Movie prime

കൂടിച്ചേരൽ നിരോധിക്കുന്ന ഉത്തരവ് അസംബന്ധമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

Adv. Harish Vasudevan സംസ്ഥാനത്ത് ഇന്നു മുതൽ അഞ്ച് പേരിലധികം കൂടുന്നത് നിരോധിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് നിയമവിരുദ്ധവും വ്യക്തതയില്ലാത്തതുമെന്ന് നിയമ വിദഗ്ധനായ അഡ്വ. ഹരീഷ് വാസുദേവൻ പറയുന്നു. രൂക്ഷമായ ഭാഷയിലാണ് അഭിഭാഷകൻ്റെ വിമർശനം. നിയമ വകുപ്പിൽ ഇരിക്കുന്നത് കൊഞ്ഞാണന്മാരാണോ എന്നും അവരൊന്നും കാണാതെയാണോ ഉത്തരവ് ഇറങ്ങുന്നതെന്നും ചീഫ് സെക്രട്ടറിക്കൊന്നും ഇതേപ്പറ്റി പത്തു പൈസയുടെ വിവരം പോലുമില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. കോവിഡ് എന്ന കടമ്പ നാം ഒരുമിച്ചു കടക്കണമെന്നും അസംബന്ധ ഉത്തരവുകളല്ല അതിന് പരിഹാരമെന്നും അദ്ദേഹം More
 
കൂടിച്ചേരൽ നിരോധിക്കുന്ന ഉത്തരവ് അസംബന്ധമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

Adv. Harish Vasudevan
സംസ്ഥാനത്ത് ഇന്നു മുതൽ അഞ്ച് പേരിലധികം കൂടുന്നത് നിരോധിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് നിയമവിരുദ്ധവും വ്യക്തതയില്ലാത്തതുമെന്ന് നിയമ വിദഗ്ധനായ അഡ്വ. ഹരീഷ് വാസുദേവൻ പറയുന്നു. രൂക്ഷമായ ഭാഷയിലാണ് അഭിഭാഷകൻ്റെ വിമർശനം. നിയമ വകുപ്പിൽ ഇരിക്കുന്നത് കൊഞ്ഞാണന്മാരാണോ എന്നും അവരൊന്നും കാണാതെയാണോ ഉത്തരവ് ഇറങ്ങുന്നതെന്നും ചീഫ് സെക്രട്ടറിക്കൊന്നും ഇതേപ്പറ്റി പത്തു പൈസയുടെ വിവരം പോലുമില്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. കോവിഡ് എന്ന കടമ്പ നാം ഒരുമിച്ചു കടക്കണമെന്നും അസംബന്ധ ഉത്തരവുകളല്ല അതിന് പരിഹാരമെന്നും അദ്ദേഹം എഴുതുന്നു. ഫേസ്ബുക്കിലൂടെയാണ് അഡ്വ. ഹരീഷ് വാസുദേവൻ്റെ പ്രതികരണം വന്നിട്ടുള്ളത്.

Adv. Harish Vasudevan

കൂടിച്ചേരൽ നിരോധിക്കുന്ന ഉത്തരവ് അസംബന്ധം.

“5 പേരിലധികം പേര് കൂടുന്നത് അനുവദിക്കാൻ ആകില്ല”
“CRPC 144 പ്രകാരം നിരോധന ഉത്തരവ് മജിസ്‌ട്രേറ്റ്മാർ ഇറക്കേണ്ടതാണ്” എന്നൊക്കെ പറഞ്ഞുള്ള ഒരു സർക്കാർ ഉത്തരവ് കണ്ടു. എന്റെ അറിവിൽ ഇത് അസംബന്ധമാണ്.

5 പേരിൽ കൂടുതൽ ഒത്തുകൂടാൻ നിലവിലുള്ള ഒരു നിയമത്തിലും സർക്കാരിന്റെ അനുമതി വേണ്ട. അനുമതി വേണ്ടെങ്കിൽ അനുമതി നൽകില്ല എന്നു പറയുന്നതിൽ കാര്യമില്ല. ആർക്കും ഒത്തുകൂടാം.5 പേരിൽ കൂടുതൽ കൂടുന്നത് നിരോധിക്കുകയാണ് വേണ്ടത്. ഏതൊക്കെ സാഹചര്യങ്ങളിൽ ആണ് അത് ബാധകം അല്ലാത്തത് എന്നതും വ്യക്തമായി പറയണം.

പൊതുസ്ഥലങ്ങളിൽ 5 പേരിൽ കൂടുതൽ കൂടാൻ പാടില്ലെന്ന് പറഞ്ഞാൽ ഓഫീസുകളോ? സ്ഥാപനങ്ങളോ? ബസ്സോ? ബസ് സ്റ്റോപ്പോ? റെയിൽവേ സ്റ്റേഷനോ? മാർക്കറ്റോ? വിവാഹത്തിനും ശവസംസ്കാരത്തിനും ഇളവുണ്ടത്രേ. ആ ഇളവ് എങ്ങനെയാണ് നടപ്പാക്കുക? വ്യക്തത ഉണ്ടോ? എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? ക്ലാരിറ്റി ഇല്ലാത്ത ഉത്തരവ് ഇറക്കിയിട്ടു ആളുകൾ നിയമത്തെ പരിഹസിക്കുന്ന സ്ഥിതി ഉണ്ടാക്കുന്നത് ആരാണ്?

