Movie prime

മികവിൻ്റെ കേന്ദ്രങ്ങളായ 90 സ്കൂൾ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും; പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ചരിത്രദിനമെന്ന് മുഖ്യമന്ത്രി

Center of Excellence മികവിൻ്റെ കേന്ദ്രങ്ങളായി മാറുന്ന തൊണ്ണൂറ് സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുന്ന ഇന്ന് പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് ചരിത്ര ദിനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികവിന്റെ കേന്ദ്രങ്ങളായി മാറാൻ പോകുന്ന 54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും ഇന്ന് നടക്കും. നൂറ് ദിവസം നൂറ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.Center of Excellence കിഫ്ബിയുടെ 5 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായ നാല് സ്കൂളുകളും 3 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി വളർന്ന More
 
മികവിൻ്റെ കേന്ദ്രങ്ങളായ 90 സ്കൂൾ കെട്ടിടങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്യും; പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് ചരിത്രദിനമെന്ന് മുഖ്യമന്ത്രി

Center of Excellence

മികവിൻ്റെ കേന്ദ്രങ്ങളായി മാറുന്ന തൊണ്ണൂറ് സ്കൂൾ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്യുന്ന ഇന്ന് പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് ചരിത്ര ദിനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മികവിന്റെ കേന്ദ്രങ്ങളായി മാറാൻ പോകുന്ന 54 സ്കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിർമാണോദ്ഘാടനവും ഇന്ന് നടക്കും. നൂറ് ദിവസം നൂറ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്.Center of Excellence

കിഫ്‌ബിയുടെ 5 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രങ്ങളായ നാല് സ്കൂളുകളും 3 കോടി ധനസഹായത്തോടെ മികവിന്റെ കേന്ദ്രമായി വളർന്ന 20 സ്കൂളുകളും നാടിന് സമർപ്പിക്കും. പ്ലാൻ ഫണ്ടിന്റെ ഭാഗമായി നിർമിച്ച 62-ഉം നബാർഡ് സഹായത്തോടെ നിർമിച്ച നാല് സ്കൂൾ കെട്ടിടങ്ങളും ഉദ്ഘാടനം ചെയ്യും. 100 ദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് ഉദ്ഘാടന പരിപാടി. നേരത്തെ 34 മികവിന്റെ കേന്ദ്രങ്ങൾ ഉദ്ഘാടനം ചെയ്തിരുന്നു.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ 100 സ്കൂളുകള്‍ നിര്‍മാണം പൂര്‍ത്തിയാക്കി എന്ന പ്രത്യേകതയും ഉണ്ട്.
5 കോടി രൂപ വീതം ചെലവഴിച്ച് 141 സ്കൂളുകളെ മികവിന്റെ കേന്ദ്രമാക്കുന്ന പദ്ധതിയിൽ 67 സ്കൂളുകളും 3 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതിയിൽ 33 സ്കൂളുകളും പൂർത്തിയായി. ഈ 100 സ്കൂളുകളിലായി മൊത്തം 19.42 ലക്ഷം ചതുരശ്ര വിസ്തൃതിയില്‍ 1617 ക്ലാസ്/സ്മാര്‍ട്ട് റൂമുകളും, 248 ലാബുകളും, 62 ഹാളുകളും തിയേറ്ററുകളും, 82 അടുക്കള-ഡൈനിംഗ് ഹാളുകളും, 2573 ശൗചാലയങ്ങളും സജ്ജമാക്കിയിട്ടുണ്ട്. കിഫ്ബി ഫണ്ടിനൊപ്പം ജനപ്രതിനിധികളുടെ ഫണ്ടും തദ്ദേശസ്ഥാപനങ്ങളുടെ ഫണ്ടും ജനങ്ങൾ സമാഹരിച്ച ഫണ്ടും ഉപയോഗിച്ചാണ് നിർമാണം നടത്തിയത്.

നമ്മുടെ കുട്ടികൾക്ക് മികച്ച പഠനാന്തരീക്ഷം ഉണ്ടാക്കാനും അവരുടെ വളർച്ചയ്ക്ക് സഹായകരമാകുന്ന സാഹചര്യങ്ങൾ ഒരുക്കാനുമാണ് മികവിന്റെ കേന്ദ്രങ്ങളിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.