Movie prime

ലോക് ഡൗൺ കാലത്തെ മരണങ്ങൾ??…കൈ മലർത്തുന്ന സർക്കാരിനു മുന്നിൽ കണക്കുമായി സന്നദ്ധ പ്രവർത്തകർ

Lock down Deaths പാർലമെന്റിൽ വർഷകാല സമ്മേളനത്തിൻ്റെ ആദ്യ ദിവസം. കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെയും ഉപജീവന മാർഗങ്ങളെയും സാരമായി ബാധിച്ച ലോക് ഡൗണിനെക്കുറിച്ച് ലോക്സഭാ എംപിമാർ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ സർക്കാരിൻ്റെ പക്കൽ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ്, മറുപടിയിൽ കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി സന്തോഷ് ഗാംഗ്വാർ വ്യക്തമാക്കിയത്. രാജ്യവ്യാപകമായി നടപ്പിലാക്കിയ ലോക് ഡൗൺ കാലത്ത് എത്ര തൊഴിലാളികൾ മരണമടഞ്ഞു എന്നത് സംബന്ധിച്ച കണക്കുകൾ ഒന്നുംതന്നെ സർക്കാരിൻ്റെ കൈയിലില്ല. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ മരിച്ചിട്ടുണ്ടോ More
 
ലോക് ഡൗൺ കാലത്തെ മരണങ്ങൾ??…കൈ മലർത്തുന്ന സർക്കാരിനു മുന്നിൽ കണക്കുമായി സന്നദ്ധ പ്രവർത്തകർ

Lock down Deaths

പാർലമെന്റിൽ വർഷകാല സമ്മേളനത്തിൻ്റെ ആദ്യ ദിവസം. കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെയും ഉപജീവന മാർഗങ്ങളെയും സാരമായി ബാധിച്ച ലോക്
ഡൗണിനെക്കുറിച്ച് ലോക്സഭാ എംപിമാർ നിരവധി ചോദ്യങ്ങൾ ഉന്നയിച്ചു. എന്നാൽ സർക്കാരിൻ്റെ പക്കൽ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഒരു വിവരവുമില്ലെന്നാണ്, മറുപടിയിൽ
കേന്ദ്ര തൊഴിൽ വകുപ്പ് സഹമന്ത്രി സന്തോഷ് ഗാംഗ്വാർ
വ്യക്തമാക്കിയത്. രാജ്യവ്യാപകമായി നടപ്പിലാക്കിയ
ലോക് ഡൗൺ കാലത്ത് എത്ര തൊഴിലാളികൾ മരണമടഞ്ഞു എന്നത് സംബന്ധിച്ച കണക്കുകൾ ഒന്നുംതന്നെ സർക്കാരിൻ്റെ കൈയിലില്ല. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ മരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് തൊഴിൽ മന്ത്രി വ്യക്തമായി പറഞ്ഞത് “അത്തരം വിവരങ്ങളൊന്നും ലഭ്യമല്ല” എന്നാണ്. Lock down Deaths

നാല് സന്നദ്ധ പ്രവർത്തകർ തയ്യാറാക്കിയ ഒരു ഡാറ്റാബേസുണ്ട്. thejeshgn.com എന്ന വെബ് സൈറ്റിൽ ഈ ഡാറ്റാബേസ് ലഭ്യമാണ്. 2020 മാർച്ച് 14-നും ജൂലൈ
4-നും ഇടയിൽ 971 കുടിയേറ്റ തൊഴിലാളികൾ മരണപ്പെട്ടതായി ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.10 വിഭാഗങ്ങളായി മരണങ്ങളെ തരംതിരിച്ചിരിക്കുന്നു. വിശദാംശങ്ങളുടെ കുറവ് നിമിത്തം‌ തരംതിരിക്കാൻ‌ കഴിയാത്ത‌ 65 മരണങ്ങൾ‌ പ്രത്യേകമായും രേഖപ്പെടുത്തിയിട്ടുണ്ട്.

2020 ജൂലൈ 4 വരെയുള്ള വിവരങ്ങളാണ് വെബ് സൈറ്റ് നല്കുന്നത്. അമൻ (അസിസ്റ്റന്റ് പ്രൊഫസർ, ലീഗൽ പ്രാക്റ്റീസ്, ജിൻഡാൽ ഗ്ലോബൽ സ്കൂൾ ഓഫ് ലോ); തേജേഷ് ജിഎൻ (പബ്ലിക് ഇൻ്ററസ്റ്റ് ടെക്നോളജിസ്റ്റ്); കനിക ശർമ(ഗവേഷക വിദ്യാർഥി, എമറി യൂണിവേഴ്സിറ്റി, ജോർജിയ); കൃഷ്ണ(ഗവേഷക വിദ്യാർഥി, സിറാക്കുസ് യൂണിവേഴ്സിറ്റി, ന്യൂയോർക്ക്) എന്നിവരാണ് ഡാറ്റാബേസ് നിർമിച്ചത്.

