Movie prime

കത്വ കേസിൽ ഏഴിൽ ആറുപേരും കുറ്റക്കാർ

ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിനകത്ത് തടവിലാക്കി ദിവസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട ഏഴിൽ ആറുപേരും കുറ്റക്കാരാണെന്ന് പത്താൻകോട്ട് കോടതി വിധിച്ചു. സഞ്ജി റാം, ആനന്ദ് ദത്ത, പർവേഷ് കുമാർ, ദീപക് ഖജൂരിയ, സുരേന്ദർ വർമ, തിലക് രാജ് എന്നീ പ്രതികൾക്കെതിരെ കൊലപാതകം, കൂട്ട ബലാൽസംഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സഞ്ജി റാമിന്റെ പ്രായപൂർത്തിയായിട്ടില്ലാത്ത മകൻ വിശാലിനെ കോടതി വെറുതെ വിട്ടു. സംഭവ സമയത്ത് അയാൾ മറ്റൊരു സംസ്ഥാനത്തായിരുന്നു എന്ന More
 
കത്വ കേസിൽ ഏഴിൽ ആറുപേരും കുറ്റക്കാർ

ജമ്മു കശ്‍മീരിലെ കത്വ ജില്ലയിൽ എട്ടുവയസ്സുകാരിയെ ക്ഷേത്രത്തിനകത്ത് തടവിലാക്കി ദിവസങ്ങളോളം പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ട ഏഴിൽ ആറുപേരും കുറ്റക്കാരാണെന്ന് പത്താൻകോട്ട് കോടതി വിധിച്ചു. സഞ്ജി റാം, ആനന്ദ് ദത്ത, പർവേഷ് കുമാർ, ദീപക് ഖജൂരിയ, സുരേന്ദർ വർമ, തിലക് രാജ് എന്നീ പ്രതികൾക്കെതിരെ കൊലപാതകം, കൂട്ട ബലാൽസംഗം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. സഞ്ജി റാമിന്റെ പ്രായപൂർത്തിയായിട്ടില്ലാത്ത മകൻ വിശാലിനെ കോടതി വെറുതെ വിട്ടു. സംഭവ സമയത്ത് അയാൾ മറ്റൊരു സംസ്ഥാനത്തായിരുന്നു എന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് അയാളെ വെറുതെവിട്ടത്.

കഴിഞ്ഞ വർഷം ജനുവരി പത്തിനാണ് കുട്ടിയെ കാണാതാവുന്നത്. ജനുവരി പതിനേഴിന് ശരീരാവയവങ്ങൾ ഛിന്നഭിന്നമായ നിലയിൽ അടുത്തുള്ള വനത്തിനുള്ളിൽനിന്നു മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി അമ്പലത്തിനകത്ത് നാലുദിവസത്തോളം തടവിലാക്കിയാണ് പ്രതികൾ മാറിമാറി ലൈംഗികമായി പീഡിപ്പിച്ചത്. ഒന്നാം പ്രതിയായ സഞ്ജി റാമിനൊപ്പം അയാളുടെ മൈനറായ മകനും പീഡനത്തിൽ ഉൾപ്പെട്ടിരുന്നു എന്നാണ് പറയപ്പെടുന്നത്. കേസിൽ വിശാലിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നത്. തുടർന്നാണ് മറ്റു പ്രതികൾ പിടിയിലാവുന്നത്. നാടോടികളായ ബാഖെർവാൾ വിഭാഗത്തിൽ പെട്ട മുസ്ലിമുകളെ ഭയപ്പെടുത്തി പ്രദേശത്തുനിന്ന് തുരത്താൻ ഹിന്ദു മത മൗലികവാദികൾ ആസൂത്രിതമായി നടപ്പിലാക്കിയതാണ് സംഭവം എന്ന് ആരോപണം ഉയർന്നിരുന്നു.

സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസിൽ സുപ്രീം കോടതി നിർദേശപ്രകാരമാണ് വിചാരണ മറ്റൊരു സംസ്ഥാനത്തേക്കു മാറ്റുന്നത്. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുഴുവൻ പ്രതികളെയും കത്വ ജയിലിൽ നിന്ന് പഞ്ചാബിലെ ഗുരുദാസ്പുർ ജയിലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ ഒരുവർഷമായി കേസിന്റെ രഹസ്യ വിചാരണ നടന്നു വരികയായിരുന്നു.