Movie prime

വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ തുറന്ന കത്ത്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അടിയന്തര നടപടി കൈക്കൊള്ളണം എന്ന ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. നടപ്പ് നിയമസഭാ സമ്മേളനത്തിൽ ഇത് സംബന്ധിച്ച പ്രമേയം പാസാക്കണമെന്നും സർവകക്ഷി യോഗം വിളിച്ചുകൂട്ടി സമവായം ഉണ്ടാക്കണമെന്നും കത്തിലുണ്ട്. ജനതാത്പര്യങ്ങൾക്കും സംസ്ഥാന താത്പര്യത്തിനും തീർത്തും വിരുദ്ധമായി 30,000 കോടി രൂപയോളം വരുന്ന രാഷ്ട്രത്തിൻറെ പൊതുസ്വത്ത് അദാനി ഗ്രൂപ്പിന് തീറെഴുതാനുള്ള ഗൂഢനീക്കമാണ് കേന്ദ്ര സർക്കാറിന്റേത്. ഇതിനെതിരെ ശക്തമായ ജനരോഷം ഉയർന്നുവരുന്നുണ്ട്. More
 
വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ മുഖ്യമന്ത്രിക്ക് വി എം സുധീരന്റെ തുറന്ന കത്ത്

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അടിയന്തര നടപടി കൈക്കൊള്ളണം എന്ന ആവശ്യമുന്നയിച്ച് കോൺഗ്രസ് നേതാവ് വി എം സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. നടപ്പ് നിയമസഭാ സമ്മേളനത്തിൽ ഇത് സംബന്ധിച്ച പ്രമേയം പാസാക്കണമെന്നും സർവകക്ഷി യോഗം വിളിച്ചുകൂട്ടി സമവായം ഉണ്ടാക്കണമെന്നും കത്തിലുണ്ട്.

ജനതാത്പര്യങ്ങൾക്കും സംസ്ഥാന താത്പര്യത്തിനും തീർത്തും വിരുദ്ധമായി 30,000 കോടി രൂപയോളം വരുന്ന രാഷ്ട്രത്തിൻറെ പൊതുസ്വത്ത് അദാനി ഗ്രൂപ്പിന് തീറെഴുതാനുള്ള ഗൂഢനീക്കമാണ് കേന്ദ്ര സർക്കാറിന്റേത്. ഇതിനെതിരെ ശക്തമായ ജനരോഷം ഉയർന്നുവരുന്നുണ്ട്. ചെന്നൈ, കൊൽക്കത്ത വിമാനത്താവളങ്ങളെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവും ചെറുത്തുനിൽപ്പും അതാത് സംസ്ഥാന സർക്കാരുകളുടെ ഭാഗത്തു നിന്നും ഉയർന്നുവന്നതിനെ തുടർന്നാണ് കേന്ദ്രസർക്കാർ പിന്നോട്ടു പോയത്. അതിനാൽ പ്രതിഷേധത്തിന് സംസ്ഥാന സർക്കാർ മുന്നിട്ടിറങ്ങണം എന്ന ആവശ്യമാണ് തുറന്ന കത്തിലൂടെ സുധീരൻ ഉയർത്തുന്നത്. നിയമസഭ നടക്കുന്ന സന്ദർഭമായതിനാൽ ബന്ധപ്പെട്ട എല്ലാ കക്ഷികളുമായി കൂടിയാലോചിച്ച് തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന നിയമസഭ പാസാക്കണം. ഇക്കാര്യം നേരത്തെ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

സർവകക്ഷി യോഗം ഉടൻ വിളിച്ചു കൂട്ടണമെന്നും തുടർനടപടികൾ സമവായത്തിൻ്റെ അടിസ്ഥാനത്തിൽ മുന്നോട്ട് കൊണ്ടുപോകേണ്ടത് അനിവാര്യമാണെന്നും കത്തിലുണ്ട്. ഒരു കാരണവശാലും ‘സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെൻറി’ൽ ഒപ്പിടില്ല എന്ന് പ്രഖ്യാപിക്കാനുള്ള ആർജ്ജവം സംസ്ഥാന സർക്കാർ കാണിക്കണം. ‘അദാനി സ്പോൺസേർഡ്’ പ്രചരണങ്ങളെയും ഗൂഢനീക്കങ്ങളെയും തള്ളിക്കളഞ്ഞ് അന്തർദേശീയ വിമാനത്താവളം രാജ്യത്തിൻറെയും ജനങ്ങളുടെയും സ്വന്തമായി കേന്ദ്രസർക്കാരിൽ തന്നെ നിലനിർത്തുന്നതിന് ഒത്തൊരുമയോടെ പോരാടിയേ മതിയാകൂ.