കണക്കുകൾ പ്രകാരം, മാർച്ച് 14-നും ജൂലൈ4-നും ഇടയിലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ നടന്നത്.

216 പേരാണ് പട്ടിണിയും ദാരിദ്ര്യവും മൂലം മരണമടഞ്ഞത്.

റോഡ് അപകടങ്ങളിലും ട്രെയിൻ അപകടങ്ങളിലും പെട്ട് 209 തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി.

133 പേർ ആത്മഹത്യ ചെയ്തു.

96 പേരാണ് ശ്രമിക്
ട്രെയിനുകളിൽ മരണമടഞ്ഞത്.

വൈദ്യസഹായം ലഭിക്കാത്തതിനാലോ നിഷേധിച്ചതിനാലോ 77 പേർക്കാണ് ജീവൻ നഷ്ടമായത്.

49 പേർ ആൽക്കഹോൾ വിത് ഡ്രോവൽ പ്രശ്നങ്ങൾ മൂലം മരണമടഞ്ഞു.

വീട്ടിലേക്കുള്ള നടത്തത്തിനിടയിലും നീണ്ട വരികളിൽ ക്യൂ നില്ക്കുന്നതിനിടയിലും തളർന്ന് വീണ് 47 ജീവനാണ് പൊലിഞ്ഞത്.

49 കുടിയേറ്റ തൊഴിലാളികൾ ക്വാറൻ്റൈൻ കേന്ദ്രങ്ങളിൽ മരണപ്പെട്ടു.

18 പേർ ലോക് ഡൗണുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾക്ക് ഇരയായി മരിച്ചു.

ലോക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് തെരുവിലിറങ്ങിയവർക്കെതിരെ നടത്തിയ പൊലീസ് നടപടിയിൽ 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

ലോക് ഡൗൺ കാലത്തെ മരണങ്ങൾ??…കൈ മലർത്തുന്ന സർക്കാരിനു മുന്നിൽ കണക്കുമായി സന്നദ്ധ പ്രവർത്തകർ
മരിച്ചവരുടെ പേരും വിലാസവും ജില്ലയും ചെയ്തിരുന്ന തൊഴിലും മരണ തീയതിയും സംബന്ധിച്ച വിശദാംശങ്ങളെല്ലാം ഡാറ്റാബേസ് നല്കുന്നുണ്ട്.

പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ച ഈ
വിവരങ്ങൾ വസ്തുതാപരമാണെന്ന് അവർക്കുതന്നെ ഒത്തു നോക്കാനും സ്ഥിരീകരിക്കാനുമുള്ള മാർഗങ്ങളും ഡാറ്റാബേസ് നൽകുന്നുണ്ട്. പത്രങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും പ്രസിദ്ധീകരിച്ച സ്റ്റോറികളുടെ ലിങ്കുകൾക്കൊപ്പം മരണത്തെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിച്ച ഉറവിടങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ് വളരെ സൂക്ഷ്മതയോടെ ഇത്തരം വിവരങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചതെന്ന് ഗവേഷകർ വെളിപ്പെടുത്തുന്നുണ്ട്. ലോക് ഡൗണിന്റെ ആഘാതം വിലയിരുത്തുമ്പോൾ ഈ മരണങ്ങൾ കണ്ണിൽ പെടാതെ പോകരുത്. ഹ്യൂമൻ കോസ്റ്റിനെ കുറിച്ചുള്ള രേഖ സൂക്ഷിക്കാനുള്ള നിരവധി ശ്രമങ്ങളിൽ ഒന്നാണിത്. ആസൂത്രിതമല്ലാത്ത ലോക് ഡൗൺ പ്രതിസന്ധിയുടെ ആഴത്തെ ലഘൂകരിച്ചു കാണാനുള്ള ശ്രമമാണ് നടക്കുന്നത്. അതിനാൽ പൊതു ഓർമയ്ക്കായി
ഈ മരണങ്ങൾ രേഖപ്പെടുത്തേണ്ടത് കൂടുതൽ പ്രാധാന്യമർഹിക്കു തായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകളെ മാത്രം ആശ്രയിച്ചാണ് ഡാറ്റാബേസ് തയ്യാറാക്കിയതെന്ന് പ്രത്യേകം എടുത്തു പറയുന്നുണ്ട്. മുഴുവൻ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. യഥാർഥ സംഭവങ്ങളുടെ ഏതാനും അംശം മാത്രമേ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ. പ്രാദേശിക മാധ്യമങ്ങളിലും മറ്റും റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളും ഇതിൽ ഉൾപ്പെടാനിടയില്ല. അതിനാൽ ലോക് ഡൗൺ മൂലമുണ്ടായ മൊത്തം മരണങ്ങളുടെ കാര്യത്തിൽ യഥാർഥ ചിത്രത്തിൻ്റെ ഭാഗിക പ്രതിനിധാനം ആവാം തങ്ങൾ നല്കുന്ന വിവരങ്ങളെന്നും സന്നദ്ധ പ്രവർത്തകർ വ്യക്തമാക്കുന്നു.

കടപ്പാട്: ദി വയർ