Movie prime

“എന്നും ഓർമ്മകളിൽ ഉണ്ടാവും സർ” ; അന്തരിച്ച എയർ ഇന്ത്യ പൈലറ്റിനെ അനുസ്മരിച്ച് പൃഥ്വിരാജ്

Air India ഓഗസ്റ്റ് ഏഴ് കേരളത്തിനെ സംബന്ധിച്ചടത്തോളം ഒരു കറുത്ത വെള്ളിയാഴ്ച്ചയായിരുന്നു. ദുരന്തമുഖങ്ങളുടെ വിറങ്ങലിക്കുന്ന രൂപമായിരുന്നു കേരളത്തിന് ഇന്നലെ. രാജമലയിലെ വലിയ ഉരുൾ പൊട്ടലിന്റെ ആഘാതത്തോടെയാണ് കേരളം ഉണർന്നത്.എന്നാൽ വൈകിട്ട് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിങ്ങിനിടെ തെന്നിമാറി ഉണ്ടായ അപകടം. 19 ഓളം ജീവനുകളാണ് അപഹരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ മരിച്ചവരിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. തനിക്ക് അടുത്ത് അറിയുന്ന ആളായിരുന്നു അദ്ദേഹമെന്നും…അദ്ദേഹമൊത്തുള്ള More
 
“എന്നും ഓർമ്മകളിൽ ഉണ്ടാവും സർ” ; അന്തരിച്ച എയർ ഇന്ത്യ പൈലറ്റിനെ അനുസ്മരിച്ച് പൃഥ്വിരാജ്

Air India

ഓഗസ്റ്റ് ഏഴ് കേരളത്തിനെ സംബന്ധിച്ചടത്തോളം ഒരു കറുത്ത വെള്ളിയാഴ്ച്ചയായിരുന്നു. ദുരന്തമുഖങ്ങളുടെ വിറങ്ങലിക്കുന്ന രൂപമായിരുന്നു കേരളത്തിന് ഇന്നലെ. രാജമലയിലെ വലിയ ഉരുൾ പൊട്ടലിന്റെ ആഘാതത്തോടെയാണ് കേരളം ഉണർന്നത്.എന്നാൽ വൈകിട്ട് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ലാൻഡിങ്ങിനിടെ തെന്നിമാറി ഉണ്ടായ അപകടം.

19 ഓളം ജീവനുകളാണ് അപഹരിച്ചത്. എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ മരിച്ചവരിൽ ഉൾപ്പെടുന്നു. ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അനുസ്മരിച്ച് നടൻ പൃഥ്വിരാജ്. തനിക്ക് അടുത്ത് അറിയുന്ന ആളായിരുന്നു അദ്ദേഹമെന്നും…അദ്ദേഹമൊത്തുള്ള സംഭാഷണങ്ങൾ എന്നും ഓർമകളിൽ ഉണ്ടാവുമെന്നും താരം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. Air India

‘റെസ്റ്റ് ഇന്‍ പീസ് വിങ് കമാന്‍ഡര്‍ (റിട്ട.)സാത്തേ. അദ്ദേഹത്തെ വ്യക്തിപരമായി അറിയാമെന്നതില്‍ അഭിമാനമുണ്ട്. നമ്മുടെ സംസാരങ്ങള്‍ എന്നും ഓർമ്മകളിൽ ഉണ്ടാവും സർ ‘- ഇങ്ങനെയാണ് ഫേസ്ബുക്ക് കുറിപ്പ്.

30 വർഷത്തോളം വിമാനം പറത്തിയ പരിചയസമ്പന്നനാണ് ക്യാപ്റ്റൻ ദീപക് വസന്ത് സാത്തേ. എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേന കമാൻഡറായിരുന്ന സാത്തേ. ബോയിങ് 737 വിമാനങ്ങൾ വരെ പറത്തി പരിചയമുള്ള സാത്തേ രാഷ്ട്രപതിയിൽ നിന്ന് മികവിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. വ്യോമസേനക്ക് വേണ്ടി എയർബസ് 310എയും സാത്തേ പറത്തിയിട്ടുണ്ട്. എയർഫോഴ്സ് അക്കാദമിയിൽ നിന്ന് മികവിനുള്ള സ്വോഡ് ഓഫ് ഹോണർ ബഹുമതിയും ലഭിച്ചു.

ഇന്നലത്തെ കനത്ത മഴയിൽ ലാന്‍ഡിങ്ങിന് ഒരുങ്ങുമ്പോളാണ് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി വൻദുരന്തം ഉണ്ടായത്. അപകടത്തിൽ പെട്ടത് ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ്. എയർഇന്ത്യ ജീവനക്കാരടക്കം 191 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ രണ്ട് പൈലറ്റുമാരും 17 യാത്രക്കാരുമാണ് മരിച്ചിരിക്കുന്നത്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്.

Rest in peace Wing Cdr (Retd) Sathe. Had the privilege of knowing him personally. Will cherish our conversations sir. 🙏

Posted by Prithviraj Sukumaran on Friday, 7 August 2020