Movie prime

സ്ഫോടനം: 9 ചാവേറുകൾ ഉൾപ്പെട്ടിരുന്നതായി ലങ്കൻ പ്രതിരോധമന്ത്രി

കോളൊമ്പോ: ഈസ്റ്റർ ഞായറാഴ്ച മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന ചാവേർ ബോംബ് സ്ഫോടന പരമ്പരയിൽ ഒൻപത് ചാവേറുകൾ ഉൾപ്പെട്ടിരുന്നതായി ശ്രീലങ്കൻ പ്രതിരോധമന്ത്രി റുവാൻ വിജെവർഡനെ പറഞ്ഞു. മരണ നിരക്ക് 350 ആയി ഉയർന്നിട്ടുണ്ട്. അഞ്ഞൂറോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നാഷണൽ തൗഹീദ് ജമാ അത്തെ എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിൽ എന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ അവരെ അതിലേക്ക് ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും ഇതേവരെ ലഭ്യമായിട്ടില്ല. ചാവേറുകളിൽ ഒരാൾ അമേരിക്കയിൽ പഠിച്ചിച്ചിട്ടുണ്ട്. More
 
 സ്ഫോടനം: 9 ചാവേറുകൾ  ഉൾപ്പെട്ടിരുന്നതായി ലങ്കൻ പ്രതിരോധമന്ത്രി

കോളൊമ്പോ: ഈസ്റ്റർ ഞായറാഴ്ച മൂന്ന് ക്രിസ്ത്യൻ പള്ളികളിലും മൂന്ന് ആഡംബര ഹോട്ടലുകളിലും നടന്ന ചാവേർ ബോംബ് സ്ഫോടന പരമ്പരയിൽ ഒൻപത് ചാവേറുകൾ ഉൾപ്പെട്ടിരുന്നതായി ശ്രീലങ്കൻ പ്രതിരോധമന്ത്രി റുവാൻ വിജെവർഡനെ പറഞ്ഞു. മരണ നിരക്ക് 350 ആയി ഉയർന്നിട്ടുണ്ട്.

അഞ്ഞൂറോളം പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. നാഷണൽ തൗഹീദ് ജമാ അത്തെ എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിൽ എന്ന ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ എസ് ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ അവരെ അതിലേക്ക് ബന്ധിപ്പിക്കാവുന്ന തെളിവുകളൊന്നും ഇതേവരെ ലഭ്യമായിട്ടില്ല.

ചാവേറുകളിൽ ഒരാൾ അമേരിക്കയിൽ പഠിച്ചിച്ചിട്ടുണ്ട്. പിന്നീട് ഉപരിപഠനത്തിന് ആസ്‌ത്രേലിയയിൽ തങ്ങി. തുടർന്നാണ് ശ്രീലങ്കയിൽ മടങ്ങിയെത്തുന്നത്. ഈ സംഘം മുൻപ് ബുദ്ധ പ്രതിമകൾ നശിപ്പിച്ചിട്ടുണ്ട്. അമ്പലങ്ങളും പള്ളികളും അക്രമിച്ചിട്ടുണ്ട്. നെഗൊമ്പോയിലും പനാദുരയിലുമുള്ള രണ്ടു വീടുകളിലാണ് ചാവേർ സംഘം ഒളിച്ചു താമസിച്ചിരുന്നത്. ആക്രമണ പദ്ധതിയെപ്പറ്റി ഇന്റലിജിൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നതായി മന്ത്രി സമ്മതിച്ചു. ഇത് സംബന്ധിച്ച വിവരങ്ങൾ അധികൃതർക്ക് കൈമാറിയിരുന്നു. എന്നാൽ സുരക്ഷാകാര്യങ്ങളിൽ വലിയ വീഴ്ചയുണ്ടായി.

കൊല്ലപ്പെട്ട പത്ത് ഇന്ത്യക്കാരിൽ ഒൻപത് പേരുടെയും മൃതദേഹം സ്വദേശത്തേക്ക് അയച്ചതായി ശ്രീലങ്കൻ നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കി. എസ് ആർ നാഗരാജ്, എച്ച് ശിവകുമാർ, കെ ജി ഹനുമന്ത്രയ്യപ്പ, കെ എം ലക്ഷ്മി നാരായണ, എം രംഗപ്പ, വി തുളസിറാം, എം മാരി ഗൗഡ, എച്ച് പുട്ടരാജു , ആർ ലക്ഷ്മൺ ഗൗഡ എന്നിവരുടെ മൃതദേഹങ്ങളാണ് ജന്മനാടുകളിലേക്ക് അയച്ചത്. ബെംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ മൃതദേഹങ്ങൾ എത്തിക്കും. വിമാനങ്ങളുടെ പേരും അതിൽ കൊണ്ടുവരുന്നവരുടെ വിശദവിവരങ്ങളും ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ട്വീറ്റ് ചെയ്തിട്ടുണ്ട്.