള്ള റെയിൽവേ ട്രാക്കുകളോട് ചേർന്ന ചേരിപ്രദേശത്തെ 48,000 വാസസ്ഥലങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവിട്ടു. ചേരികൾ നീക്കം ചെയ്യുന്നതിന് ഒരു കോടതിയും സ്റ്റേ അനുവദിക്കരുതെന്നും നിർദേശം നൽകി.Delhi

സുരക്ഷാ മേഖലകളിലെ കയ്യേറ്റങ്ങൾ മൂന്ന് മാസത്തിനുള്ളിൽ നീക്കംചെയ്യണം. രാഷ്ട്രീയമോ അല്ലാതെയോ ഉള്ള യാതൊരു വിധത്തിലുള്ള ഇടപെടലും ഉണ്ടാകരുതെന്നും കയ്യേറ്റങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു കോടതിയും സ്റ്റേ അനുവദിക്കരുതെന്നും പ്രത്യേക നിർദേശം നല്കിയിട്ടുണ്ട്.

ഓഗസ്റ്റ് 3-ന് പുറപ്പെടുവിച്ച ഉത്തരവിൽ ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച്, റെയിൽ‌വേ ട്രാക്കുകൾക്കടുത്തായി നടത്തിയ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഇടക്കാല ഉത്തരവ് അനുവദിച്ചിട്ടുണ്ടെങ്കിൽ അതിന് നിയമ പ്രാബല്യം ഉണ്ടാവില്ലെന്നും വിലയിരുത്തി.