Movie prime

അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റ് സ്ഥാനാർഥിയാണ് ജോ ബൈഡനെന്ന് ട്രമ്പ്

American ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റ് സ്ഥാനാർഥിയെന്ന് വിശേഷിപ്പിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ്. അടുത്തിടെ ബൈഡന് പിണഞ്ഞ ചില അമളികൾ ചൂണ്ടിക്കാട്ടിയാണ് ട്രമ്പിൻ്റെ അധിക്ഷേപം. 74 കാരനായ ട്രമ്പും 77 കാരനായ ബൈഡനും തമ്മിൽ വാശിയേറിയ മത്സരമാണ് നവംബർ 3-ന് നടക്കുന്നത്. American അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർഥിക്കെതിരെയാണ് എൻ്റെ മത്സരം. അത് എന്നെ കൂടുതൽ സമ്മർദത്തിലാക്കുന്നു. ഇതുപോലുള്ള ഒരാളോട് തോൽക്കുന്ന കാര്യം നിങ്ങൾക്ക് സങ്കൽപ്പിക്കാനാവുമോ? പെൻസിൽവാനിയയിൽ More
 
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റ് സ്ഥാനാർഥിയാണ് ജോ ബൈഡനെന്ന് ട്രമ്പ്

American
ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡനെ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റ് സ്ഥാനാർഥിയെന്ന് വിശേഷിപ്പിച്ച് പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പ്. അടുത്തിടെ ബൈഡന് പിണഞ്ഞ ചില അമളികൾ ചൂണ്ടിക്കാട്ടിയാണ് ട്രമ്പിൻ്റെ അധിക്ഷേപം. 74 കാരനായ ട്രമ്പും 77 കാരനായ ബൈഡനും തമ്മിൽ വാശിയേറിയ മത്സരമാണ് നവംബർ 3-ന് നടക്കുന്നത്. American

അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും മോശം സ്ഥാനാർഥിക്കെതിരെയാണ് എൻ്റെ മത്സരം. അത് എന്നെ കൂടുതൽ സമ്മർദത്തിലാക്കുന്നു. ഇതുപോലുള്ള ഒരാളോട് തോൽക്കുന്ന കാര്യം നിങ്ങൾക്ക് സങ്കൽപ്പിക്കാനാവുമോ? പെൻസിൽവാനിയയിൽ തന്റെ അനുയായികളുമായി സംവദിക്കവേ ട്രമ്പ് ചോദിച്ചു.
അടുത്തിടെ ഒരു സംവാദത്തിനിടെ മുൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി മിറ്റ് റോംനിയുടെ പേര് ബൈഡൻ മറന്നുപോയ കാര്യം പരാമർശിച്ചായിരുന്നു ട്രമ്പിൻ്റെ പരിഹാസം.

ഇക്കാര്യം അവിശ്വസനീയമാണെന്നും വെറുപ്പുളവാക്കുന്നതാണെന്നും അപമാനകരമാണെന്നും ട്രമ്പ് പറഞ്ഞു. ജോ ബൈഡൻ വിജയിച്ചാൽ തീവ്ര ഇടതുപക്ഷമാണ് രാജ്യം ഭരിക്കാൻ പോകുന്നത്. ജോ ബൈഡൻ ജയിച്ചാലും ബൈഡനല്ല രാജ്യം ഭരിക്കുക. മറിച്ച് തീവ്ര ഇടതുപക്ഷമാണ് ഭരണം ഏറ്റെടുക്കാൻ പോകുന്നത്.

തിരഞ്ഞെടുപ്പിന് 21 ദിവസം മാത്രം അവശേഷിക്കെ താൻ വിജയിക്കുമെന്ന ആത്മവിശ്വാസം ട്രമ്പ് പ്രകടിപ്പിച്ചു. വരുന്ന നാലു വർഷം കൂടി വൈറ്റ് ഹൗസിൽ താനുണ്ടാകും. ഈ തിരഞ്ഞെടുപ്പ് വളരെ ലളിതമായ ഒന്നാണെന്ന് ട്രമ്പ് പറഞ്ഞു. ബൈഡൻ വിജയിച്ചാൽ ചൈനയാണ് വിജയിക്കുന്നത്. അതേ പോലുള്ള മറ്റു രാജ്യങ്ങളും വിജയിക്കും. നാം വിജയിച്ചാൽ, നിങ്ങളും വിജയിക്കും, പെൻസിൽവാനിയയും വിജയിക്കും, അമേരിക്കയും വിജയിക്കും. വളരെ ലളിതമാണ് അക്കാര്യം- അനുയായികളോട് ട്രമ്പ് വിശദീകരിച്ചു.

വർഷങ്ങളോളം സ്വാർഥരും അഴിമതിക്കാരുമായ രാഷ്ട്രീയവർഗം ജനങ്ങളെ ഒറ്റിക്കൊടുത്തെന്നും ജോ ബൈഡനെപ്പോലുള്ളവർ കരിയർ രാഷ്ട്രീയക്കാരാണെന്നും
അദ്ദേഹം കുറ്റപ്പെടുത്തി.