Movie prime

കുതിരപ്പുറത്ത് ആമസോൺ ഡെലിവറി ബോയ്, വൈറലായി കശ്മീരി വീഡിയോ

Amazon തണുത്തുറഞ്ഞ ദാൽ തടാകത്തിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ഫോട്ടോ കണ്ടാണ് ഇന്നത്തെ പ്രഭാതം പുലർന്നത്. താപനില അനുദിനം താഴുന്ന താഴ്വരയിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. വിമാന സർവീസുകളും ട്രെയ്ൻ ഗതാഗതവും നിലച്ചു. റോഡുകൾ എല്ലാം മഞ്ഞുമൂടി കിടക്കുന്നു. ഗതാഗതം പൂർണമായും നിലച്ചതോടെ റോഡുകൾ വിജനമായി. എന്നാൽ താഴ്വരയി ലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് നിലച്ചിട്ടില്ല.Amazon ഇതിനിടയിലാണ് കുതിരപ്പുറത്തേറി കശ്മീർ താഴ് വരയിൽ ഡോർ ഡെലിവറി നടത്തുന്ന ആമസോൺ ജീവനക്കാരൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായത്. പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് ഉമർ More
 
കുതിരപ്പുറത്ത് ആമസോൺ ഡെലിവറി ബോയ്, വൈറലായി കശ്മീരി വീഡിയോ

Amazon
തണുത്തുറഞ്ഞ ദാൽ തടാകത്തിൽ ക്രിക്കറ്റ് കളിക്കുന്ന കുട്ടികളുടെ ഫോട്ടോ കണ്ടാണ് ഇന്നത്തെ പ്രഭാതം പുലർന്നത്. താപനില അനുദിനം താഴുന്ന താഴ്‌വരയിൽ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. വിമാന സർവീസുകളും ട്രെയ്ൻ ഗതാഗതവും നിലച്ചു. റോഡുകൾ എല്ലാം മഞ്ഞുമൂടി കിടക്കുന്നു. ഗതാഗതം പൂർണമായും നിലച്ചതോടെ റോഡുകൾ വിജനമായി. എന്നാൽ താഴ്വരയി ലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് നിലച്ചിട്ടില്ല.Amazon

ഇതിനിടയിലാണ് കുതിരപ്പുറത്തേറി കശ്മീർ താഴ് വരയിൽ ഡോർ ഡെലിവറി നടത്തുന്ന ആമസോൺ ജീവനക്കാരൻ്റെ വീഡിയോ ഇൻ്റർനെറ്റിൽ വൈറലായത്. പ്രശസ്ത ഫോട്ടോ ജേണലിസ്റ്റ് ഉമർ ഗനിയാണ് വീഡിയോ ആദ്യം ട്വീറ്റ് ചെയ്തത്. ”ആമസോൺ ഡെലിവറി ഇന്നൊവേഷൻ” എന്ന തലക്കെട്ടോടെയുള്ള ട്വീറ്റ് ഒട്ടേറെപ്പേർ റീട്വീറ്റ് ചെയ്തു. ബൈക്കിലാണ് സാധാരണ ഡെലിവറി ബോയ്സ് സഞ്ചരിക്കുന്നത്. എന്നാൽ കനത്ത മഞ്ഞുവീഴ്ച മൂലം അത് സാധ്യമല്ലാതെ വന്നപ്പോഴാണ് കുതിരസവാരി എന്ന നൂതനാശയം ജീവനക്കാരൻ പ്രാവർത്തികമാക്കിയത് എന്ന് കരുതാം. ഡെലിവറി ബോയിയെ ഐഡൻ്റിഫൈ ചെയ്തിട്ടില്ല.

കമ്പനി സിഇഒ ജെഫ് ബെസോസിനെ ടാഗ് ചെയ്താണ് പലരും ഈ വീഡിയോ പങ്കുവെയ്ക്കുന്നത്. കനത്ത മഞ്ഞുവീഴ്ചയ്ക്കിടയിലും തൻ്റെ ജോലിക്ക് ഭംഗം വരാതിരിക്കാൻ പരിശ്രമിക്കുന്ന ജീവനക്കാരൻ്റെ ഉത്തരവാദിത്വ ബോധത്തെ എല്ലാവരും പ്രശംസിക്കുന്നു. ഇത്തരം കഠിനാധ്വാനികളെ കമ്പനി പ്രത്യേകമായി പരിഗണിക്കണം എന്നും പ്രതികരണങ്ങളുണ്ട്.

“ഡിജിറ്റൽ കാലം, മധ്യകാല ഡെലിവറി” തുടങ്ങിയ രസകരമായ കമൻ്റുകളുമുണ്ട്. “ഡെലിവറിങ്ങ് സ്മൈൽസ് ” എന്ന ഹാഷ് ടാഗോടെ ആമസോൺ ഹെൽപ്പും ഉമർ ഗനിയുടെ ഒരു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. “സവാരിക്കാരനും കുതിരയ്ക്കും സല്യൂട്ട് ” എന്നാണ് ഒരാളുടെ പ്രതികരണം.