Movie prime

വിവാദ ടി ഷർട്ടുകളുടെ വില്പന ആമസോൺ നിർത്തി

അമേരിക്കയിൽ വെള്ളക്കാരനായ പൊലീസുകാരൻ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡിനെ കഴുത്തുഞെരിച്ച് കൊല്ലുന്ന ദൃശ്യം ടി ഷർട്ടിലാക്കി വില്പനയ്ക്ക് വെച്ചതിനെതിരെ വ്യാപക പ്രതിഷേധം. വിമർശനങ്ങളെ തുടർന്ന് വിവാദ ടി ഷർട്ട് പ്രൊഡക്റ്റ് ലിസ്റ്റിൽ നിന്ന് പിൻവലിച്ചതായി ആമസോൺ (Amazon)അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കമ്പനി അറിയിച്ചു. കുട്ടികൾക്കുള്ള ടി ഷർട്ടിലാണ് വെള്ളക്കാരനായ പൊലീസുകാരൻ ഡെറക് ഷോവിൻ കറുത്ത വർഗക്കാരനായ ജോർജിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഭീകര ദൃശ്യം പ്രിൻ്റ് ചെയ്തിരുന്നത്. ജോർജ് ഫ്ലോയ്ഡ് അവസാനമായി പറഞ്ഞ ‘എനിക്ക് ശ്വാസം More
 
വിവാദ ടി ഷർട്ടുകളുടെ വില്പന ആമസോൺ നിർത്തി

അമേരിക്കയിൽ വെള്ളക്കാരനായ പൊലീസുകാരൻ കറുത്ത വർഗക്കാരൻ ജോർജ് ഫ്ലോയ്ഡിനെ കഴുത്തുഞെരിച്ച് കൊല്ലുന്ന ദൃശ്യം ടി ഷർട്ടിലാക്കി വില്പനയ്ക്ക് വെച്ചതിനെതിരെ വ്യാപക പ്രതിഷേധം. വിമർശനങ്ങളെ തുടർന്ന് വിവാദ ടി ഷർട്ട് പ്രൊഡക്റ്റ് ലിസ്റ്റിൽ നിന്ന് പിൻവലിച്ചതായി ആമസോൺ (Amazon)അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും കമ്പനി അറിയിച്ചു.

കുട്ടികൾക്കുള്ള ടി ഷർട്ടിലാണ് വെള്ളക്കാരനായ പൊലീസുകാരൻ ഡെറക് ഷോവിൻ കറുത്ത വർഗക്കാരനായ ജോർജിനെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഭീകര ദൃശ്യം പ്രിൻ്റ് ചെയ്തിരുന്നത്. ജോർജ് ഫ്ലോയ്ഡ് അവസാനമായി പറഞ്ഞ ‘എനിക്ക് ശ്വാസം മുട്ടുന്നു’ എന്ന വാക്കുകൾ കൂടി ദൃശ്യത്തിനൊപ്പമുണ്ട്. 14.99 ഡോളറാണ് (ഏതാണ്ട് 1136 രൂപ) ഷർട്ടിൻ്റെ വില.
മനുഷ്യ മന:സാക്ഷിയെ ഞെട്ടിച്ച ഒരു നിഷ്ഠുര ചെയ്തിയുടെ ദൃശ്യം വില്പനച്ചരക്കാക്കുന്നതിനെതിരെ വിമർശനങ്ങളും പരാതികളും വ്യാപകമായതോടെയാണ് ആമസോൺ വില്പന തടഞ്ഞത്. സംഭവത്തിൽ ആഭ്യന്തരമായ അന്വേഷണം നടത്തുമെന്നും കമ്പനി അറിയിച്ചു.
ആമസോണിൻ്റെ വില്പന നയപ്രകാരം കുറ്റകൃത്യങ്ങൾ ചിത്രീകരിക്കുന്ന ഉല്പന്നങ്ങൾ വില്ക്കാൻ പാടില്ലെന്നുണ്ട്. വില്പനയ്ക്കുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ വില്പനക്കാരെല്ലാം ബാധ്യസ്ഥരാണെന്നും അതിൽ ലംഘനമുണ്ടായാൽ അക്കൗണ്ട് നീക്കം ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ കൈക്കൊള്ളുമെന്നും കമ്പനി പറയുന്നു.
വിവാദ ടി ഷർട്ട് നീക്കം ചെയ്തെങ്കിലും സമാനമായ ദൃശ്യങ്ങളുള്ള ടി ഷർട്ടുകൾ ഇപ്പോഴും ആമസോണിൻ്റെ പ്രൊഡക്റ്റ് ലിസ്റ്റിൽ ഉണ്ടെന്ന് വിമർശകർ ആക്ഷേപിക്കുന്നു. നിലവിൽ അവ ഔട്ട് ഓഫ് സ്റ്റോക്ക് കാണിക്കുകയാണ്.
ബ്ലാക്ക് ലൈവ്സ് മാറ്റർ മൂവ്‌മെൻ്റിനെതിരെയും അതിനെ പിന്തുണയ്ക്കുന്നവർക്കെതിരെയും നേരത്തേ രംഗത്തു വന്നവരാണ് ടി ഷർട്ട് വില്പനക്കാരെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഫേഷ്യൽ റെക്കഗ്നിഷൻ സോഫ്റ്റ് വെയർ
അമേരിക്കൻ പൊലീസ് ഉപയോഗിക്കുന്നതിന് ആമസോൺ ഒരു വർഷത്തേക്ക് മൊറൊട്ടോറിയം ഏർപ്പെടുത്തിയത്.