കൂടിച്ചേരൽ നിരോധിക്കുന്ന ഉത്തരവ് അസംബന്ധമെന്ന് അഡ്വ. ഹരീഷ് വാസുദേവൻ

ഇനി 144 ന്റെ കാര്യം. പൂർണ്ണമായും എക്സിക്യൂറ്റീവ് മജിസ്‌ട്രേറ്റിന്റെ വിവേചന അധികാരമാണ് CRPC യിലെ 144. ഓരോ ഇടങ്ങളിലെയും സാഹചര്യം സ്വതന്ത്രമായി പരിശോധിച്ച് അത് ചെയ്യണം. “അത് ഇങ്ങനെ ചെയ്യണം”, “അങ്ങനെ ചെയ്യണം” എന്നൊന്നും അവരോട് പറയാൻ സംസ്ഥാന സർക്കാരിനോ, കേന്ദ്ര സർക്കാരിനോ പ്രധാനമന്ത്രിക്കോ പ്രസിഡന്റിനോ സുപ്രീംകോടതിക്കോ പോലും അധികാരമില്ല. അപ്പോഴാണ് ഒരുത്തരവിൽ സംസ്ഥാന സർക്കാർ അത് ചെയ്യുന്നത്. !!! കേട്ട പാതി കേൾക്കാത്ത പാതി കേരളാ പോലീസിന്റെ ഫേസ്‌ബുക്ക് പേജിൽ ഒക്കെ പോസ്റ്റർ അടിച്ചു ഇതും പറഞ്ഞു നാട്ടുകാരെ വിരട്ടാൻ തുടങ്ങിയിട്ടുണ്ട്.

ഈ നിയമ വകുപ്പിൽ ഒക്കെ ഇരിക്കുന്നത് കൊഞ്ഞാണന്മാരാണോ? അവരൊന്നും കാണാതെ ആണോ GO ഒക്കെ ഇറങ്ങുന്നത്? ചീഫ് സെക്രട്ടറിക്കൊന്നും ഇതേപ്പറ്റി ഒന്നും പത്തു പൈസയുടെ വിവരമില്ലേ? ഇത്ര ഗൗരവമുള്ള വിഷയത്തിൽ ഒരുത്തരവ് ഇറക്കുന്നത് ഒരു ആലോചനയും ഇല്ലാതെ ആണോ?

ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവരണമെങ്കിൽ അതിന്റെ കാര്യകാരണ സഹിതം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ എക്സിക്യൂട്ടീവ് സമിതി യോഗം കൂടി തീരുമാനം എടുത്ത്, വ്യക്തമായ മാർഗ്ഗനിർദ്ദേശം ഇറക്കണം. ഉത്തരവ് വായിക്കുന്നവന് നിയന്ത്രണത്തെപ്പറ്റി വ്യക്തമായ ബോധം കിട്ടണം. അത് കിട്ടിയാൽ അവർ അനുസരിക്കും. ഇല്ലെങ്കിൽ സർക്കാരിന് കേസെടുക്കാം. ശിക്ഷിക്കാം. അല്ലാതെ ഉടായിപ്പ് ഉത്തരവും കൊണ്ടു വന്നിട്ട് ജനങ്ങൾക്ക് മേൽ കുതിര കയറിയാൽ കോവിഡ് ചാവില്ല.

എക്സിക്യൂട്ടീവ് നടത്തുന്ന ഇത്തരം അസംബന്ധം ചൂണ്ടി കാട്ടാൻ, അവരെ തിരുത്താൻ ബാധ്യത ഉള്ളത് അഡ്വക്കറ്റ് ജനറലിനും ജുഡീഷ്യറിക്കും ഒക്കെ ആണ്. അത് ചെയ്യാതെ ആ സ്ഥാനത്ത് തുടരുന്നവർ ആ സ്ഥാപനത്തിന്റെ ഭരണഘടനാ ഉത്തരവാദിത്തം മറന്നു അതിനെ നോക്കുകുത്തി ആക്കുകയാണ്.

കോവിഡ് എന്ന ഈ കടമ്പ നാം ഒരുമിച്ചു കടക്കണം. അസംബന്ധ ഉത്തരവുകളല്ല പരിഹാരം.

ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ നിയമം പഠിച്ചവർ ചൂണ്ടിക്കാട്ടൂ. തിരുത്താം.

കൂടിച്ചേരൽ നിരോധിക്കുന്ന ഉത്തരവ് അസംബന്ധം."5 പേരിലധികം പേര് കൂടുന്നത് അനുവദിക്കാൻ ആകില്ല" "CRPC 144 പ്രകാരം നിരോധന…

Posted by Harish Vasudevan Sreedevi on Thursday, 1 October 2020