Movie prime

“ഏപ്രിൽ ഫൂൾ” ഉത്തരവ് റദ്ദാക്കി കേന്ദ്ര സർക്കാർ

“April Fool” ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം അത് പിൻവലിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ ഇടത്തരക്കാർക്കും മധ്യവർഗ നിക്ഷേപകർക്കും കനത്ത പ്രഹരമാകുന്ന ഉത്തരവ് പുറത്തിറങ്ങിയത് സാമ്പത്തിക വർഷം അവസാനിക്കുന്ന ദിവസത്തെ അവസാന മണിക്കൂറിലായിരുന്നു. ഇടക്കാല, ദീർഘകാല നിക്ഷേപങ്ങളുടെ പലിശനിരക്കിൽ അര ശതമാനം മുതൽ ഒരു ശതമാനം വരെ കുറവ് വരുത്തിയത് പരക്കെ വിമർശനത്തിന് ഇടയാക്കിയിരുന്നു. “April Fool” നോട്ടപ്പിശക് മൂലമാണ് ഇത്തരം ഒരു ഉത്തരവ് ഇറങ്ങിയതെന്നും അത് റദ്ദാക്കുന്നതായും നിക്ഷേപങ്ങൾക്ക് പഴയ More
 
“ഏപ്രിൽ ഫൂൾ” ഉത്തരവ് റദ്ദാക്കി കേന്ദ്ര സർക്കാർ

“April Fool”
ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് കുറച്ചുകൊണ്ടുള്ള ഉത്തരവിറങ്ങി മണിക്കൂറുകൾക്കകം അത് പിൻവലിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തെ ഇടത്തരക്കാർക്കും മധ്യവർഗ നിക്ഷേപകർക്കും കനത്ത പ്രഹരമാകുന്ന ഉത്തരവ് പുറത്തിറങ്ങിയത് സാമ്പത്തിക വർഷം അവസാനിക്കുന്ന ദിവസത്തെ അവസാന മണിക്കൂറിലായിരുന്നു. ഇടക്കാല, ദീർഘകാല നിക്ഷേപങ്ങളുടെ പലിശനിരക്കിൽ അര ശതമാനം മുതൽ ഒരു ശതമാനം വരെ കുറവ് വരുത്തിയത് പരക്കെ വിമർശനത്തിന് ഇടയാക്കിയിരുന്നു. “April Fool”

നോട്ടപ്പിശക് മൂലമാണ് ഇത്തരം ഒരു ഉത്തരവ് ഇറങ്ങിയതെന്നും അത് റദ്ദാക്കുന്നതായും നിക്ഷേപങ്ങൾക്ക് പഴയ പലിശ നിരക്ക് തുടരുമെന്നും ധനമന്ത്രി നിർമല സീതാരാമൻ ട്വീറ്റ് ചെയ്തു.ധനമന്ത്രിയുടെ ട്വീറ്റിന് പിന്നാലെ നിരവധി പേർ പ്രതികരണവുമായി രംഗത്തുവന്നു. നിക്ഷേപകരുടെ പ്രതീക്ഷകളെ തകിടം മറിച്ച ഉത്തരവിനെതിരെയും മണിക്കൂറുകൾക്കകം അത് തിരുത്തിയതിനെയും പരിഹാസത്തോടെയാണ് പലരും കാണുന്നത്.

തിരഞ്ഞെടുപ്പ് കഴിയും വരെയേ ഇപ്പോഴത്തെ തിരുത്തലിന് സാധുതയുള്ളൂ എന്നാണ് വലിയ വിഭാഗം ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞില്ലല്ലോ എന്ന കാര്യം പെട്ടന്നാവും ഓർമ വന്നതെന്ന് ചിലർ പരിഹസിച്ചു. “അപ്പോൾ അതൊരു ഏപ്രിൽ ഫൂൾ ഉത്തരവ് ആയിരുന്നോ” എന്നാണ് പ്രമുഖ അഭിഭാഷകനും ആക്റ്റിവിസ്റ്റുമായ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തത്.

ഉത്തരവ് റദ്ദാക്കിയതോടെ സേവിങ്ങ്സ് നിക്ഷേപങ്ങൾക്ക് 4 ശതമാനം, പി പി എഫിന് 7.1 ശതമാനം, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്-6.8 ശതമാനം, കിസാൻ വികാസ് പത്ര-6.9 ശതമാനം, സുകന്യ സമൃദ്ധി- 7.6 ശതമാനം, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം- 7.4 ശതമാനം, ഒരു വർഷ, രണ്ടു വർഷ, മൂന്നു വർഷ, അഞ്ചു വർഷ ടേം നിക്ഷേപങ്ങൾക്ക് യഥാക്രമം 4.4, 5, 5.1, 5.8 ശതമാനം, അഞ്ചു വർഷത്തെ റിക്കറിങ് നിക്ഷേപത്തിന് 5.8 ശതമാനം എന്നിങ്ങനെ പഴയ നിരക്കുകൾ തുടരും.