Movie prime

സൂക്ഷ്മ പരിശോധന പൂർത്തിയായി; വട്ടിയൂർക്കാവിൽ 8 സ്ഥാനാർത്ഥികൾ

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് സമപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. സി.പി.എം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച കെ. സി വിക്രമൻ, സ്വതന്ത്ര സ്ഥാനാർത്ഥി വിഷ്ണു എസ്. അമ്പാടി എന്നിവരുടെ പത്രികകൾ തള്ളി. ഇതോടെ എട്ടുപേരാണ് മത്സരരംഗത്തുളളത്. ഒക്ടോബർ മൂന്നിന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിയുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയാകും. ഒക്ടോബർ 21ന് തെരഞ്ഞെടുപ്പും 24ന് വോട്ടെണ്ണലും നടക്കും. സ്ഥാനാർത്ഥികൾ: വി.കെ പ്രശാന്ത് (സി.പി.എം) കെ. മോഹൻകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്) എസ്. സുരേഷ് (ബി.ജെ.പി) സുരേഷ് എസ്.എസ് More
 
സൂക്ഷ്മ പരിശോധന പൂർത്തിയായി; വട്ടിയൂർക്കാവിൽ 8 സ്ഥാനാർത്ഥികൾ

വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിന് സമപ്പിച്ച പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. സി.പി.എം ഡമ്മി സ്ഥാനാർത്ഥിയായി പത്രിക സമർപ്പിച്ച കെ. സി വിക്രമൻ, സ്വതന്ത്ര സ്ഥാനാർത്ഥി വിഷ്ണു എസ്. അമ്പാടി എന്നിവരുടെ പത്രികകൾ തള്ളി. ഇതോടെ എട്ടുപേരാണ് മത്സരരംഗത്തുളളത്. ഒക്ടോബർ മൂന്നിന് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി കഴിയുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികയാകും. ഒക്ടോബർ 21ന് തെരഞ്ഞെടുപ്പും 24ന് വോട്ടെണ്ണലും നടക്കും.

സ്ഥാനാർത്ഥികൾ:

  • വി.കെ പ്രശാന്ത് (സി.പി.എം)
  • കെ. മോഹൻകുമാർ (ഇന്ത്യൻ നാഷണൽ കോൺഗ്രസ്)
  • എസ്. സുരേഷ് (ബി.ജെ.പി)
  • സുരേഷ് എസ്.എസ് (സ്വതന്ത്രൻ)
  • മുരുകൻ. എ (സ്വതന്ത്രൻ)
  • എ. മോഹനകുമാർ (സ്വതന്ത്രൻ)
  • മിത്രകുമാർ. ജി (സ്വതന്ത്രൻ)
  • നാഗരാജ് (സ്വതന്ത്രൻ)