Movie prime

മാപ്പു പറഞ്ഞിട്ടുമതി ചർച്ചയെന്ന് മമതയോട് ഡോക്ടർമാർ

പശ്ചിമ ബംഗാളിൽ സമരക്കാരുമായി ചർച്ചയാവാമെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ നിർദേശം ഡോക്ടർമാർ തള്ളി. മമത മാപ്പ് പറഞ്ഞിട്ട് മതി ചർച്ച എന്ന നിലപാടിലാണ് സമരം ചെയ്യുന്ന ഡോക്ടർമാരുടെ സംഘടന. കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് അയവുവരുത്താനാണ് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുമായി ചർച്ചയാവാം എന്ന നിലപാടിലേക്ക് മമത എത്തുന്നത്. സെക്രട്ടറിയേറ്റിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ ചർച്ചക്ക് സമരക്കാർ എത്തിയില്ല. കൊൽക്കത്തയിലെ എൻ ആർ എസ് മെഡിക്കൽ കോളെജിലെത്തി സമരക്കാരെ നേരിൽ കാണുകയും കഴിഞ്ഞ ദിവസത്തെ മോശം പ്രസ്താവനകളുടെ പേരിൽ More
 
മാപ്പു പറഞ്ഞിട്ടുമതി ചർച്ചയെന്ന് മമതയോട് ഡോക്ടർമാർ

പശ്ചിമ ബംഗാളിൽ സമരക്കാരുമായി ചർച്ചയാവാമെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ നിർദേശം ഡോക്ടർമാർ തള്ളി. മമത മാപ്പ് പറഞ്ഞിട്ട് മതി ചർച്ച എന്ന നിലപാടിലാണ് സമരം ചെയ്യുന്ന ഡോക്ടർമാരുടെ സംഘടന.

കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന അനിശ്ചിതാവസ്ഥക്ക് അയവുവരുത്താനാണ് സമരം ചെയ്യുന്ന ജൂനിയർ ഡോക്ടർമാരുമായി ചർച്ചയാവാം എന്ന നിലപാടിലേക്ക് മമത എത്തുന്നത്. സെക്രട്ടറിയേറ്റിലേക്ക് അവരെ ക്ഷണിക്കുകയും ചെയ്തു. എന്നാൽ ചർച്ചക്ക് സമരക്കാർ എത്തിയില്ല. കൊൽക്കത്തയിലെ എൻ ആർ എസ് മെഡിക്കൽ കോളെജിലെത്തി സമരക്കാരെ നേരിൽ കാണുകയും കഴിഞ്ഞ ദിവസത്തെ മോശം പ്രസ്താവനകളുടെ പേരിൽ അവരോട് മാപ്പു പറയുകയുമാണ് മുഖ്യമന്ത്രി ആദ്യം ചെയ്യേണ്ടത് എന്നാണ് സംഘടനകളുടെ ഇക്കാര്യത്തിലുള്ള നിലപാട്.

വ്യാഴാഴ്ച എസ് എസ് കെ എം ആശുപത്രി സന്ദർശിച്ച മുഖ്യമന്ത്രി, അനാവശ്യ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് ആശുപത്രിക്കു പുറത്തു നിന്നുള്ളവരാണെന്നും അവർക്കു പിന്നിൽ സി പി എമ്മും ബി ജെ പി യുമാണെന്നും ആരോപിച്ചിരുന്നു. കൊൽക്കത്തയിലെ എൻ ആർ എസ് മെഡിക്കൽ കോളെജിൽ ജൂനിയർ ഡോക്ടർമാർ മർദിക്കപ്പെട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്‌ ഒരുങ്ങുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ നിഷേധാത്മക നിലപാടാണ് പ്രശ്നങ്ങൾ രൂക്ഷമാക്കിയത് എന്ന് കേന്ദ്ര സർക്കാർ കുറ്റപ്പെടുത്തിയിരുന്നു.