Movie prime

അഭിജിത് ബാനർജിയുടെ വിമർശകരെ വിമർശിച്ച് അമ്മ

നൊബേൽ സമ്മാന ജേതാവ് അഭിജിത്ത് ബാനർജിയെ വിമർശിച്ചവർക്കെതിരെ അദ്ദേഹത്തിന്റെ മാതാവും സാമ്പത്തിക ശാസ്ത്രജ്ഞയുമായ നിർമല ബാനർജി രംഗത്ത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും വിമർശിക്കുന്നവരും അത് മനസ്സിലാക്കണമെന്നും അവർ പറഞ്ഞു. മകനെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് മാത്രം ഇക്കൂട്ടർക്ക് തങ്ങളുടെ നിലപാടുകളെ സാധൂകരിക്കാൻ കഴിയില്ല. മകനെതിരെ പ്രതികരിച്ചവർക്കെതിരെ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നില്ല. അതവരുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യമാണ്. എന്നാൽ, ഇതേ സ്വാതന്ത്ര്യം മറ്റുള്ളവർക്കും ഉണ്ടെന്ന യാഥാർഥ്യം മറക്കരുത്. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു നിർമല ബാനർജിയുടെ പ്രതികരണം. അഭിജിത്ത് ബാനർജിയുടെ വ്യക്തിജീവിതത്തെയും രണ്ടാം വിവാഹത്തെയും കുറിച്ചുള്ള More
 
അഭിജിത് ബാനർജിയുടെ വിമർശകരെ വിമർശിച്ച് അമ്മ

നൊബേൽ സമ്മാന ജേതാവ് അഭിജിത്ത് ബാനർജിയെ വിമർശിച്ചവർക്കെതിരെ അദ്ദേഹത്തിന്റെ മാതാവും സാമ്പത്തിക ശാസ്ത്രജ്ഞയുമായ നിർമല ബാനർജി രംഗത്ത്.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്നും വിമർശിക്കുന്നവരും അത് മനസ്സിലാക്കണമെന്നും അവർ പറഞ്ഞു. മകനെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് മാത്രം ഇക്കൂട്ടർക്ക് തങ്ങളുടെ നിലപാടുകളെ സാധൂകരിക്കാൻ കഴിയില്ല.

മകനെതിരെ പ്രതികരിച്ചവർക്കെതിരെ എന്തെങ്കിലും പറയാൻ ആഗ്രഹിക്കുന്നില്ല. അതവരുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യമാണ്. എന്നാൽ, ഇതേ സ്വാതന്ത്ര്യം മറ്റുള്ളവർക്കും ഉണ്ടെന്ന യാഥാർഥ്യം മറക്കരുത്. ആരുടെയും പേരെടുത്ത് പറയാതെയായിരുന്നു നിർമല ബാനർജിയുടെ പ്രതികരണം.

അഭിജിത്ത് ബാനർജിയുടെ വ്യക്തിജീവിതത്തെയും രണ്ടാം വിവാഹത്തെയും കുറിച്ചുള്ള മോശം അഭിപ്രായങ്ങൾക്കെതിരെയും അവർ മനസ്സ് തുറന്നു. വിദേശിയെ വിവാഹം ചെയ്യുന്നവർക്ക് നൊബേൽ സമ്മാനം കിട്ടുമെങ്കിൽ അവർക്കത് സ്വയം ചെയ്യാമെന്നും അതുവഴി നമുക്ക് ധാരാളം നൊബേൽ ജേതാക്കളെ നേടാനാവുമെന്നുമായിരുന്നു അവരുടെ പ്രതികരണം.

ഇടതുപക്ഷ ചായ്‌വുള്ള സാമ്പത്തിക ശാസ്ത്രജ്ഞനാണ് അഭിജിത്ത് ബാനർജിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വിമർശിച്ചിരുന്നു. ബാനർജിയുടെ ചിന്തകളെ സ്വീകരിക്കേണ്ട ബാധ്യത ഇന്ത്യക്കാർക്കില്ലെന്നും മിനിമം വരുമാന പദ്ധതി വോട്ടർമാർ തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ബി ജെ പി ദേശീയ ജനറൽ സെക്രട്ടറി രാഹുൽ സിൻഹയും അഭിജിത്ത് ബാനർജിക്കെതിരെ രംഗത്ത് വന്നിരുന്നു. ഇന്ത്യയിൽ നടപ്പിലാക്കാൻ കഴിയാത്ത സാമ്പത്തിക സിദ്ധാന്തങ്ങളാണ് ബാനർജിയുടേത് എന്നായിരുന്നു സിൻഹയുടെ വിമർശനം.