Movie prime

നിങ്ങൾ മുഖ്യമന്ത്രി ആയാൽ എന്താണ് ചെയ്യുക? അഭിപ്രായങ്ങൾ ക്ഷണിച്ച് അഡ്വ. ഹരീഷ് വാസുദേവൻ ഫേസ് ബുക്കിൽ

Adv Harish Vasudevan മുഖ്യമന്ത്രി ആയാൽ എന്തെല്ലാം ചെയ്യും എന്നതിൽ പ്രതികരണങ്ങൾ ആരാഞ്ഞ് അഡ്വ. ഹരീഷ് വാസുദേവൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ദാരിദ്ര്യ നിർമാർജനം, ലിംഗനീതി, ഭൂമിയും വീടും ഇല്ലാത്തവർക്ക് അവ നൽകൽ തുടങ്ങി ജനക്ഷേമകരമായ ലക്ഷ്യങ്ങളുമായി അധികാരത്തിലേറിയ ഒരു സർക്കാരിൽ മുഖ്യമന്ത്രി സ്ഥാനം നിങ്ങൾക്കാണെങ്കിൽ എന്താണ് ചെയ്യുക? തൻ്റെ പോസ്റ്റ് അക്കാദമിക് ആവശ്യം മുൻനിർത്തിയുള്ള ഒരു സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ ആണെന്നും മെറിറ്റിൽ അല്ലാത്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ അവ നീക്കം ചെയ്യപ്പെടുമെന്നുമുളള മുന്നറിയിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്. More
 
നിങ്ങൾ മുഖ്യമന്ത്രി ആയാൽ എന്താണ് ചെയ്യുക? അഭിപ്രായങ്ങൾ ക്ഷണിച്ച് അഡ്വ. ഹരീഷ് വാസുദേവൻ ഫേസ് ബുക്കിൽ

Adv Harish Vasudevan
മുഖ്യമന്ത്രി ആയാൽ എന്തെല്ലാം ചെയ്യും എന്നതിൽ പ്രതികരണങ്ങൾ ആരാഞ്ഞ് അഡ്വ. ഹരീഷ് വാസുദേവൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. ദാരിദ്ര്യ നിർമാർജനം, ലിംഗനീതി, ഭൂമിയും വീടും ഇല്ലാത്തവർക്ക് അവ നൽകൽ തുടങ്ങി ജനക്ഷേമകരമായ ലക്ഷ്യങ്ങളുമായി അധികാരത്തിലേറിയ ഒരു സർക്കാരിൽ മുഖ്യമന്ത്രി സ്ഥാനം നിങ്ങൾക്കാണെങ്കിൽ എന്താണ് ചെയ്യുക? തൻ്റെ പോസ്റ്റ് അക്കാദമിക് ആവശ്യം മുൻനിർത്തിയുള്ള ഒരു സ്‌പെഷ്യൽ പർപ്പസ് വെഹിക്കിൾ ആണെന്നും മെറിറ്റിൽ അല്ലാത്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ അവ നീക്കം ചെയ്യപ്പെടുമെന്നുമുളള മുന്നറിയിപ്പോടെയാണ് അദ്ദേഹം പോസ്റ്റ് ഇട്ടിരിക്കുന്നത്. ക്രിയാത്മകമായ പ്രതികരണങ്ങളുമായി നിരവധിപേർ കമൻ്റ് ചെയ്തിട്ടുണ്ട്. Adv Harish Vasudevan

പോസ്റ്റ് പൂർണരൂപത്തിൽ താഴെ

ദാരിദ്ര്യ നിർമാർജനമാണ്, പട്ടിണി മാറ്റുക, ഭൂമി, വീട് എന്നിവ ഇല്ലാത്തവർക്ക് അത് നൽകുക, ലിംഗനീതി, തുടങ്ങിയവ ആണ് സർക്കാരിന്റെ മുഖ്യനയം എന്നു കരുതൂ. നിങ്ങൾ ഈ സംസ്ഥാനത്തെ മുഖ്യമന്ത്രി ആണെന്നും കരുതൂ.

ഞെരുങ്ങുന്ന ഖജനാവിൽ നിന്ന് നിങ്ങൾ പ്രാമുഖ്യം കൊടുക്കുക ഏതൊക്കെ കാര്യങ്ങൾക്ക് ആകും?

ദാരിദ്ര്യനിർമാർജനത്തിൽ എന്തൊക്കെ കാര്യങ്ങളാകും നിങ്ങൾ ശ്രദ്ധിക്കുക?

ദാരിദ്രത്തിനു എതിരായ പോരാട്ടത്തിൽ നാളേക്ക് മാറ്റിവെക്കാൻ പറ്റില്ല ഇന്ന് തന്നെ നടപ്പാക്കണം എന്നു കരുതുന്ന തീരുമാനങ്ങൾ എന്തൊക്കെ ആകും?

ചുറ്റുപാടും നോക്കൂ, എന്നിട്ട് ആലോചിച്ചു അഭിപ്രായം പറയൂ.

NB: ഇതൊരു അക്കാദമിക് സ്‌പെഷ്യൽ പർപ്പസ് വേണ്ടിയാണ്, മെറിറ്റിൽ അല്ലാത്ത അഭിപ്രായങ്ങൾ നീക്കം ചെയ്യപ്പെടും.

നിങ്ങൾ മുഖ്യമന്ത്രി ആയാൽ.ദാരിദ്ര്യ നിർമ്മാർജ്ജനമാണ്, പട്ടിണി മാറ്റുക, ഭൂമി, വീട് എന്നിവ ഇല്ലാത്തവർക്ക് അത് നൽകുക,…

Posted by Harish Vasudevan Sreedevi on Tuesday, 20 October 2020